ഗംഭീര്‍ വാര്‍ത്താ സമ്മേളനത്തില്‍ എഎന്‍ഐ
Sports

'അത് ഞങ്ങള്‍ തമ്മിലുള്ള കാര്യം, ടിവി റേറ്റിങിനല്ല'- കോഹ്‍ലിയുമായുള്ള വിഷയത്തില്‍ ഗംഭീര്‍

ഇന്ത്യന്‍ ടീം ശ്രീലങ്കന്‍ പര്യടനത്തിനായി യാത്ര തിരിച്ചു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീറും സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിയും തമ്മില്‍ നേരത്തെ ഐപിഎല്ലിനിടെ രണ്ട് തവണ കൊമ്പുകോര്‍ത്തിട്ടുണ്ട്. ഇപ്പോള്‍ ഗംഭീര്‍ ഇന്ത്യന്‍ ടീം പരിശീലകനാകുമ്പോള്‍ ആരാധകര്‍ ഉറ്റു നോക്കിയതും ഇരുവരും തമ്മിലുള്ള ബന്ധം സംബന്ധിച്ചായിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ചുള്ള ചോദ്യത്തിനു കടുത്ത ഭാഷയില്‍ പ്രതികരിച്ച് ഗംഭീര്‍.

അത് രണ്ട് വ്യക്തികള്‍ തമ്മിലുള്ള കാര്യമാണ്. ടെലിവിഷന്‍ റേറ്റിങ് വിഷയമല്ലെന്നു ഗംഭീര്‍ വ്യക്തമാക്കി. ശ്രീലങ്കന്‍ പര്യടനത്തിനായി ടീം യാത്ര തിരിക്കും മുന്‍പ് നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇന്ത്യന്‍ പരിശീലകന്റെ പ്രതികരണം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

'പക്വതയുള്ള രണ്ട് വ്യക്തികളാണ് ഞങ്ങള്‍. എന്തുതരം ബന്ധമാണെന്നൊക്കെ ഞങ്ങളുടെ മാത്രം കാര്യമാണ്. തമ്മില്‍ ശത്രുതയാണെന്നതൊക്കെ ടിആര്‍പിക്കു നല്ലതാണ്. ഞങ്ങള്‍ നിരന്തരം സന്ദേശങ്ങള്‍ കൈമാറാറുണ്ട്. പല കാര്യങ്ങളും സംസാരിക്കാറുമുണ്ട്.'

'എതിരാളികളായി കളിക്കുമ്പോള്‍ അവനവന്‍ പ്രതിനിധീകരിക്കുന്ന ടീമിനായി കൈമെയ് മറന്നു പോരാടാനും മറ്റും എല്ലാവര്‍ക്കും അവകാശമുണ്ട്. ഇപ്പോള്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നവരാണ് ഞങ്ങള്‍. 140 കോടി ജനങ്ങളുടെ പ്രതിനിധികളാണ്. അപ്പോള്‍ ഞങ്ങള്‍ക്ക് ഒരേ മാനസിക അവസ്ഥയായിക്കും. രാജ്യത്തിനു അഭിമാനകരമായ നേട്ടം സമ്മാനിക്കാനായി ശ്രമിക്കുകയാണ് ലക്ഷ്യം'- ഗംഭീര്‍ വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT