രോഹിത് ശര്‍മ  എക്സ്
Sports

'ഞാന്‍ എവിടെയും പോവുന്നില്ല'; വിരമിക്കല്‍ വാര്‍ത്തകള്‍ തള്ളി രോഹിത് ശര്‍മ

അവസാന ടെസ്റ്റില്‍ രോഹിതിന് പകരം ബുംറയാണ് ഇന്ത്യയെ നയിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് രോഹിത് ടെസ്റ്റില്‍ നിന്ന് വിരമിക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ ശക്തമായത്.

സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: താന്‍ ടെസറ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിച്ച് ഇന്ത്യന്‍ താരം രോഹിത് ശര്‍മ. മോശം ഫോമിനെ തുടര്‍ന്ന് അവസാന ടെസ്റ്റില്‍ രോഹിതിന് പകരം ബുംറ ഇന്ത്യയെ നയിക്കാനെത്തിയതോടെയാണ് രോഹിത് ടെസ്റ്റില്‍ നിന്ന് വിരമിക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ ശക്തമായത്.

'ഞാന്‍ എങ്ങോട്ടും പോകുന്നില്ല' എന്നായിരുന്നു രോഹിതിന്റെ പ്രതികരണം. അവസാന ടെസ്റ്റില്‍ നിന്ന് സ്വയം പിന്മാറിയതോണൊ, ഒഴിവാക്കിയതാണോ, അതോ വിശ്രമം അനുവദിച്ചതാണോ എന്ന ചോദ്യത്തിന് താന്‍ സ്വയം പിന്മാറിയതാണെന്നായിരുന്നു, സ്റ്റാര്‍ സ്പോര്‍ടുമായുള്ള അഭിമുഖത്തില്‍ രോഹിതിന്റെ മറുപടി.

''ഞാന്‍ എന്തെങ്കിലും പറഞ്ഞാല്‍ അതിന് 50 വ്യാഖ്യാനങ്ങള്‍ ഉണ്ടാകും. ഞാന്‍ പരിശീലകനുമായി സംസാരിച്ചു, ഞാന്‍ ഇപ്പോള്‍ റണ്‍സ് നേടുന്നില്ല. ഞാന്‍ ഫോമിലല്ല, ഇതൊരു പ്രധാനപ്പെട്ട മത്സരമാണ്. ഞങ്ങള്‍ക്ക് ഫോമിലുള്ള ഒരു മികച്ച പ്ലെയറെ വേണം. ഞങ്ങളുടെ ബാറ്റിങ് യൂണിറ്റ് ഇപ്പോള്‍ ഫോമിലല്ല. അതിനാല്‍ ഫോം ഇല്ലാത്ത കളിക്കാരുമായി ടീമിനു മുന്നോട്ട് പോകാന്‍ കഴിയില്ല. പരിശീലകനെയും സെലക്ടറെയും ഇക്കാര്യം അറിയിക്കണമെന്ന് തോന്നി, അവര്‍ എന്റെ തീരുമാനത്തെ പിന്തുണച്ചു,' രോഹിത് പറഞ്ഞു. രോഹിതിന് പകടരം ശുഭ്മാന്‍ ഗില്ലാണ് പ്ലെയിങ് ഇലവനില്‍ തിരിച്ചെത്തിയത്.

ടെസ്റ്റില്‍ നിന്ന് ഇപ്പോള്‍ വിരമിക്കുന്നില്ലെന്നും ഇന്ത്യ മറ്റൊരു ടെസ്റ്റ് മത്സരം കളിക്കുന്ന സമയത്ത്, അഞ്ച് മാസം കഴിഞ്ഞാല്‍ കാര്യങ്ങള്‍ എങ്ങനെയായിരിക്കുമെന്ന് ഉറപ്പില്ലെന്നും രോഹിത് ശര്‍മ പറഞ്ഞു. ഇപ്പോഴത്തേത് വിരമിക്കല്‍ തീരുമാനമല്ല. താന്‍ ടെസ്റ്റില്‍ നിന്ന് പിന്‍വാങ്ങുന്നില്ലെന്നും താരം പറഞ്ഞു. റണ്‍സ് നേടാന്‍ കഴിയാത്തതിനാലാണ് ഈ മത്സരത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതെന്നും രോഹിത് പറഞ്ഞു.

'ഓരോ സെക്കന്‍ഡിലും, ദൈനംദിന ജീവിതത്തിലും മാറ്റങ്ങള്‍ സംഭവിക്കുന്നു. കാര്യങ്ങള്‍ മാറുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. കമന്ററി ബോക്‌സില്‍ ഇരിക്കുന്നവരോ, ലാപ്ടോപ്പ് കയ്യില്‍ പിടിച്ചിരിക്കുന്നവര്‍ക്കോ എന്റെ ജീവിതം എങ്ങനെ പോകുന്നുവെന്ന് തീരുമാനിക്കാനാകില്ല, ഇത്രയും കാലം കളിച്ചു, ഞാന്‍ എങ്ങനെ കളിക്കുന്നു, എപ്പോള്‍ ക്യാപ്റ്റന്‍ സ്ഥാനമൊഴിയും എന്നതൊക്കെ അവര്‍ക്ക് തീരുമാനിക്കാന്‍ കഴിയില്ല' രോഹിത് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

'എല്ലാം മാറാൻ ഒരു വർഷം കൂടി കാത്തിരിക്കണം, ചേർത്ത് പിടിച്ചതിന് പിഷാരടിക്ക് നന്ദി'; ഉല്ലാസ് പന്തളം

കാന്‍സര്‍, പ്രമേഹം ഉള്‍പ്പെടെ 17 മരുന്നുകള്‍ക്ക് വില കുറയും, ബജറ്റില്‍ കൂടുകയും കുറയുകയും ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ അറിയാം

ഇ ശ്രീധരനു പോലും നിരാശ; ബജറ്റ് കേരളത്തോടുള്ള യുദ്ധ പ്രഖ്യാപനമെന്ന് എംവി ഗോവിന്ദന്‍

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

SCROLL FOR NEXT