മിച്ചല്‍ മാര്‍ഷ് നായകന്‍, മാക്‌സ്‌വെല്‍ തിരിച്ചെത്തി; ഓസ്‌ട്രേലിയ ടി20 ടീമിനെ പ്രഖ്യാപിച്ചു

ഫെബ്രുവരി ഒന്‍പത് മുതലാണ് പരമ്പര ആരംഭിക്കുന്നത്
മിച്ചല്‍ മാര്‍ഷ്
മിച്ചല്‍ മാര്‍ഷ്ട്വിറ്റർ
Updated on
1 min read

സിഡ്‌നി: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഓസ്‌ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു. മിച്ചല്‍ മാര്‍ഷാണ് ടീം നായകന്‍. ഗ്ലെന്‍ മാക്‌സ്‌വെല്‍ ടീമില്‍ തിരിച്ചെത്തി. ഫെബ്രുവരി ഒന്‍പത് മുതലാണ് പരമ്പര ആരംഭിക്കുന്നത്.

മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ് എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചു. 14 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. സ്റ്റീവ് സ്മിത്തിനും വിശ്രമം അനുവദിച്ചു.

സമീപ കാലത്ത് ടെസ്റ്റ്, ഏകദിനങ്ങളില്‍ നിന്നു വിരമിച്ച വെറ്ററന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ ടി20 പരമ്പരയില്‍ കളിക്കും. ഓസ്‌ട്രേലിയയുടെ ടി20 ലോകകപ്പ് ഒരുക്കങ്ങളുടെ ഭാഗമാണ് പരമ്പര എന്നതിനാല്‍ താരങ്ങള്‍ക്ക് നിര്‍ണായകം.

മിച്ചല്‍ മാര്‍ഷ്
പിങ്ക് ബോള്‍ ടെസ്റ്റ് നാളെ മുതല്‍; ഓസീസ് ക്യാമ്പില്‍ ആശങ്ക പടര്‍ത്തി കോവിഡ്

ഓസ്‌ട്രേലിയ ടി20 ടീം: മിച്ചല്‍ മാര്‍ഷ് (ക്യാപ്റ്റന്‍), സീണ്‍ അബ്ബോട്ട്, ജാസന്‍ ബെഹ്‌റന്‍ഡോര്‍ഫ്, ടിം ഡേവിഡ്, നതാന്‍ എല്ലിസ്, ജോഷ് ഹെയ്‌സല്‍വുഡ്, ട്രാവിസ് ഹെഡ്ഡ്, ജോഷ് ഇംഗ്ലിസ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, മാറ്റ് ഷോര്‍ട്ട്, മാര്‍ക്കസ് സ്‌റ്റോയിനിസ്, മാത്യു വെയ്ഡ്, ഡേവിഡ് വാര്‍ണര്‍, ആദം സാംപ.

ഓസ്‌ട്രേലിയ ടി20 ടീം
ഓസ്‌ട്രേലിയ ടി20 ടീംട്വിറ്റർ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com