rcb vs dc x
Sports

ആദ്യ കിരീടത്തിലേക്ക് 'ഡല്‍ഹി' വച്ചത് 203 റണ്‍സ്; രണ്ടാം കിരീടത്തിലേക്ക് 'ആര്‍സിബി' താണ്ടണം 204 റണ്‍സ്

ബാറ്റെടുത്തവരെല്ലാം തിളങ്ങി, ജെമിമയ്ക്ക് അര്‍ധ സെഞ്ച്വറി

Author : സമകാലിക മലയാളം ഡെസ്ക്

വഡോദര: വനിതാ പ്രീമിയര്‍ ലീഗില്‍ കന്നി കിരീടത്തിനായി നോട്ടമിടുന്ന ഡല്‍ഹി ക്യാപിറ്റല്‍സ് മുന്‍ ചാംപ്യന്‍മാരായ റോയല്‍ചലഞ്ചേഴ്‌സ് ബംഗളൂരുവിനു മുന്നില്‍ വച്ചത് 204 റണ്‍സിന്റെ മികച്ച ലക്ഷ്യം. ഫൈനലില്‍ ടോസ് നേടി ആര്‍സിബി വനിതകള്‍ ഡല്‍ഹി വനിതകളെ ബാറ്റിങിനു അയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ ഡല്‍ഹി 4 വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സ് അടിച്ചെടുത്തു.

ഡല്‍ഹിക്കായി ക്രീസിലെത്തിയ ആറ് ബാറ്റര്‍മാരും മികച്ച സ്‌കോറുകള്‍ ബോര്‍ഡിലേക്ക് സംഭാവന ചെയ്തതോടെ അവര്‍ മികച്ച സ്‌കോറിലെത്തി. ക്യാപ്റ്റന്‍ ജെമിമ റോഡ്രിഗ്‌സ് അര്‍ധ സെഞ്ച്വറിയുമായി മുന്നില്‍ നിന്നു നയിച്ചു. താരം 37 പന്തില്‍ 8 ഫോറുകള്‍ സഹിതം 57 റണ്‍സ് കണ്ടെത്തി.

ലോറ വോള്‍വാര്‍ട് 25 പന്തില്‍ 2 സിക്‌സും 3 ഫോറും സഹിതം 44 റണ്‍സ് വാരി. 15 പന്തില്‍ 4 ഫോറും 2 സിക്‌സും സഹിതം ചിനല്ലെ ഹെന്റി 35 റണ്‍സുമായി പുറത്താകാതെ നിന്നു. ഓപ്പണര്‍മാരായ ലിസല്‍ ലി 30 പന്തില്‍ 3 വീതം സിക്‌സും ഫോറും സഹിതം 37 റണ്‍സെടുത്തു. ഷെഫാലി വര്‍മ 13 പന്തില്‍ 3 ഫോറുകള്‍ സഹിതം 20 റണ്‍സും അടിച്ചു.

ആര്‍സിബിക്കായി സയാലി സത്ഗരെ, അരുന്ധതി റെഡ്ഡി, നദീന്‍ ഡി ക്ലാര്‍ക്ക് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

wpl title, rcb vs dc, Royal Challengers Bengaluru vs Delhi Capitals: Chinelle Henry has given the Delhi innings the finishing kick they needed

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

വരുന്നു ശക്തമായ മഴ; വെള്ളക്കെട്ടും കൃഷിനാശവും ഉണ്ടായേക്കും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

വിജയവഴിയില്‍ തിരിച്ചെത്തി ഡല്‍ഹി; പരാഗിന്റെ ഒറ്റയാള്‍ പോരാട്ടം തുണച്ചില്ല; പോയന്റ് പട്ടികയില്‍ കയറ്റം

'വോട്ട് എണ്ണാന്‍ കേന്ദ്ര ജീവനക്കാര്‍ വേണ്ട'; തൃണമൂല്‍ ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍; 15 ബൂത്തുകളില്‍ റീപോളിങ്

മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

SCROLL FOR NEXT