ഫോട്ടോ: പിടിഐ 
Sports

വിരാട് കോഹ്‌ലിക്ക് വിശ്രമം നല്‍കുന്നു? രവീന്ദ്ര ജഡേജ ടീമിലേക്ക് മടങ്ങി എത്തും

രവീന്ദ്ര ജഡേജ ശ്രീലങ്കയ്ക്കുള്ള ടെസ്റ്റ്,ട്വന്റി20 ടീമില്‍ ഇടംപിടിക്കും എന്നുമാണ് റിപ്പോര്‍ട്ടുകള്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ശ്രീലങ്കയ്ക്ക് എതിരായ ട്വന്റി20 പരമ്പരയില്‍ വിരാട് കോഹ്‌ലിക്ക് വിശ്രമം നല്‍കുമെന്ന് സൂചന. രവീന്ദ്ര ജഡേജ ശ്രീലങ്കയ്ക്കുള്ള ടെസ്റ്റ്,ട്വന്റി20 ടീമില്‍ ഇടംപിടിക്കും എന്നുമാണ് റിപ്പോര്‍ട്ടുകള്‍. 

വെസ്റ്റ് ഇന്‍ഡീസിന് എതിരായ ഏകദിനത്തിലും ആദ്യ ട്വന്റി20യിലും മികവ് കാണിക്കാന്‍ കോഹ്‌ലിക്ക് കഴിഞ്ഞിരുന്നില്ല. ശ്രീലങ്കയ്ക്ക് എതിരായ ട്വന്റി20യില്‍ വിശ്രമം എടുത്തതിന് ശേഷം ടെസ്റ്റ് പരമ്പരയ്ക്കായി കോഹ് ലി എത്തും. ശ്രീലങ്കയ്ക്ക് എതിരായ ആദ്യ ടെസ്റ്റ് കോഹ് ലിയുടെ നൂറാം ടെസ്റ്റാവും. 

ബൂമ്രയും ടീമിലേക്ക് തിരിച്ചെത്തും

ന്യൂസിലന്‍ഡിന് എതിരായ ടെസ്റ്റ് പരമ്പരക്കിടയിലാണ് രവീന്ദ്ര ജഡേജയ്ക്ക് പരിക്കേറ്റത്. ഫിറ്റ്‌നസ് വീണ്ടെടുത്തതോടെ ഫെബ്രുവരി 24ന് ആരംഭിക്കുന്ന ശ്രീലങ്കയ്ക്ക് എതിരായ ട്വന്റി20 പരമ്പരയിലും രവീന്ദ്ര ജഡേജ കളിക്കും. 

രവീന്ദ്ര ജഡേജയ്ക്ക് പുറമെ ബൂമ്രയും ടീമിലേക്ക് തിരിച്ചെത്തും. വിന്‍ഡിസിന് എതിരായ വൈറ്റ്‌ബോള്‍ പരമ്പരയില്‍ ബൂമ്രയ്ക്ക് വിശ്രമം അനുവദിച്ചിരുന്നു. മുഹമ്മദ് ഷമിക്കും വിശ്രമം നല്‍കിയിരുന്നു. ലങ്കയ്ക്ക് എതിരായ പരമ്പരയ്ക്കുള്ള ടീമിനെ ഒന്ന് രണ്ട് ദിവസത്തിനുള്ളില്‍ പ്രഖ്യാപിക്കും. 

ടീം പ്രഖ്യാപനത്തോടെ ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റന്‍ ആരെന്നതും വ്യക്തമാവും. സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിന് ശേഷം വിരാട് കോഹ് ലി ടെസ്റ്റ് ക്യാപ്റ്റന്‍സി രാജിവെച്ചിരുന്നു. രോഹിത് ശര്‍മയ്ക്ക് തന്നെ ടെസ്റ്റ് ക്യാപ്റ്റന്‍സിയും നല്‍കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കലക്ടര്‍മാരുടെ സ്ഥലംമാറ്റത്തില്‍ മന്ത്രിമാര്‍ക്ക് അതൃപ്തി, അരുണ്‍ കെ വിജയന്റെ നിയമനം രാഷ്ട്രീയ തിരിച്ചടിയാകുമെന്ന് ആശങ്ക

മുഖ്യമന്ത്രിയെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ചു; കെഎസ്ആർടിസി ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍

കലാമണ്ഡലം കഥകളി അധ്യാപകൻ തൂങ്ങിമരിച്ച നിലയിൽ

'മാമി എവിടെ?'; പൊലീസിന്റെ വീഴ്ചകളിലും രാഷ്ട്രീയ ആരോപണങ്ങളിലും കുടുങ്ങിയ തിരോധാനം

'ജോഷ് തിരികൊളുത്തി, ബദോനി കത്തിക്കയറി'; പഞ്ചാബിനെതിരെ തകർത്തടിച്ച് ലഖ്‌നൗ, വിജയലക്ഷ്യം 197 റൺസ്

SCROLL FOR NEXT