രവി കുമാര്‍ ദാഹിയ/ഫോട്ടോ: ട്വിറ്റര്‍ 
Sports

ഗുസ്തിയില്‍ സെമിയില്‍ കടന്ന്  രവി ദാഹിയയും ദീപക് പൂനിയയും; അന്‍ഷു മാലിക് ആദ്യ റൗണ്ടില്‍ പുറത്ത്‌

അന്‍ഷു മാലിക്കിന് ആദ്യ റൗണ്ടില്‍ തോല്‍വി നേരിട്ടപ്പോള്‍ രവി ദാഹിയയും ദീപക് പൂനിയയും സെമിയില്‍ കടന്ന് 

Author : സമകാലിക മലയാളം ഡെസ്ക്

ടോക്യോ: വനിതാ ഗുസ്തിയില്‍ ഇന്ത്യയുടെ അന്‍ഷു മാലിക്ക് പുറത്ത്. ബെലാറസ് താരം 8-2നാണ് അന്‍ഷുവിനെ ആദ്യ റൗണ്ടില്‍ തോല്‍പ്പിച്ചത്. 

അന്‍ഷു മാലിക്കിന് ആദ്യ റൗണ്ടില്‍ തോല്‍വി നേരിട്ടപ്പോള്‍ രവി ദാഹിയയും ദീപക് പൂനിയയും സെമിയില്‍ കടന്നു. കൊളംബിയയുടെ ഒസ്‌കര്‍ എഡ്വാര്‍ഡോയിനെ 13-2ന് തോല്‍പ്പിച്ചാണ് രവി ദാഹിയ സെമിയില്‍ കടന്നത്. സെമിയില്‍ ജയിച്ചാല്‍ മെഡല്‍ ഉറപ്പിക്കാം. തോറ്റാല്‍ വെങ്കലത്തിനായി വീണ്ടും മത്സരം. 

സെമിയില്‍ ബള്‍ഗേറിയയുടെ വലെന്റിനോവാണ് രവി ദാഹിയുടെ എതിരാളി. നൈജീരിയന്‍ താരത്തെ തോല്‍പ്പിച്ചാണ് ദീപക് പൂനിയ സെമി ഉറപ്പിച്ചത്. ചൈനയുടെ ലിന്‍ സുഷെനാണ് സെമിയില്‍ ദീപക്കിന്റെ എതിരാളി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വാഹനം കിട്ടാതെ ചികിത്സ വൈകി,ഗർഭപാത്രം പൊട്ടി; ആദിവാസി യുവതിക്ക് പുനർജന്മമേകി നിലമ്പൂർ ജില്ലാ ആശുപത്രി

കാസര്‍കോട് നാല് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

ഹോട്ടലില്‍ വച്ച് പൊരിഞ്ഞ അടി; ധ്രുവിനെ ചെരുപ്പൂരി അടിച്ച് അനുപമ പരമേശ്വരന്‍? ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍

ഫ്രഞ്ച് പരിശീലകനായി സിദാന്‍ കരാര്‍ ഒപ്പിട്ടു; 2030 വരെ ചുമതലയില്‍ തുടരും

സംസ്ഥാനത്ത് നാളെ കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്