RCB Confirms Yash Dayal Will Miss IPL 2026 Due to Legal Issues RCB/x
Sports

'പീഡനക്കേസ് പ്രതി ടീമിൽ വേണ്ട'; സൂപ്പർ താരത്തെ ഒഴിവാക്കിയെന്ന് ആർസിബി

കഴിഞ്ഞ സീസണിൽ ബംഗളൂരുവിന് കിരീടം നേടുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച താരമാണ് യഷ്.

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: ഇന്ത്യന്‍ പേസര്‍ യഷ് ദയൽ ഈ സീസണിൽ ടീമിനൊപ്പം ഉണ്ടാകില്ലെന്ന് റോയൽ ചലഞ്ചേഴ്‌സ് ബംഗളുരു. വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് താരം ടീമിനൊപ്പം ചേരാത്തത് എന്നാണ് മാനേജ്‌മെന്റ് നൽകുന്ന വിശദീകരണം. എന്നാൽ താരവുമായി ബന്ധപ്പെട്ട കരാർ തുടരുമെന്നും ആർസിബി അധികൃതർ വ്യക്തമാക്കി.

“യഷ് വ്യക്തിപരമായ ചില പ്രശ്നങ്ങളിലാണ് ഇപ്പോൾ. താരവുമായുള്ള കരാർ അവസാനിപ്പിച്ചിട്ടില്ല. പക്ഷേ ഈ സീസണിൽ ഞങ്ങളോടൊപ്പം അയാൾ ഉണ്ടാകില്ല.” ആർ സി ബി ഡയറക്ടർ മോ ബോബാറ്റ് പറഞ്ഞു. കഴിഞ്ഞ സീസണിൽ ബംഗളൂരുവിന് കിരീടം നേടുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച താരമാണ് യഷ്. 13 വിക്കറ്റുകൾ താരം കഴിഞ്ഞ സീസണിൽ സ്വന്തമാക്കിയിരുന്നു. ഇത്തവണ ബംഗളൂരു നിലനിർത്തിയ താരങ്ങളിൽ ഒരാൾ കൂടിയായാണ് യഷ്. യാഷിന് പകരം ഭുവനേശ്വർ കുമാർ,ജോഷ് ഹെയ്‌സല്‍വുഡ് എന്നിവരാകും ടീമിന്റെ ബൗളിങ് നിരയെ നിയന്ത്രിക്കുക.

അതേ സമയം, താരത്തിനെതിരായ പീഡന പരാതികളിൽ അന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് ടീമിൽ നിന്ന് ഒഴിവാക്കിയതെന്നാണ് റിപ്പോർട്ടുകൾ. യഷ് ദയലിനെതിരെ രണ്ട് പീഡന പരാതികളാണ് നിലവിലുള്ളത്. ഗാസിയാബാദ് സ്വദേശിയായ യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു എന്നാണ് ആദ്യ പരാതി. ഇതിൽ പൊലീസ് കേസെടുക്കുകയും താരത്തിനെതിരെ എഫ്‌ഐആറും രജിസ്റ്റര്‍ ചെയ്തിരുന്നു. മറ്റൊരു കേസിൽ 17കാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പോക്സോ കേസിലും താരം അന്വേഷണം നേരിടുകയാണ്.

RCB Confirms Yash Dayal Will Miss IPL 2026 Due to Legal Issues.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala CM Selection Live: ലീഗിന് അഭിപ്രായം പറയാം, തെരുവിലെ പ്രകടനം നിര്‍ത്തണം

സന്തോഷ് നായരുടെ വിയോഗത്തിലെ നൊമ്പരക്കാഴ്ച; അലറിക്കരഞ്ഞ ആ വയോധികന്‍ ആരാണ്? വെളിപ്പെടുത്തി നടന്റെ സഹായി

'ഇതിൽ കൂടുതൽ ഒരുത്തനും അടിക്കാൻ പോകുന്നില്ല'; യുവരാജിനെ പുകഴ്ത്തി നവ്യ, സഞ്ജു സൂപ്പർ ആണെന്ന് യുവി (വിഡിയോ)

'തീക്കൊള്ളികൊണ്ട് തല ചൊറിയരുത്, തെരുവിലെ പ്രതിഷേധം അവസാനിപ്പിക്കണം; കെസിയെ എങ്ങനെ തള്ളിക്കളയാന്‍ പറ്റും?'

'ലാലേട്ടാ മെയ് 21 ന് തൂക്കണം'; ആരാധകന്റെ കമന്റിന് മറുപടിയുമായി മോഹൻലാൽ

SCROLL FOR NEXT