റിങ്കു സിങ്, യഷ് ദയാൽ/ ട്വിറ്റർ 
Sports

'വലിയ കളിക്കാരനാണ് ഭായ്'- പറഞ്ഞു തീര്‍ന്നില്ല, യഷ് ദയാല്‍ അനുഭവിച്ചറിഞ്ഞു റിങ്കുവിന്റെ ബാറ്റിങ് ചൂട്! 

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ കൊല്‍ക്കത്ത നേടിയ വിജയത്തിന് പിന്നാലെയായിരുന്നു ചാറ്റ്

Author : സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന് അവിശ്വസനീയ വിജയം സമ്മാനിച്ച റിങ്കു സിങിന്റെ മാരക ബാറ്റിങാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചാ വിഷയം. അതിനിടെ ശ്രദ്ധേയമാകുകയാണ് ഈ മത്സരത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് ഇന്‍സ്റ്റഗ്രാമിലെ ഒരു ചാറ്റ്. 

ഗുജറാത്ത് ടൈറ്റന്‍സിനെ തകര്‍ത്ത് ഒരോവറില്‍ അഞ്ച് സിക്‌സുകള്‍ പറത്തി റിങ്കി കൊല്‍ക്കത്തയ്ക്ക് അമ്പരപ്പിക്കുന്ന വിജയം സമ്മാനിക്കുമ്പോള്‍ പന്തെറിഞ്ഞ ഹതഭാഗ്യന്‍ യഷ് ദയാലായിരുന്നു. റിങ്കു സിങും താരവും തമ്മിലുള്ള ചാറ്റാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി മാറിയത്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ കൊല്‍ക്കത്ത നേടിയ വിജയത്തിന് പിന്നാലെയായിരുന്നു ചാറ്റ്. 

'അവിസ്മരണീയ വിജയം. ഈ വിജയത്തില്‍ ടീമിന്റെ ആരധകരെയെല്ലാം പ്രത്യേകം പരാമര്‍ശിക്കുന്നു'- റിങ്കു കുറിച്ചു. 

ഇതിന് തൊട്ടുതാഴെയാണ് യഷ് ദയാല്‍ മറുപടി നല്‍കുന്നത്. അതിങ്ങനെയായിരുന്നു. 

'വലിയ കളിക്കാരനാണ് സഹോദര താങ്കള്‍'- എന്നായിരുന്നു യഷ് ദയാലിന്റെ കമന്റ്. പിന്നാലെ 'ദയാല്‍ ഭായ്'- എന്നു വിളിച്ച് റിങ്കു യഷിന് മറുപടിയും നല്‍കുന്നുണ്ട്. ഇതിന്റെ സ്‌ക്രീന്‍ ഷോട്ടാണ് ഇപ്പോള്‍ വൈറലായി മാറിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നേപ്പാള്‍ പ്രളയം: മരണം 165 കവിഞ്ഞു, കാണാമറയത്ത് ആയിരത്തോളം പേര്‍, കാണാതായവരില്‍ 300 ഓളം ഇന്ത്യക്കാരെന്ന് നേപ്പാള്‍ വിദേശകാര്യമന്ത്രി

സ്വര്‍ണവിലയില്‍ ഇടിവ്; പവന് 560 രൂപ കുറഞ്ഞു

മൂന്നാർ ടൗണിൽ വീണ്ടും കാട്ടാന ഭീതി; കൃഷിയിടങ്ങളിൽ നാശം വിതച്ച് 'വിരിഞ്ഞ കൊമ്പൻ'

ജനത്തിരക്കൊഴിഞ്ഞപ്പോൾ അർദ്ധരാത്രി ചൂലുമായി മേയറും സംഘവും; തിരുവോണത്തിന് കണ്ണൂർ നഗരം ക്ലീൻ

"കസബ' ഇപ്പോൾ നിങ്ങൾക്ക് ടോക്സിക് ആയി തോന്നുന്നുണ്ടോ ? കർമ എന്നൊന്നുണ്ട്'; ​ഗീതു മോഹൻദാസിനെതിരെ രൂപേഷ് പീതാംബരൻ