real madrid vs elche x
Sports

ബെര്‍ണാബ്യുവില്‍ നാലടിച്ച് റയല്‍ മാഡ്രിഡ്; തകര്‍പ്പന്‍ ജയം

ഒറ്റ ഗോളില്‍ ജയിച്ച് അത്‌ലറ്റിക്കോ മാഡ്രിഡും

Author : സമകാലിക മലയാളം ഡെസ്ക്

മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയില്‍ മുന്‍ ചാംപ്യന്‍മാരായ റയല്‍ മാഡ്രിഡിനു തകര്‍പ്പന്‍ ജയം. അവര്‍ ഒന്നിനെതിരെ 4 ഗോളുകള്‍ക്ക് സ്വന്തം തട്ടകമായ സാന്റിയാഗോ ബെര്‍ണാബ്യുവില്‍ എല്‍ചെയെ തകര്‍ത്തു. അന്റോണിയോ റൂഡിഗര്‍, ഫെഡെറിക്കോ വാര്‍വര്‍ഡെ, ഡീന്‍ ഹ്യുസെന്‍, ആര്‍ദ ഗുലാര്‍ എന്നിവരാണ് റയലിനായി വല ചലിപ്പിച്ചത്.

ഇരു പകുതികളിലുമായി റയല്‍ രണ്ട് വീതം ഗോളുകള്‍ വലയലിട്ടു. എല്‍ചെ നേടിയ ഗോളും റയല്‍ ദാനം നല്‍കിയതാണ്. മാനുവല്‍ എയ്ഞ്ചലിന്റെ സെല്‍ഫ് ഗോളാണ് എല്‍ചെയ്ക്ക് ആശ്വാസമായത്.

39ാം മിനിറ്റിലാണ് അന്റോണിയോ റൂഡിഗര്‍ റയലിന് ലീഡ് സമ്മാനിച്ചത്. 44ാം മിനിറ്റില്‍ വാല്‍വര്‍ഡെ ഗോള്‍. 66ല്‍ ഹ്യുസെനും 89ല്‍ ഗുലാറും പട്ടിക പൂര്‍ത്തിയാക്കി.

മറ്റൊരു മത്സരത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡും ജയം സ്വന്തമാക്കി. ഒറ്റ ഗോളിനു അവര്‍ ഗെറ്റാഫെയെ വീഴ്ത്തി. എട്ടാം മിനിറ്റില്‍ നഹ്വേല്‍ മൊളിനയാണ് വല ചലിപ്പിച്ചത്.

real madrid vs elche, LaLiga: Real Madrid just a point behind Barcelona

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

കര്‍ഷകര്‍ക്ക് ആശ്വാസവുമായി വിജയ്; സഹകരണ ബാങ്കുകളിലെ വായ്പ എഴുതിത്തള്ളി

'ചിക്കൻ കഴുകി ഉപയോഗിക്കുന്നത് ആരോ​ഗ്യത്തിന് സുരക്ഷിതമല്ല', ഫുഡ് സേഫ്റ്റ് ഓഫീസറുടെ വിഡിയോ വൈറൽ

മെസിയുടെ '200ാം' അന്താരാഷ്ട്ര മത്സരം; 'കനക കിരീടം' നിലനിർത്താൻ അർജന്റീന; ലോകകപ്പിലെ ആദ്യ പോരിന് നാളെ ഇറങ്ങും

വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന കേസ്: ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി

SCROLL FOR NEXT