വീഡിയോ ​ദൃശ്യം 
Sports

'പറക്കും ബിഷ്‌ണോയ്'- സ്പിന്നറുടെ 'സൂപ്പർമാൻ' ഫീല്‍ഡിങ്! (വീഡിയോ)

പഞ്ചാബ് ബാറ്റിങ്ങിന്റെ 15ാം  ഓവറിലാണ് താരത്തിന്റെ ഉജ്ജ്വല ഫീല്‍ഡിങ് കണ്ടത്

സമകാലിക മലയാളം ഡെസ്ക്

ചണ്ഡീഗഢ്: ഐപിഎല്ലില്‍ അമ്പരപ്പിക്കുന്ന ഫീല്‍ഡിങ് പ്രകടനവുമായി ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് സ്പിന്നര്‍ രവി ബിഷ്‌ണോയ്. പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിനിടെയാണ് താരത്തിന്റെ പറക്കും ഫീല്‍ഡിങ്. ഇതിന്റെ വീഡിയോ വൈറലായി മാറുകയും ചെയ്തു. 

പഞ്ചാബ് ബാറ്റിങ്ങിന്റെ 15ാം  ഓവറിലാണ് താരത്തിന്റെ ഉജ്ജ്വല ഫീല്‍ഡിങ് കണ്ടത്. ആവേശ് ഖാന്റെ പന്തില്‍ ബൗണ്ടറിയടിക്കാനുള്ള ശ്രമമാണ് ബിഷ്‌ണോയ് അവിശ്വസനീയമാം വിധം തടുത്തിട്ടത്. 

പോയിന്റിലായിരുന്നു ബിഷ്‌ണോയ് നിന്നിരുന്നത്. ക്യച്ചെടുക്കാനുള്ള ശ്രമമാണ് താരം നടത്തിയതെങ്കിലും പന്ത് കൈയില്‍ ഒതുക്കാന്‍ സാധിച്ചില്ല. ബൗണ്ടറി കടക്കുന്നത് തടയാന്‍ പറക്കും ഫീല്‍ഡിങിലൂടെ സാധിക്കുകയും ചെയ്തു. 

കൂറ്റനടികളുമായി ലിവിങ്‌സ്റ്റന്‍ ബാറ്റിങ് തുടര്‍ന്നെങ്കിലും അധികം നീണ്ടില്ല. മത്സരത്തില്‍ ലഖ്‌നൗ തകര്‍പ്പന്‍ ജയമാണ് സ്വന്തമാക്കിയത്. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്‌കോര്‍ അവര്‍ പടുത്തുയര്‍ത്തിയാണ് വിജയം പിടിച്ചത്. പഞ്ചാബ് അവസാനം വരെ പൊരുതിയെങ്കിലും കൂറ്റന്‍ ലക്ഷ്യത്തിലേക്ക് അതു മതിയായിരുന്നില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

SCROLL FOR NEXT