വൃധിമാൻ സാഹ/ഫയല്‍ ചിത്രം 
Sports

ദ്രാവിഡിനും ഗാംഗുലിക്കും എതിരായ പ്രതികരണം; കരാര്‍ വ്യവസ്ഥ ലംഘിച്ചു, സാഹയോടെ വിശദീകരണം തേടാന്‍ ബിസിസിഐ

ശ്രീലങ്കയ്ക്ക് എതിരായ രണ്ട് ടെസ്റ്റുകളുടെ പരമ്പരയില്‍ നിന്ന് വൃധിമാന്‍ സാഹയെ ഒഴിവാക്കിയിരുന്നു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വാര്‍ഷിക കരാറിലെ വ്യവസ്ഥകള്‍ ലംഘിച്ചെന്ന് കാരണത്തില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ വൃധിമാന്‍ സാഹയോടെ ബിസിസിഐ വിശദീകരണം ചോദിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്, ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി എന്നിവരുമായുള്ള സ്വകാര്യ സംഭാഷണത്തിലെ കാര്യങ്ങള്‍ സാഹ പുറത്ത് പരഞ്ഞിരുന്നു. 

ശ്രീലങ്കയ്ക്ക് എതിരായ രണ്ട് ടെസ്റ്റുകളുടെ പരമ്പരയില്‍ നിന്ന് വൃധിമാന്‍ സാഹയെ ഒഴിവാക്കിയിരുന്നു. ബിസിസിഐ തലപ്പത്ത് താന്‍ ഇരിക്കുന്നത് വരെ ടീമിലെ സ്ഥാനം സംബന്ധിച്ച് ആശങ്ക വേണ്ട എന്ന് ഗാംഗുലി തനിക്ക് ഉറപ്പ് നല്‍കിയിരുന്നതായാണ് സാഹ വെളിപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം കാണ്‍പൂരില്‍ ന്യൂസിലന്‍ഡിന് എതിരായ ടെസ്റ്റില്‍ അര്‍ധ ശതകം നേടിയതിന് പിന്നാലെയാണ് ഗാംഗുലിയില്‍ നിന്ന് ഈ ഉറപ്പ് ലഭിച്ചത് എന്നും സാഹ പറഞ്ഞിരുന്നു. 

ഗാംഗുലിയുടെ വാക്കുകള്‍ സാഹയ്ക്ക് ആത്മവിശ്വാസം നല്‍കാന്‍

രാഹുല്‍ ദ്രാവിഡ് തന്നോട് വിരമിക്കുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ ആവശ്യപ്പെട്ടതായും സാഹ പറഞ്ഞിരുന്നു. കളിക്കാരുടെ വാര്‍ഷിക കരാറിലെ വ്യവസ്ഥ 6.3 സാഹ ലംഘിച്ചത് ചൂണ്ടി ബിസിസിഐ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചേക്കും എന്നാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

വാര്‍ഷിക കരാറുള്ള ഒരു താരം സെലക്ഷന്‍ കാര്യങ്ങള്‍ ഉള്‍പ്പെടെ ഈ വിധം പ്രതികരിച്ചതില്‍ ബിസിസിഐ വിശദീകരണം തേടാന്‍ സാധ്യതയുണ്ടെന്ന് ബിസിസിഐ ട്രഷറര്‍ അരുണ്‍ ധുമല്‍ പറഞ്ഞു. സാഹയ്ക്ക് ആത്മവിശ്വാസം നല്‍കാനും പ്രചോദിപ്പിക്കാനുമാണ് ഗാംഗുലി അങ്ങനെ പറഞ്ഞത്. ഡ്രസ്സിങ് റൂമില്‍ വെച്ച് ദ്രാവിഡ് പറഞ്ഞ കാര്യം പരസ്യമായി പറയാന്‍ സാഹയെ പ്രേരിപ്പിച്ചത് എന്തെന്നും ബോര്‍ഡ് ആരായുമെന്ന് ധുമല്‍ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT