Rassie van der Dussen x
Sports

കരാറില്‍ നിന്നു പുറത്ത്; പിന്നാലെ വിരമിക്കല്‍ പ്രഖ്യാപിച്ച് റസി വാന്‍ഡെര്‍ ഡസന്‍

അന്താരാഷ്ട്ര ക്രിക്കറ്റ് മതിയാക്കി ദക്ഷിണാഫ്രിക്ക ബാറ്റര്‍

Author : സമകാലിക മലയാളം ഡെസ്ക്

ജൊഹന്നാസ്ബര്‍ഗ്: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്ക ബാറ്റര്‍ റസി വാന്‍ഡെര്‍ ഡസന്‍. ദക്ഷിണാഫ്രിക്ക ടീമിന്റെ സെന്‍ട്രല്‍ കരാറില്‍ നിന്നു പുറത്തായതിനു പിന്നാലെയാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്.

ചാംപ്യന്‍സ് ട്രോഫിയിലാണ് 37കാരനായ താരം അവസാനമായി പ്രോട്ടീസ് ജേഴ്‌സി അണിഞ്ഞത്. ന്യൂസിലന്‍ഡുമായുള്ള മത്സരത്തില്‍ ദക്ഷിണാഫ്രിക്ക 363 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തി പരാജയമേറ്റു വാങ്ങിയിരുന്നു. അന്ന് 69 റണ്‍സെടുത്തു താരം തിളങ്ങിയിരുന്നു.

അഭിമാനത്തോടെയും അഗാധമായ നന്ദിയോടെയും ഞാന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിക്കുകയാണ്. പ്രോട്ടീസ് ജേഴ്‌സി ധരിക്കുക എന്നത് സമര്‍പ്പണം ആവശ്യമുള്ളതാണ്. അവിശ്വസനീയമാം വിധം പരീക്ഷിക്കപ്പെടുന്ന ഒരു കാര്യം. എന്റെ രാജ്യത്തിനായി കളിക്കാന്‍ കഴിഞ്ഞതാണ് ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതി- വിരമിക്കല്‍ പ്രഖ്യാപിച്ച് ഡസന്‍ കുറിച്ചു.

2018ല്‍ സിംബാബ്‌വെക്കെതിരെ 29ാം വയസിലാണ് താരം ദക്ഷിണാഫ്രിക്ക ടീമിനായി അരങ്ങേറിയത്. മൂന്ന് ഫോര്‍മാറ്റിലും രാജ്യത്തിനായി കളിച്ചു.

18 ടെസ്റ്റുകളില്‍ നിന്നു 905 റണ്‍സ്. ആറ് അര്‍ധ സെഞ്ച്വറികള്‍ നേടിയിട്ടുണ്ട്. 2022നു ശേഷം താരം ടെസ്റ്റ് കളിച്ചിട്ടില്ല.

ഏകദിനത്തിലാണ് താരം കൂടുതല്‍ തവണ ജേഴ്‌സി അണിഞ്ഞത്. 71 മത്സരങ്ങളില്‍ നിന്നു 2657 റണ്‍സ് താരം നേടി. ആറ് സെഞ്ച്വറികളും 17 അര്‍ധ സെഞ്ച്വറികളും ഏകദിനത്തില്‍ അടിച്ചെടുത്തു. 2019, 2023 ലോകകപ്പുകളില്‍ ദക്ഷിണാഫ്രിക്ക ടീമില്‍ അംഗമായിരുന്നു. 2024ല്‍ ഒരു ഏകദിന പോരാട്ടത്തില്‍ ടീമിനെ നയിക്കുകയും ചെയ്തു.

ടി20യില്‍ 57 അന്താരാഷ്ട്ര മത്സരങ്ങള്‍. 1406 റണ്‍സ്. 10 അര്‍ധ സെഞ്ച്വറികളും താരം ടി20യില്‍ നേടി. മൊത്തം 4968 അന്താരാഷ്ട്ര റണ്‍സ് താരം സ്വന്തമാക്കി. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായും കളിച്ചിട്ടുണ്ട്.

Rassie van der Dussen has called time on his international career after missing out on a South Africa cricket central contract

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നവകേരള സദസ്സ് മർദ്ദനക്കേസിൽ പുനരന്വേഷണം; എസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം

പഞ്ചാബി ഗായിക കനാലില്‍ മരിച്ച നിലയില്‍; തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയതെന്ന് കുടുംബം

ഡൽഹി മലിനീകരണ നിയന്ത്രണ കമ്മീഷനിൽ അവസരം; ടെക്നിക്കൽ, സയന്റിഫിക് ട്രെയിനി തസ്തിക, ആകെ 150 ഒഴിവുകൾ

തൊഴിലാളികളുടെ പാസ്പോര്‍ട്ട് പിടിച്ചുവെക്കണ്ട; കര്‍ശന നിര്‍ദേശവുമായി ദുബൈ എമിഗ്രേഷന്‍

സഞ്ജുവിനെ തഴഞ്ഞു, ഏകദിനത്തിൽ ഇഷാൻ കിഷന് അവസരം; അഫ്ഗാന്‍ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

SCROLL FOR NEXT