രോഹന്‍ കുന്നുമ്മല്‍ ഫെയ്സ്ബുക്ക്
Sports

സഞ്ജുവും സച്ചിനും ക്രീസില്‍; കര്‍ണാടകക്കെതിരെ കേരളം പൊരുതുന്നു

രഞ്ജിയില്‍ കേരളം 3 വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സ്

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: കരുത്തരായ കര്‍ണാടകക്കെതിരായ രഞ്ജി പോരാട്ടത്തില്‍ കേരളം പൊരുതുന്നു. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ കേരളം 3 വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സെന്ന നിലയില്‍. ടോസ് നേടി കര്‍ണാടക കേരളത്തെ ബാറ്റിങിനു അയക്കുകയായിരുന്നു.

ഓപ്പണര്‍ രോഹന്‍ കുന്നുമ്മല്‍ അര്‍ധ സെഞ്ച്വറിയുമായി തിളങ്ങി. താരം 63 റണ്‍സെടുത്തു മടങ്ങി. സഹ ഓപ്പണര്‍ വത്സല്‍ ഗോവിന്ദും ഭേദപ്പെട്ട രീതിയില്‍ ബാറ്റ് വീശി. താരം 31 റണ്‍സ് സ്വന്തമാക്കി പുറത്തായി. അതിഥി താരം ബാബ അപരാജിതാണ് പുറത്തായ മറ്റൊരു താരം. 19 റണ്‍സാണ് ബാബ അപരാജിത് അടിച്ചെടുത്തത്.

കളി നിര്‍ത്തുമ്പോള്‍ ക്യാപ്റ്റന്‍ സച്ചിന്‍ ബേബി (23), സഞ്ജു സാംസണ്‍ (13 പന്തില്‍ 15) എന്നിവരാണ് ക്രീസില്‍. സഞ്ജു ഒരു സിക്‌സും രണ്ട് ഫോറും പറത്തി. ബംഗ്ലാദേശിനെതിരായ മൂന്നാം ടി20യില്‍ കന്നി സെഞ്ച്വറി നേടി മിന്നും ഫോമില്‍ നില്‍ക്കെയാണ് മുന്‍ നായകന്‍ കൂടിയായ സഞ്ജു കേരളത്തിനായി കളിക്കാനിറങ്ങിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയില്‍ പൊലീസ് രാജ്; പിണറായി, അഭിജീത് ദീപ്‌കെ...നേതാക്കള്‍ കൂട്ടത്തോടെ കസ്റ്റഡിയില്‍; സംഘര്‍ഷഭരിതം രാജ്യതലസ്ഥാനം

​Jantar Mantar Protest: ബലം പ്രയോഗിച്ച് സിജെപി സമരം തടഞ്ഞ് സര്‍ക്കാര്‍, നേതാക്കള്‍ കൂട്ടത്തോടെ കസ്റ്റഡിയില്‍

'മനസില്‍ ഞാനിന്നും പഴയ ബസ് കണ്ടക്ടര്‍, കാക്കി കാണുമ്പോഴേ മനസ് നിറയും'; വികാരഭരിതനായി രജനികാന്ത്

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 771 lottery result

പ്രവാസികള്‍ക്ക് 'പറക്കാന്‍' ചെലവേറും; ഇന്ധന സര്‍ചാര്‍ജ് വര്‍ധിപ്പിച്ച് എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും