പി ടി ഉഷ file
Sports

പി ടി ഉഷയ്ക്ക് ആശ്വാസം; പരാതികൾ തള്ളി, ഐസ് ഹോക്കി അസോസിയേഷൻ പ്രാതിനിധ്യത്തിന് അം​ഗീകാരം

ഐഒഎ, ഐസ് ഹോക്കി അസോസിയേഷൻ ഭാരവാഹികളുടെ മറുപടികൾ പരി​ഗണിച്ച ശേഷമാണ് തീരുമാനം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

ന്യൂഡൽഹി: ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) തെരഞ്ഞെടുപ്പിൽ പി ടി ഉഷയ്ക്കെതിരെ സമർപ്പിച്ച പരാതി തള്ളി. ഐഒഎ ജനറൽ കൗൺസിലിലേക്ക് ഐസ് ഹോക്കി അസോസിയേഷൻ സമർപ്പിച്ച, പി ടി ഉഷ ഉൾപ്പെടെയുള്ള പ്രതിനിധികളുടെ പട്ടികയ്ക്ക് വരണാധികാരി അം​ഗീകാരം നൽകി. ഐഒഎ, ഐസ് ഹോക്കി അസോസിയേഷൻ ഭാരവാഹികളുടെ മറുപടികൾ പരി​ഗണിച്ച ശേഷമാണ് തീരുമാനം.

ഐസ് ഹോക്കി അസോസിയേഷൻ പ്രതിനിധിയായി പി ടി ഉഷയെ നാമനിർദേശം ചെയ്തതിനെതിരേ ഐസ് ഹോക്കി അസോസിയേഷനിലെ ഒരുവിഭാ​ഗമാണ് പരാതി നൽകിയത്. ഭരണപരമായ യാതൊരു ബന്ധവുമില്ലാത്ത ഒരു കായിക ഇനത്തെ ഉഷ എങ്ങനെ പ്രതിനിധീകരിക്കും എന്ന ചോദ്യമാണ് ഉയർത്തിയത്. എന്നാൽ പി ടി ഉഷ 2023 ഡിസംബറിൽ ഐസ് ഹോക്കി അസോസിയേഷൻ കേരള ഘടകത്തിന്റെ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു എന്നാണ് റിപ്പോർട്ടുകൾ.

ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ എക്സിക്യൂട്ടീവ് കൗൺസിൽ തെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക ഇന്നു പുറത്തിറക്കും. ഡിസംബർ അഞ്ചിനാണ് ഐഒഎ എക്സിക്യൂട്ടീവ് കൗൺസിൽ തെരഞ്ഞെടുപ്പ് നടക്കുക. ഇതിനു മുന്നോടിയായി ഐഒഎ ജനറൽ കൗൺസിലിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ നിലവിലെ ഒളിംപിക് അസോസിയേഷൻ അധ്യക്ഷയായ പി ടി ഉഷയ്ക്ക് അപ്രതീക്ഷിത തോൽവി നേരിട്ടിരുന്നു. ജനറൽ കൗൺസിലിലെ സ്പോർട്സ് പേഴ്സൺ ഓഫ് ഔട്ട്സ്റ്റാൻഡിങ് മെറിറ്റ്(എസ്ഒഎം) വിഭാ​ഗം വനിതാ താരങ്ങളുടെ തെരഞ്ഞെടുപ്പിലാണ് പി ടി ഉഷ പരാജയപ്പെട്ടത്.

ഒളിംപ്യൻ അഞ്ജു ബോബി ജോർജ്, റാണി രാംപാൽ, ഡോള ബാനർജി, സൈന നെഹ്‍വാൾ എന്നിവരാണ് ഈ വിഭാ​ഗത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്. ഇതോടെ പി ടി ഉഷയ്ക്ക് ജനറൽ കൗൺസിലിലേക്ക് എത്താനുള്ള സാധ്യതകൾക്ക് തിരിച്ചടിയേറ്റത്. ഇതിനുപിന്നാലെയാണ് നാടകീയ നീക്കത്തിലൂടെ ഐസ് ഹോക്കി അസോസിയേഷന്റെ പ്രതിനിധിയായി പി ടി ഉഷയെ ജനറൽ കൗൺസിലിലേക്ക് നാമനിർദേശം ചെയ്തത്. പ്രതിനിധി തെരഞ്ഞെടുപ്പിൽ താൻ പരാജയപ്പെടാൻ കാരണം ബാഹ്യശക്തികളുടെ സമ്മർദവും കൃത്രിമവുമാണെന്ന് കാണിച്ച് പി ടി ഉഷ ഐഒസിക്കു പരാതി നൽകിയിരുന്നു.

Relief for P.T. Usha, Ice Hockey Association's representation approved

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃശൂര്‍ പൂരം കലക്കല്‍: അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാര്‍ മടക്കി; കൂടുതല്‍ വ്യക്തത വേണമെന്ന് ആഭ്യന്തര വകുപ്പ്

മധുര തനിഷ്‌ക് ജ്വല്ലറി കവര്‍ച്ച: സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായ യുവതി അടക്കം രണ്ടുപേര്‍ പിടിയില്‍; 5 കിലോ സ്വര്‍ണം കണ്ടെടുത്തു

പൂരം കലക്കല്‍ റിപ്പോര്‍ട്ട് മടക്കി സര്‍ക്കാര്‍, ചരിത്രമെഴുതി സ്‌പേസ് എക്‌സ്, പരമ്പര നേടാന്‍ ഇന്ത്യ; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

ഇന്ത്യക്ക് ബാറ്റിങ്, ജയിച്ചാല്‍ പരമ്പര; സമനില തേടി ന്യൂസിലന്‍ഡ്

ചരിത്രമെഴുതി സ്‌പേസ് എക്‌സ്; ടെക്‌സസില്‍ സ്റ്റാര്‍ഷിപ്പ് തിരിച്ചിറക്കം വിജയം