ഋഷഭ് പന്ത്  file
Sports

'സിക്‌സര്‍' പന്ത്; ചരിത്രം കുറിച്ച് ഋഷഭ് പന്ത്, കൂടുതല്‍ റണ്‍സിലും റെക്കോര്‍ഡ്

ചരിത്രം കുറിച്ച് ഇന്ത്യന്‍ വിക്കറ്റ്- ബാറ്റര്‍ ഋഷഭ് പന്ത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ക്രൈസ്റ്റ് ചര്‍ച്ച്: ചരിത്രം കുറിച്ച് ഇന്ത്യന്‍ വിക്കറ്റ്- ബാറ്റര്‍ ഋഷഭ് പന്ത്. ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടുന്ന ബാറ്റര്‍ എന്ന റെക്കോര്‍ഡ് ആണ് ഋഷഭ് പന്ത് സ്വന്തമാക്കിയത്.

ക്രൈസ്റ്റ് ചര്‍ച്ചില്‍ ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിനിടെയാണ് പന്ത് ഈ നേട്ടം കൈവരിച്ചത്. ആദ്യ ഇന്നിങ്‌സില്‍ 39 പന്തില്‍ ഒരു ഫോറും ഒരു സിക്‌സും സഹിതം അദ്ദേഹം 23 റണ്‍സ് ആണ് നേടിയത്. ഈ ഇന്നിങ്‌സിലെ ഒരു സിക്‌സോടെ വിരമിച്ച ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സിന്റെ റെക്കോര്‍ഡ് ആണ് പന്ത് മറികടന്നത്. 64 മത്സരങ്ങളില്‍ നിന്ന 88 സിക്‌സുകളാണ് ബെന്‍ സ്റ്റോക്‌സിന് ഉള്ളത്. 44 ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങളില്‍ നിന്നായി 89 സിക്‌സുകളാണ് പന്ത് നേടിയത്. 40 ടെസ്റ്റുകളില്‍ നിന്ന് 56 സിക്‌സുമായി രോഹിത് ശര്‍മ്മയാണ് മൂന്നാം സ്ഥാനത്ത്.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരവും പന്താണ്. 43.04 ശരാശരിയില്‍ 3,099 റണ്‍സ് ആണ് അദ്ദേഹം അടിച്ചുകൂട്ടിയത്. 74ല്‍ കൂടുതല്‍ സ്‌ട്രൈക്ക് റേറ്റും ഉണ്ട്. ഇതില്‍ ഏഴ് സെഞ്ച്വറികളും 18 അര്‍ദ്ധ സെഞ്ച്വറികളും ഉള്‍പ്പെടുന്നു. ഈ വര്‍ഷം ഇതുവരെ അഞ്ചു ടെസ്റ്റുകളിലേ ആറു ഇന്നിങ്‌സുകളില്‍ നിന്ന് 66.66 ശരാശരിയില്‍ പന്ത് 400 റണ്‍സ് നേടിയിട്ടുണ്ട്.

Rishabh Pant becomes batter with most sixes in World Test Championship history

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മണ്ഡല പുനര്‍നിര്‍ണയ ബില്ലിന് പിന്തുണയുമായി ഡിഎംകെ; അനുകൂലിച്ച് വോട്ട് ചെയ്യും

'കെ സുധാകരനോട് വിദേശത്തു നിന്ന് മടങ്ങാന്‍ നിര്‍ദേശം; എല്ലാ എംപിമാരും ഡല്‍ഹിയില്‍ എത്തണം'

30 വർഷങ്ങൾക്കു ശേഷം എ.ആർ റഹ്മാനും പ്രഭുദേവയും ഒന്നിക്കുന്നു; കാലപ്പഴക്കമുള്ള തമാശകൾ, 'മൂൺവാക്കി'ന് വിമർശനം

ഒരിക്കൽ ഉപയോ​ഗിച്ച എണ്ണ വീണ്ടും ഉപയോ​ഗിക്കുന്നത് അപകടമാണോ? കേടായോ എന്ന് എങ്ങനെ തിരിച്ചറിയാം?

സുരേഷ് ഗോപിയുടെ നായികയായത് പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍, അറിഞ്ഞപ്പോള്‍ അദ്ദേഹം ഞെട്ടി: ശ്രുതിക അര്‍ജുന്‍