കേരളത്തിനായി സെഞ്ച്വറികള്‍ നേടിയ സച്ചിന്‍ ബേബി, അക്ഷയ് ചന്ദ്രന്‍ സഖ്യം ഫെയ്സ്ബുക്ക്
Sports

ബംഗാളിനെതിരെ മിന്നും പ്രകടനം; രഞ്ജിയില്‍ സീസണിലെ ആദ്യ ജയം സ്വന്തമാക്കി കേരളം

രണ്ടിന്നിങ്സിലുമായി 13 വിക്കറ്റുകള്‍ വീഴ്ത്തി ജലജ് സക്സേന

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ സീസണിലെ ആദ്യ വിജയം സ്വന്തമാക്കി കേരളം. ബംഗാളിനെ 109 റണ്‍സിന് തകര്‍ത്ത് ഗംഭീര വിജയമാണ് കേരളം പിടിച്ചെടുത്തത്. കേരളം മുന്നില്‍ വച്ച 449 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ബംഗാള്‍ 339 റണ്‍സില്‍ എല്ലാവരും പുറത്തായി.

ഒന്നാം ഇന്നിങ്സില്‍ കേരളം 363 റണ്‍സെടുത്തു. ബംഗാളിന്റെ ഒന്നാം ഇന്നിങ്സ് 180 റണ്‍സില്‍ അവസാനിപ്പിച്ച കേരളം 183 റണ്‍സിന്റെ ലീഡാണ് സ്വന്തമാക്കിയത്. രണ്ടാം ഇന്നിങ്സില്‍ കേരളം ആറ് വിക്കറ്റ് നഷ്ടത്തില്‍ 265 റണ്‍സെടുത്തു ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തു.

ഒന്നാം ഇന്നിങ്‌സില്‍ ബംഗാളിന്റെ 9 വിക്കറ്റുകള്‍ വീഴ്ത്തിയ സ്പിന്നര്‍ ജലജ് സക്‌സേന തന്നെയാണ് രണ്ടാം ഇന്നിങ്‌സിലും അവരെ വട്ടം കറക്കിയത്. താരം നാല് വിക്കറ്റുകള്‍ പിഴുതു. കളിയില്‍ മൊത്തം 13 വിക്കറ്റുകളാണ് വെറ്ററന്‍ താരം വീഴ്ത്തിയത്. ശ്രേയസ് ഗോപാല്‍, ബേസില്‍ തമ്പി എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും വീഴ്ത്തി. നെടുമന്‍കുഴി ബേസിലിനാണ് ഒരു വിക്കറ്റ്.

രണ്ടാം ഇന്നിങ്‌സില്‍ ഷെഹബാസ് അഹമദാണ് ബംഗാളിന്റെ ടോപ് സ്‌കോറര്‍. താരം 80 റണ്‍സെടുത്തു. ഒന്നാം ഇന്നിങ്‌സില്‍ അര്‍ധ സെഞ്ച്വറി നേടിയ ഓപ്പണര്‍ അഭിമന്യു ഈശ്വരന്‍ രണ്ടാം ഇന്നിങ്‌സിലും അര്‍ധ സെഞ്ച്വറി നേടി. താരം 65 റണ്‍സെടുത്തു.

കേരളത്തിനായി ഒന്നാം ഇന്നിങ്സില്‍ സെഞ്ച്വറി നേടിയ സച്ചിന്‍ ബേബി രണ്ടാം ഇന്നിങ്സില്‍ അര്‍ധ സെഞ്ച്വറി നേടി. താരം 51 റണ്‍സെടുത്തു. ഓപ്പണര്‍ രോഹന്‍ കുന്നുമ്മലും അര്‍ധ സെഞ്ച്വറി നേടി. താരവും 51 റണ്‍സ്. ശ്രേയസ് ഗോപാലാണ് അര്‍ധ സെഞ്ച്വറി നേടിയ മറ്റൊരു താരം. ശ്രേയസ് 50 റണ്‍സെടുത്തു പുറത്താകാതെ നിന്നു. ജലജ് സക്സേന (37), അക്ഷയ് ചന്ദ്രന്‍ (36) എന്നിവരും തിളങ്ങി.

നേരത്തെ ബംഗാളിനു നഷ്ടമായ 10ല്‍ 9 വിക്കറ്റുകളും കേരളത്തിന്റെ ജലജ് സക്സേന പോക്കറ്റിലാക്കി. 21.1 ഓവര്‍ പന്തെറിഞ്ഞ താരം 68 റണ്‍സ് വഴങ്ങിയാണ് 9 വിക്കറ്റുകള്‍ വീഴ്ത്തിയത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ 37കാരന്റെ ഏറ്റവും മികച്ച ബൗളിങായും ഈ ഫിഗര്‍ മാറി. നേരത്തെ 36 റണ്‍സ് വഴങ്ങി എട്ട് വിക്കറ്റുകള്‍ വീഴ്ത്തിയതാണ് മികച്ച പ്രകടനം. ശേഷിച്ച ഒരു വിക്കറ്റ് എംഡി നിധീഷിനാണ്.

72 റണ്‍സെടുത്ത അഭിമന്യു ഈശ്വരന്‍ മാത്രമാണ് ബംഗാളിനായി ഒന്നാം ഇന്നിങ്സില്‍ മികവ് കാട്ടിയത്. സുദീപ് കുമാര്‍ (33), കരണ്‍ ലാല്‍ (പുറത്താകാതെ 27) എന്നിവരാണ് രണ്ടക്കം കടന്ന മറ്റ് രണ്ട് പേര്‍.

ആദ്യം ബാറ്റ് ചെയ്ത കേരളത്തിനായി എവര്‍ഗ്രീന്‍ സച്ചിന്‍ ബേബി വീണ്ടും തിളങ്ങി. താരം സെഞ്ച്വറി നേടി. 124 റണ്‍സാണ് സച്ചിന്‍ അടിച്ചെടുത്തത്. അക്ഷയ് ചന്ദ്രനും കേരളത്തിനായി ശതകം കണ്ടെത്തി. താരം 106 റണ്‍സെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

കര്‍ഷകര്‍ക്ക് ആശ്വാസവുമായി വിജയ്; സഹകരണ ബാങ്കുകളിലെ വായ്പ എഴുതിത്തള്ളി

'ചിക്കൻ കഴുകി ഉപയോഗിക്കുന്നത് ആരോ​ഗ്യത്തിന് സുരക്ഷിതമല്ല', ഫുഡ് സേഫ്റ്റ് ഓഫീസറുടെ വിഡിയോ വൈറൽ

മെസിയുടെ '200ാം' അന്താരാഷ്ട്ര മത്സരം; 'കനക കിരീടം' നിലനിർത്താൻ അർജന്റീന; ലോകകപ്പിലെ ആദ്യ പോരിന് നാളെ ഇറങ്ങും

വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന കേസ്: ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി

SCROLL FOR NEXT