രവീന്ദ്ര ജഡേജ എക്സ്
Sports

ബൗളിങില്‍ തിളങ്ങി ജഡേജ, 10ല്‍ 9 വിക്കറ്റുകള്‍ സ്വന്തമാക്കി സിദ്ധാര്‍ഥ് ദേശായി, ബാറ്റിങ് വീണ്ടും മറന്ന് ഇന്ത്യന്‍ താരങ്ങള്‍!

ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (3), യശസ്വി ജയ്‌സ്വാള്‍ (4), ഋഷഭ് പന്ത് (1), ശുഭ്മാന്‍ ഗില്‍ (4) എന്നിവരെല്ലാം ബാറ്റിങില്‍ പരാജയപ്പെട്ടു

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: രഞ്ജി ട്രോഫി കളിക്കാനിറങ്ങിയ ഇന്ത്യന്‍ താരങ്ങളില്‍ സന്തോഷിക്കാന്‍ വക കിട്ടിയത് രവീന്ദ്ര ജഡേജയ്ക്ക് മാത്രം. ഡല്‍ഹിക്കെതിരായ രഞ്ജി പോരാട്ടത്തില്‍ സൗരാഷ്ട്രയ്ക്കായി ഇറങ്ങിയ ജഡേജ 5 വിക്കറ്റുകള്‍ വീഴ്ത്തി തിളങ്ങി.

മുംബൈക്കായി കളത്തിലെത്തിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (3), യശസ്വി ജയ്‌സ്വാള്‍ (4), ഡല്‍ഹിക്കായി കളത്തിലെത്തിയ ഋഷഭ് പന്ത് (1), പഞ്ചാബിനായി ഇറങ്ങിയ ശുഭ്മാന്‍ ഗില്‍ (4) എന്നിവര്‍ക്കെല്ലാം നിരാശയായിരുന്നു ഫലം.

പന്തടക്കമുള്ള താരങ്ങളെ വീഴ്ത്തിയാണ് ജഡേജ 5 വിക്കറ്റ് നേട്ടം ആഘോഷിച്ചത്. താരത്തിന്റെ മികവില്‍ ഡല്‍ഹിയുടെ പോരാട്ടം 188 റണ്‍സില്‍ അവസാനിപ്പിക്കാന്‍ സൗരാഷ്ട്രയ്ക്ക് സാധിച്ചു.

സിദ്ധാര്‍ഥിന് 9 വിക്കറ്റുകള്‍

ഉത്താരാഖണ്ഡിനെതിരായ പോരാട്ടത്തില്‍ സിദ്ധാര്‍ഥ് ദേശായി 9 വിക്കറ്റുകള്‍ നേടി. 10 വിക്കറ്റുകളും നേടാന്‍ താരത്തിനു സാധിച്ചില്ല. ശേഷിച്ച ഒരു വിക്കറ്റ് ഹര്‍ഷ് പട്‌വാള്‍ പോക്കറ്റിലാക്കി. 36 റണ്‍സ് മാത്രം വഴങ്ങിയാണ് താരം 9 വിക്കറ്റുകളും നേടിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

വിവാഹ ഘോഷയാത്രയ്ക്കിടെ ബൈക്കിലെത്തിയ സംഘം വരനെ വെടിവച്ചു കൊന്നു; അക്രമികള്‍ക്കായി തിരച്ചില്‍

രാജ്യത്ത് ഇന്ധനവില വര്‍ധിച്ചേക്കും; ജനവിധി അറിയാന്‍ ഇനി രണ്ടുനാള്‍ കൂടി; ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്; യൂറോപ്പില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തിരുവ 25 ശതമാനമാക്കും

SCROLL FOR NEXT