കെയ്ൻ, പാവ്‍ലോവിച്, ഒലീസെ, ​ഗ്നാബ്രി rb leipzig vs bayern x
Sports

50ാം മിനിറ്റ് വരെ പിന്നില്‍; അടുത്ത 38 മിനിറ്റില്‍ ലെയ്പ്സി​ഗ് വലയില്‍ 5 ഗോളുകള്‍! ബയേൺ 'മാസ്റ്റർ ക്ലാസ്'

ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ ആര്‍ബി ലെയ്പ്‌സിഗിനെ തകര്‍ത്ത് ബയേണ്‍ മ്യൂണിക്ക്

സമകാലിക മലയാളം ഡെസ്ക്

മ്യൂണിക്ക്: വീണയിടത്തു നിന്ന് തിരിച്ചടിക്കാനുള്ള അപാരമായ ഉള്‍ക്കരുത്ത് വീണ്ടും പ്രകടിപ്പിച്ച് വിന്‍സന്റ് കോംപനിയുടെ ബയേണ്‍ മ്യൂണിക്ക്. ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ വെല്ലുവിളി ഉയര്‍ത്തി നിന്ന ആര്‍ബി ലെയ്പിസിഗിനെ അവരുടെ തട്ടകമായ റെഡ് ബുള്‍ അരീനയില്‍ തുരത്തി ബയേണ്‍ അപരാജിത മുന്നേറ്റം തുടരുന്നു. ആദ്യ പകുതിയില്‍ ഒരു ഗോളിനു പിന്നില്‍ നിന്ന ശേഷം ബയേണ്‍ രണ്ടാം പകുതിയില്‍ ലെയ്പ്‌സിഗ് വലയിലിട്ടത് 5 ഗോളുകള്‍!

20ാം മിനിറ്റില്‍ ഗോള്‍ വഴങ്ങിയ ബയേണ്‍ 50 മിനിറ്റ് മുതല്‍ 88ാം മിനിറ്റ് വരെയുള്ള 38 മിനിറ്റിനുള്ളിലാണ് 5 ഗോളുകള്‍ അടിച്ചു കയറ്റിയത്. ജോഷ്വാ കിമ്മിചിനെ പകരക്കാരുടെ ബഞ്ചിലാണ് ആദ്യ പകുതിയില്‍ കോംപനി ഇരുത്തിയത്. പിന്നീട് താരം കളത്തിലെത്തിയതോടെ ലെയ്പ്‌സിഗ് അതുവരെ മധ്യനിരയില്‍ നടത്തിയ കളി മെനയല്‍ അവസാനിച്ചു. പിന്നീട് ബയേണിന്റെ സര്‍വാധിപത്യമായിരുന്നു.

മൈക്കല്‍ ഒലീസെയും ആദ്യ പകുതിയില്‍ പകരക്കാരുടെെ ബഞ്ചിലായിരുന്നു. താരവും കളത്തിലെത്തിയതോടെ ലെയ്പ്‌സിഗിന്റെ അതുവരെയുണ്ടായിരുന്ന കെട്ടുറപ്പ് തകര്‍ന്നു തരിപ്പണമായി. പിന്നീട് പിറന്ന ഓരോ ഗോളും അതിനു തെളിവായിരുന്നു. ഗോളടിച്ചും ഗോളടിപ്പിച്ചും ഒലീസെ ഒരിക്കല്‍ കൂടി കളം വാണു. ബയേണ്‍ നേടിയ അഞ്ചില്‍ മൂന്ന് ഗോളുകളുടേയും അസിസ്റ്റ് ഒലീസെയുടെ കാലില്‍ നിന്നായിരുന്നു. ഒരു ഗോള്‍ താരം വലയിലിടുകയും ചെയ്തു.

20ാം മിനിറ്റില്‍ റെഡ് ബുള്‍ അരീനയില്‍ റൊമുലു കാര്‍ഡോസോയിലൂടെയാണ് ലെയ്പ്‌സിഗ് ബയേണിനെ ഞെട്ടിച്ച് ലീഡെടുത്തത്. ആദ്യ പകുതിയില്‍ ഈ ലീഡ് അവര്‍ കാത്തു സൂക്ഷിച്ചാണ് ഇടവേളയ്ക്കു പിരിഞ്ഞത്.

രണ്ടാം പകുതി തുടങ്ങി 50ാം മിനിറ്റില്‍ സെര്‍ജ് ഗ്നാബ്രിയാണ് പ്രതിരോധം പൊളിച്ച് ബയേണിനു സമനില സമ്മാനിച്ചത്. 67ാം മിനിറ്റില്‍ ഹാരി കെയ്ന്‍ രണ്ടാം ഗോളിലൂടെ ബയേണിനെ മുന്നിലെത്തിച്ചു. സീസണില്‍ താരത്തിന്റെ ബുണ്ടസ് ലീഗയിലെ 21ാം ഗോളായിരുന്നു ഇത്.

പിന്നീട് ആറ് മിനിറ്റിനിടെയാണ് ബയേണിന്റെ ശേഷിച്ച മൂന്ന് ഗോളുകളും വന്നത്. ലെയ്പ്‌സിഗിന്റെ പ്രതിരോധം എല്ലാ തന്ത്രങ്ങളും മറന്ന് ഛിന്നഭിന്നമായ അവസ്ഥയിലായിരുന്നു. ഇതു മുതലാക്കിയാണ് ബാവേറിയന്‍സ് വല തുടരെ ചലിപ്പിച്ചത്. 82ാം മിനിറ്റില്‍ ജോനാതന്‍ ഥാ, 85ാം മിനിറ്റില്‍ അലക്‌സാണ്ടര്‍ പാവ്‌ലോവിച്, 88ല്‍ മൈക്കല്‍ ഒലീസെ എന്നിവരാണ് തുടരെ വല ചലിപ്പിച്ചത്.

ലീഡ് കുറയ്ക്കാനുള്ള മികച്ച ശ്രമങ്ങള്‍ അപ്പോഴും ലെയ്പ്‌സിഗ് തുടരുന്നുണ്ടായിരുന്നു. എന്നാല്‍ ബാറിനു കീഴില്‍ ഇപ്പോഴും അസാമാന്യ മികവ് പ്രകടിപ്പിക്കുന്ന സാക്ഷാന്‍ മാനുവല്‍ നൂയര്‍ ഏതാണ്ട് ഒറ്റയ്ക്കു തന്നെ ലെയ്പ്‌സിഗിനെ തടഞ്ഞു നിര്‍ത്തി. ഗോളെന്നുറച്ച രണ്ട് കിടിലന്‍ ഷോട്ടുകള്‍ വിസ്മയിപ്പിക്കുന്ന രീതിയിലാണ് നൂയര്‍ തടുത്തത്.

18 കളിയില്‍ നിന്നു 16 ജയവും 2 സമനിലയും ഒറ്റ തോല്‍വിയുമില്ലാതെ 50 പോയിന്റുമായി ബയേണ്‍ കിരീടത്തിലേക്ക് കുതിക്കുന്നു. ഇത്രയും കളിയില്‍ നിന്നു അവര്‍ അടിച്ചുകൂട്ടിയത് 71 ഗോളുകള്‍. വഴങ്ങിയത് 14 എണ്ണം മാത്രം. 57 ഗോളിന്റെ വ്യത്യാസമാണ് മറ്റ് ടീമുകളുമായി അവര്‍ക്കുള്ളത്.

rb leipzig vs bayern Bundesliga Michael Olise scored once and grabbed a hat-trick of assists in a stunning second-half cameo as Bayern Munich fought back to beat RB Leipzig

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വര്‍ഗീയതക്കെതിരെ പറയാന്‍ സതീശന് എന്തു യോഗ്യത?; എസ്എന്‍ഡിപി- എന്‍എസ്എസ് ഐക്യം കാലഘട്ടത്തിന്റെ ആവശ്യം: സുകുമാരന്‍ നായര്‍

സ്വർണക്കപ്പ് കണ്ണൂരിന് തന്നെ; തൃശൂർ രണ്ടാമത്

'മീശ പിരിച്ചത് കുട്ടികൾക്ക് വേണ്ടി, നിങ്ങൾക്ക് മുന്നിലെ സാധ്യതകളുടെ ആകാശം അനന്തമാണ്'; കലോത്സവ വേദിയിൽ മോഹൻലാൽ

ആയൂർവേദ,ഹോമിയോ,സിദ്ധ തുടങ്ങിയ കോഴ്സുകളിൽ വേക്കൻസി ഫില്ലിംഗ് അലോട്ട്‌മെന്റ് : ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാൻ അവസരം

പുതിന ദിവസങ്ങളോളം കേടുവരാതിരിക്കും; ചില ഹാക്കുകൾ

SCROLL FOR NEXT