റാഷിദ്/ പിടിഐ 
Sports

വീഴ്‌ത്തേണ്ടത് ഒറ്റ വിക്കറ്റ്; ഐപിഎല്ലില്‍ പുതു ചരിത്രമെഴുതാന്‍ റാഷിദ് ഖാന്‍

ഐപിഎല്‍ ചരിത്രത്തിലെ ശ്രദ്ധേയമായ റെക്കോര്‍ഡ് അഫ്ഗാന്‍ സ്പിന്നറെ കാത്തിരിക്കുന്നു

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഗുജറാത്ത് ടൈറ്റന്‍സ് ഇന്ന് ഐപിഎല്‍ കിരീടം നിലനിര്‍ത്താന്‍ ഇറങ്ങുകയാണ്. കന്നി വരവില്‍ കഴിഞ്ഞ സീസണില്‍ ടീമിന് കിരീടം സമ്മാനിക്കുന്നതില്‍ നിര്‍ണായകമായത് അഫ്ഗാന്‍ സ്പിന്നര്‍ റാഷിദ് ഖാന്റെ ബൗളിങായിരുന്നു. ഇത്തവണയും താരം ടീമിന്റെ തുരുപ്പു ചീട്ടാണ്. ബൗളിങിലും പ്രതിസന്ധി ഘട്ടങ്ങളില്‍ ബാറ്റിങിലും താരം മികവ് പ്രകടിപ്പിച്ചു. 

ഐപിഎല്‍ ചരിത്രത്തിലെ ശ്രദ്ധേയമായ റെക്കോര്‍ഡ് അഫ്ഗാന്‍ സ്പിന്നറെ കാത്തിരിക്കുന്നു. ഇന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ ഫൈനലില്‍ ഒരു വിക്കറ്റെടുത്താല്‍ ഒറ്റ സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തുന്ന സ്പിന്നര്‍ എന്ന റെക്കോര്‍ഡാണ് റാഷിദിനെ കാത്തിരിക്കുന്നത്. 

ഇന്ന് ഒരു വിക്കറ്റെടുത്താല്‍ താരത്തിന്റെ ഈ സീസണിലെ വിക്കറ്റ് നേട്ടം 28ല്‍ എത്തും. ഒറ്റ സീസണില്‍ 27 വിക്കറ്റുകള്‍ വീഴ്ത്തിയ യുസ്‌വേന്ദ്ര ചഹലിന്റെ റെക്കോര്‍ഡിനൊപ്പമാണ് നിലവില്‍ റാഷിദ് നില്‍ക്കുന്നത്. 

കഴിഞ്ഞ സീസണിലാണ് ചഹല്‍ രാജസ്ഥാന്‍ റോയല്‍സിനായി 27 വിക്കറ്റുകള്‍ കൊയ്തത്. നിലവില്‍ റാഷിദിനും 27 വിക്കറ്റുകളുണ്ട്. 26 വിക്കറ്റുകള്‍ വീഴ്ത്തിയ ഇമ്രാന്‍ താഹിറും വാനിന്ദു ഹസരങ്കയും തൊട്ടുപിന്നില്‍. 24 വീതം വിക്കറ്റുകള്‍ ഒറ്റ സീസണില്‍ വീഴ്ത്തി സുനില്‍ നരെയ്ന്‍, ഹര്‍ഭജന്‍ സിങ് എന്നിവരാണ് പിന്നീട് പട്ടികയിലുള്ളവര്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'റെഡി ടു വെയ്റ്റ്' - ഒരു ജെൻ സി പ്രസവ കഥ

കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ കെട്ടിടം തകര്‍ന്നുവീണു; ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചു

'എടുക്കെടാ പ്രിയദർശിനി നെഞ്ചത്തോട്ട്...'; ഉപ്പുതറയിൽ കെഎസ്ആർടിസി ബസിനടിയിൽ കിടന്ന് സ്വകാര്യ ബസ് ഉടമയുടെ നാടകീയ പ്രതിഷേധം| VIDEO

PDIL: പൊതുമേഖലാ സ്ഥാപനത്തിൽ അവസരം, എഞ്ചിനീയർ മുതൽ എച്ച്.ആർ വരെ 153 ഒഴിവുകൾ

മുസ്‌ലിം യുവതിയെ നിര്‍ബന്ധിച്ച് നിഖാബ് അഴിപ്പിച്ചു, സുഹൃത്തിനെക്കൊണ്ട് സിന്ദൂരം ചാര്‍ത്തിച്ചതായും പരാതി; വിഡിയോ പുറത്ത്