യുദ്ധം അവസാനിപ്പിക്കു, കൈകൂപ്പി മലിനോവ്‌സ്‌കി; ഒരു ബാനറിനുള്ളില്‍ ബാഴ്‌സ, നാപ്പോളി താരങ്ങള്‍

യൂറോപ്പ കപ്പ് മത്സരം ആരംഭിക്കുന്നതിന് മുന്‍പായാണ് യുദ്ധത്തിനെതിരെ ഫുട്‌ബോള്‍ താരങ്ങള്‍ ഗ്രൗണ്ടില്‍ നിരന്നത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

നാപ്പൊളി: യുദ്ധം അവസാനിപ്പിക്കു എന്ന ബാനറുമായി ബാഴ്‌സ, നാപ്പോളി താരങ്ങള്‍ ഗ്രൗണ്ടില്‍. യൂറോപ്പ കപ്പ് മത്സരം ആരംഭിക്കുന്നതിന് മുന്‍പായാണ് യുദ്ധത്തിനെതിരെ ഫുട്‌ബോള്‍ താരങ്ങള്‍ ഗ്രൗണ്ടില്‍ നിരന്നത്. 

യൂറോപ്പ ലീഗിലെ പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ നാപ്പോളിയെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് ബാഴ്‌സ തോല്‍പ്പിച്ചു. 8ാം മിനിറ്റില്‍ ജോര്‍ദി ആല്‍ബ, 13ാം മിനിറ്റില്‍ ഫ്രാങ്കീ ഡി ജോങ്, 45ാം മിനിറ്റില്‍ ജെറാര്‍ഡ് പിക്വെ, 59ാം മിനിറ്റില്‍ ഓബാമയാങ് എന്നിവരാണ് ബാഴ്‌സക്കായി വല കുലുക്കിയത്. 

യുദ്ധം അവസാനിപ്പിക്കൂ എന്ന് എഴുതിയ ഒരു ബാനറിന് കീഴില്‍ ബാഴ്‌സയുടേയും നാപ്പോളിയുടേയും താരങ്ങള്‍ ഒരുമിച്ച് നിന്നു. കഴിഞ്ഞ  ദിവസം ചാമ്പ്യന്‍സ് ലീഗില്‍ അയാക്‌സിനെതിരെ ഗോള്‍ നേടിയതിന് ശേഷം ബെന്‍ഫിക്കയുടെ റോമന്‍ യാരെംചുക്കും യുക്രൈന്‍ ചിഹ്നമുള്ള ജേഴ്‌സി ധരിച്ച് ആഘോഷിച്ചിരുന്നു. 

യുദ്ധം അരുത്

യൂറോപ്പ ലീഗിലെ മറ്റൊരു മത്സരത്തിന് ഇടയില്‍ യുക്രൈന്‍ താരം മലിനോവ്‌സ്‌കി യുക്രൈനില്‍ യുദ്ധം അരുത് എന്ന് എഴുതിയ അണ്ടര്‍ഷര്‍ട്ട് കാണിച്ചാണ് ഗോള്‍ ആഘോഷിച്ചത്. അറ്റ്‌ലാന്റക്ക് വേണ്ടി ഗോള്‍ നേടിയതിന് ശേഷമായിരുന്നു കൈക്കൂപ്പി മലിനോസ്‌കി യുദ്ധം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടത്.മത്സരത്തില്‍ ഒളിംപിയാകോസിന് എതിരെ മലിനോവ്‌സ്‌കി രണ്ട് വട്ടം വല കുലുക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com