RCB stars Bhuvneshwar and Hazlewood destroy Delhi lineup RCB
Sports

'അയ്യേ,നാണക്കേട്'; ഭുവനേശ്വര്‍ തിരി കൊളുത്തി, ജോഷും സംഘവും കത്തിക്കയറി, ഡൽഹിയെ 75 റൺസിന് ചുരുട്ടിക്കെട്ടി ബംഗളുരു

രണ്ടാം ഓവർ എറിയാനെത്തിയ ജോഷ് ഹെയ്‌സല്‍വുഡും വിട്ടു കൊടുത്തിട്ടില്ല, തൊട്ടടുത്ത പന്തുകളിൽ കെ എൽ രാഹുലിൽ (1) സമീർ റിസ്വി (0) എന്നിവരെയാണ് ജോഷ് പുറത്താക്കിയത്.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിന്റെ ബാറ്റർമാരെ ചുരുട്ടികെട്ടി ആർസിബി ബൗളിങ് നിര. അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ പേസർമാരായ ഭുവനേശ്വര്‍ കുമാറും ജോഷ് ഹെയ്‌സല്‍വുഡും നിറഞ്ഞാടിയപ്പോൾ പിടിച്ചു നിൽക്കാൻ ക്യാപിറ്റൽസിന്റെ താരങ്ങൾക്കായില്ല. ഇരുവരും ചേർന്ന് ഡൽഹിയുടെ ഏഴ് വിക്കറ്റുകളാണ് എറിഞ്ഞിട്ടത്. ഒടുവിൽ 16.3 ഓവറിൽ 75 റൺസ് എടുക്കാനെ ഡൽഹിക്ക് കഴിഞ്ഞുള്ളു.

നേരത്തെ, ടോസ് നേടിയ ബംഗളുരു ഡൽഹിയെ ബാറ്റിങ്ങിന് അയക്കുക ആയിരുന്നു. ആദ്യ ഓവറിലെ രണ്ടാം പന്തിൽ യുവ ഓപ്പണർ സാഹിൽ പരാഖിനെ ബൗൾഡ് ആക്കിയാണ് ഭുവനേശ്വര്‍ കുമാർ തുടക്കമിട്ടത്. രണ്ടാം ഓവർ എറിയാനെത്തിയ ജോഷ് ഹെയ്‌സല്‍വുഡും വിട്ടു കൊടുത്തിട്ടില്ല, തൊട്ടടുത്ത പന്തുകളിൽ കെ എൽ രാഹുലിൽ (1) സമീർ റിസ്വി (0) എന്നിവരെയാണ് ജോഷ് പുറത്താക്കിയത്.

മൂന്നാം ഓവർ എറിഞ്ഞ ഭുവനേശ്വർ കുമാർ ട്രിസ്റ്റൻ സ്റ്റബ്സിനെ ദേവ്ദത്ത് പടിക്കലിന്റെ കയ്യിൽ എത്തിച്ചു ഡൽഹിയെ കൂടുതൽ സമ്മർദ്ദത്തിലാക്കി. മൂന്നാം പന്തിൽ നായകൻ അക്ഷർ പട്ടേലിനെ വീഴ്ത്തി ഒരിക്കൽ കൂടി ഭുവനേശ്വർ അത്ര ബൗളിങിന്റെ മൂർച്ച കുറഞ്ഞിട്ടില്ലെന്ന് തെളിയിച്ചു. നാലാം ഓവർ പന്തെറിഞ്ഞ ജോഷ് ഹെയ്‌സല്‍വുഡ് നിതീഷ് റാണയെ (1) റൺസ് വീഴ്ത്തി ഭുവനേശ്വറിന് പിന്തുണ നൽകി. വെറും 13 റൺസ് എടുക്കുന്നതിനിടെ ഡൽഹിക്ക് നഷ്ടമായത് 6 വിക്കറ്റുകൾ.

തുടർന്ന് കളത്തിലെത്തിയ അഭിഷേക് പോറെലും ഡേവിഡ് മില്ലറും ചേർന്ന് നടത്തിയ ചെറുത്ത് നിൽപ്പും പാഴായി. 19 റൺസെടുത്ത ഡേവിഡ് മില്ലറെ റാസിഖ് സലാമാണ് പുറത്താക്കിയത്.

എട്ടാം വിക്കറ്റിൽ കെയ്ൽ ജാമിസൺ അഭിഷേകും ചേർന്ന് നടത്തിയ രക്ഷാ പ്രവർത്തനത്തിനും അധികം ആയുസ്സ് ഉണ്ടായില്ല. ജാമിസണെ വിക്കറ്റിന് മുൻപിൽ കുരുക്കി ക്രുണാൽ പാണ്ഡ്യ ഡൽഹിയെ വീണ്ടും ഞെട്ടിച്ചു.

പിന്നാലെ ക്രീസിൽ എത്തിയ കുൽദീപ് യാദവിനും കാര്യമായ സ്കോർ കണ്ടെത്താൻ ആയില്ല. 11 പന്തിൽ 3 റൺസ് എടുത്ത താരത്തെ സുയാഷ് ശർമ ബൗൾഡ് ആക്കി. ഒടുവിൽ അഭിഷേക് പോറെലിനെ ബൗൾഡ് ആക്കി ജോഷ് ഹെയ്‌സല്‍വുഡ് ഡൽഹിയുടെ ശവപ്പെട്ടിയിൽ അവസാന അണിയും തറച്ചു.

RCB stars Bhuvneshwar and Hazlewood destroy Delhi lineup.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് ലീഗിന്റെ കൈത്താങ്, 51 കുടുംബങ്ങള്‍ക്ക് വീടായി; ഗൃഹപ്രവേശന ചടങ്ങ്- വിഡിയോ

അപ്പാര്‍ട്ട്‌മെന്റിലെ കോണിപ്പടിയില്‍ മൂര്‍ഖന്‍, വീട്ടുകാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; കണ്ണൂരില്‍ രണ്ടു ദിവസങ്ങളിലായി പിടികൂടിയത് നിരവധി മൂര്‍ഖനെ- വിഡിയോ

കണ്ണൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന കേസ്: ഭര്‍ത്താവിന് ജീവപര്യന്തം

കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം: എം വി ഗോവിന്ദനും ശിവന്‍കുട്ടിയ്ക്കും ആശ്വാസം, സ്വകാര്യ ഹർജിക്ക് സ്റ്റേ

എട്ടു വര്‍ഷം മുന്‍പ് അച്ഛനെയും കാണാതായി, വിവാഹം കഴിച്ചാല്‍ അമ്മയുമായി ഇറങ്ങിപ്പോകുമെന്ന് സഹോദരന്‍; ദുരൂഹത

SCROLL FOR NEXT