അക്ഷയ് ചന്ദ്രന്‍ ഫെയ്സ്ബുക്ക്
Sports

അക്ഷയ് ചന്ദ്രന്‍ 184, സച്ചിന്‍ ബേബി 113; രണ്ട് സെഞ്ച്വറികളുടെ കരുത്തില്‍ കേരളം

രഞ്ജിയില്‍ ആന്ധ്രക്കെതിരെ ഇന്നിങ്‌സ് ജയം ലക്ഷ്യം

Author : സമകാലിക മലയാളം ഡെസ്ക്

വിശാഖപട്ടണം: ആന്ധ്രക്കെതിരായ രഞ്ജി ട്രോഫി പോരാട്ടത്തില്‍ ഇന്നിങ്‌സ് വിജയം പ്രതീക്ഷിച്ച് കേരളം. ഒന്നാം ഇന്നിങ്‌സില്‍ 272 റണ്‍സില്‍ ആന്ധ്രയെ പുറത്താക്കിയ കേരളം ഒന്നാം ഇന്നിങ്‌സില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 514 റണ്‍സെടുത്ത് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. 242 റണ്‍സിന്റെ ലീഡാണ് കേരളം സ്വന്തമാക്കിയത്.

രണ്ടാം ഇന്നിങ്‌സ് തുടങ്ങിയ ആന്ധ്ര മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 19 റണ്‍സെന്ന നിലയില്‍. ആന്ധ്രയ്ക്ക് ഇന്നിങ്‌സ് തോല്‍വിയില്‍ നിന്നു രക്ഷപ്പെടാന്‍ 223 റണ്‍സ് കൂടി വേണം. ശേഷിക്കുന്നത് ഒന്‍പത് വിക്കറ്റുകള്‍.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അക്ഷയ് ചന്ദ്രന്‍, ക്യാപ്റ്റന്‍ സച്ചിന്‍ ബേബി എന്നിവരുടെ സെഞ്ച്വറികളാണ് കേരളത്തിനു കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. അക്ഷയ് ചന്ദ്രന്‍ 184 റണ്‍സെടുത്തു. സച്ചിന്‍ 113 റണ്‍സും കണ്ടെത്തി.

സല്‍മാന്‍ നിസാര്‍ (58), ഓപ്പണര്‍ രോഹന്‍ കുന്നുമ്മല്‍ (61) എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി. കൃഷ്ണ പ്രസാദ് (43), മുഹമ്മദ് അസ്ഹറുദ്ദീന്‍ (40) എന്നിവരും തിളങ്ങി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

മെസിയുടെ '200ാം' അന്താരാഷ്ട്ര മത്സരം; 'കനക കിരീടം' നിലനിർത്താൻ അർജന്റീന; ലോകകപ്പിലെ ആദ്യ പോരിന് നാളെ ഇറങ്ങും

വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന കേസ്: ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി

'എന്നെ വിടൂ, കരഞ്ഞുപറഞ്ഞ് 24-കാരി'; വ്യോമസേനാ ഉദ്യോഗസ്ഥന്റെ ഭാര്യയെ പീഡിപ്പിച്ചു; ഭീഷണിപ്പെടുത്തി നിർബന്ധിത മതപരിവർത്തനം; 2 പേർ പിടിയിൽ

മഴ മുന്നറിയിപ്പില്‍ മാറ്റം; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, നാളെ രണ്ട് ജില്ലകളില്‍ മുന്നറിയിപ്പ്

SCROLL FOR NEXT