Rinku Singh Appointed UP Sports Officer After Remarkable Rise in Cricket file
Sports

'കായിക താരങ്ങൾക്ക് സർക്കാർ ജോലികളിൽ മുൻഗണന'; റിങ്കു സിങിന് പുതിയ ചുമതല നൽകി മുഖ്യമന്ത്രി

ഇന്ത്യൻ ടീമിനായി ഫിനിഷർ എന്ന നിലയിലും അദ്ദേഹം നിർണായക പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് താരത്തിന് പുതിയ പദവി നൽകാൻ സർക്കാർ തീരുമാനിച്ചത്.

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിങിന് പുതിയ റോൾ. ഉത്തർപ്രദേശ് സർക്കാരിന്റെ റീജിയണൽ സ്പോർട്സ് ഓഫീസറായി താരത്തെ നിയമിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്നെയാണ് വിവരം മാധ്യമങ്ങളെ അറിയിച്ചത്. കായിക താരങ്ങൾക്ക് മുൻഗണന നൽകി സർക്കാർ ജോലികൾ നൽകുന്നതിന്റെ ഭാഗമായാണ് ഈ നിയമനം.

“കായിക താരങ്ങൾക്ക് സർക്കാർ ജോലികളിൽ മുൻഗണന നൽകുന്ന ആദ്യ സംസ്ഥാനമാണ് ഉത്തർപ്രദേശ്. ഇതുവരെ 500-ലധികം താരങ്ങൾക്ക് പൊലീസ് സേനയിൽ നിയമനം നൽകിയിട്ടുണ്ട്. റിങ്കു സിങിന്റെ കായികമേഖലയിലെ പ്രകടനം വിലയിരുത്തിയ ശേഷം അദ്ദേഹത്തെ റീജിയണൽ സ്പോർട്സ് ഓഫീസർ ആയി നിയമിച്ചിട്ടുണ്ട്.” യോഗി ആദിത്യനാഥ് പറഞ്ഞു.

2023-ലെ ഐപിഎൽ സീസണിലാണ് റിങ്കു സിങ് രാജ്യത്തിന്റെ ശ്രദ്ധ നേടിയത്. കൊൽക്കത്തയ്ക്ക് വേണ്ടി ബാറ്റ് ചെയ്ത താരം ഗുജറാത്ത് ടൈറ്റൻസിതിരെ അവസാന ഓവറിൽ തുടർച്ചയായി അഞ്ച് സിക്‌സുകൾ പറത്തി ടീമിനെ വിജയത്തിലേക്ക് എത്തിച്ചിരുന്നു.

ഏഷ്യൻ ഗെയിംസിൽ സ്വർണം, ഏഷ്യ കപ്പ് ജയം, ഏറ്റവും ഒടുവിൽ ടി20 ലോകകപ്പ് ജയം എന്നിവ ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര വിജയങ്ങളിൽ അദ്ദേഹം പങ്കാളിയായി. ഇന്ത്യൻ ടീമിനായി ഫിനിഷർ എന്ന നിലയിലും അദ്ദേഹം നിർണായക പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് താരത്തിന് പുതിയ പദവി നൽകാൻ സർക്കാർ തീരുമാനിച്ചത്.

Rinku Singh Appointed UP Sports Officer After Remarkable Rise in Cricket.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ രമേശ് ചെന്നിത്തല മുഖ്യമന്ത്രി: പി ജെ കുര്യന്‍

വേനൽച്ചൂടിൽ കണ്ണിനും ഹൃദയത്തിനും കുളിർമ, മൾബറി കിട്ടിയാൽ വിടല്ലേ

പൂരി ഇനി പപ്പടം പോലെയാകില്ല, സോഫ്റ്റാകാനും എണ്ണ കുറയ്ക്കാനും ചില ടിപ്സ്

'നിങ്ങൾ സ്വയം ചർച്ച നടത്തുകയാണോ', ട്രംപിന്റെ അവകാശവാദങ്ങളെ പരിഹസിച്ച് ഇറാൻ

'ആരോടായിരിക്കും ഞാനതിന് നന്ദി പറയുക എന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്'; ബി ഉണ്ണികൃഷ്ണനെക്കുറിച്ച് നടി നീതു കൃഷ്ണ

SCROLL FOR NEXT