വിരാട് കോഹ്‍ലി എക്സ്
Sports

IPL 2025- ഇത്തവണ ഐപിഎല്‍ കിരീടം ഉറപ്പ്! ആധികാരിക ജയത്തിന്റെ ആവേശത്തില്‍ ആര്‍സിബി ആരാധകര്‍

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ 7 വിക്കറ്റിനു വീഴ്ത്തി റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു വിജയത്തുടക്കമിട്ടു

Author : സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: ഐപിഎല്ലില്‍ ഇന്നു വരെ കിരീടം നേടാത്ത ടീമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു. ഇത്തവണത്തെ ഉദ്ഘാടന പോരാട്ടത്തില്‍ ഇന്നലെ അവര്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ വീഴ്ത്തിയതിനു പിന്നാലെ സമൂഹ മാധ്യമങ്ങള്‍ കിരീട സ്വപ്‌നം പങ്കിട്ട് ആരാധകര്‍.

ഏഴ് വിക്കറ്റിന്റെ ആധികാരിക വിജയമാണ് ആദ്യ പോരാട്ടത്തില്‍ അവര്‍ സ്വന്തമാക്കിയത്. ടീമിന്റെ സമീപനവും വിജയിച്ച രീതിയുമാണ് ആരാധകര്‍ ആഘോഷമാക്കുന്നത്. ഇത്തവണ ആര്‍സിബി കപ്പടിക്കും എന്നു തന്നെ ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നു.

ഉജ്ജ്വല തുടക്കമെന്നാണ് ആരാധകര്‍ ഒറ്റ വാക്കില്‍ ടീമിന്റെ തുടക്കത്തെ വിശേഷിപ്പിക്കുന്നത്. എല്ലാ കാലത്തും ബൗളിങാണ് അവര്‍ക്ക് തലവേദനയായി നിന്നിട്ടുള്ളത്. ഇത്തവണ മികച്ച രീതിയില്‍ പന്തെറിഞ്ഞതായി ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. ഞങ്ങള്‍ വരുന്നു ഐപിഎല്‍ കിരീടത്തിനായി എന്നായിരുന്നു മറ്റൊരു ആരാധകന്‍ കുറിച്ചത്. ചില ആരാധകര്‍ മുന്‍കൂട്ടി തന്നെ ആദ്യ ഐപിഎല്‍ കിരീടത്തിനു ആശംസകള്‍ നേരുന്നുണ്ട്.

ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സെടുത്തു. ആര്‍സിബി 16.2 ഓവറില്‍ 3 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 177 റണ്‍സെടുത്താണ് ഗംഭീര വിജയം പിടിച്ചത്.

ഓപ്പണര്‍മാരായ വിരാട് കോഹ്‌ലി, ഫില്‍ സാള്‍ട്ട് എന്നിവര്‍ അര്‍ധ സെഞ്ച്വറിയുമായി മുന്നില്‍ നിന്നു. കോഹ്‌ലിയാണ് ടീമിന്റെ ടോപ് സ്‌കോറര്‍. താരം 36 പന്തില്‍ 4 ഫോറും 3 സിക്‌സും സഹിതം 59 റണ്‍സുമായി പുറത്താകാതെ നിന്നു. സാള്‍ട്ട് 31 പന്തില്‍ 9 ഫോറും 2 സിക്‌സും സഹിതം 56 റണ്‍സെടുത്തും തിളങ്ങി.

ക്യാപ്റ്റനായി അരങ്ങേറിയ രജത് പടിദാറും ബാറ്റിങില്‍ തിളങ്ങി. താരം 16 പന്തില്‍ 5 ഫോറും ഒരു സിക്‌സും സഹിതം 34 റണ്‍സ് കണ്ടെത്തി. ലിയാം ലിവിങ്‌സ്റ്റനും തിളങ്ങി. താരം 5 പന്തില്‍ 2 ഫോറും 1 സിക്‌സും സഹിതം 15 റണ്‍സുമായി പുറത്താകാതെ നിന്നു കോഹ്‌ലിക്കൊപ്പം വിജയ തീരത്ത് ടീമിനെ എത്തിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം