ഋഷഭ് പന്ത് 
Sports

ഇങ്ങനെയും ഔട്ട് ആകുമോ? ഋഷഭ് പന്തിന്റെ പുറത്താകല്‍ വൈറല്‍, വിഡിയോ

ലഖ്‌നൗ ഇന്നിങ്‌സിലെ എട്ടാം ഓവറില്‍ അസ്മത്തുള്ള ഒമര്‍സായിയുടെ പന്തിലാണ് പന്ത് പുറത്താകുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സ് നായകനായ ഋഷഭ് പന്തിന്റെ പ്രകടനം ആരാധകര്‍ക്ക് നിരാശയുണ്ടാക്കുന്നതാണ്. ഇന്നലെ പഞ്ചാബിനെതിരായ മത്സരത്തിലും താരത്തില്‍ നിന്ന് പ്രതീക്ഷിച്ച പ്രകടനമുണ്ടായില്ല. പടുകൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന മത്സരത്തില്‍ 17 പന്തില്‍ നിന്ന് 18 റണ്‍സ് മാത്രം നേടിയാണ് താരം പുറത്തായത്.

ലഖ്‌നൗ ഇന്നിങ്‌സിലെ എട്ടാം ഓവറില്‍ അസ്മത്തുള്ള ഒമര്‍സായിയുടെ പന്തിലാണ് പന്ത് പുറത്താകുന്നത്. കൂറ്റന്‍ ഷോട്ടിന് ശ്രമിച്ച പന്തിന്റെ കൈയ്യില്‍ നിന്ന് ബാറ്റ് കൈവിട്ടു. പന്ത് സ്വീപ്പര്‍ കവറില്‍ ശശാങ്ക് സിങ്ങിന്റെ കൈകളിലേക്കാണ് എത്തിയത്. ബാറ്റ് വീണത് സ്‌ക്വയര്‍ ലെഗിലേക്കും. ക്രിക്കറ്റിലെ അപൂര്‍വ്വ പുറത്താകലെന്ന നിലയില്‍ പന്തിന്റെ വിക്കറ്റ് വിഡിയോ വൈറലാകുകയും ചെയ്തു.

ബാറ്റ് തെറിച്ച് വീഴുന്നതാണ് ഫീല്‍ഡിലെ താരങ്ങളില്‍ അധികം പേരും ശ്രദ്ധിച്ചതെങ്കിലും പന്ത് ശശാങ്ക് സിങ് കൈകളിലൊതുക്കിയപ്പോഴാണ് പന്ത് ഔട്ടായതായി കാണികളും കണ്ടത്. ബാറ്റിങ്ങിനിടെ ബാറ്റ് കൈവിടുന്നത് ആദ്യമല്ലെങ്കിലും ഇത്തരത്തില്‍ ബാറ്റര്‍ പുറത്താകുന്നത് അപൂര്‍വ്വമായിരിക്കും. മത്സരത്തില്‍ കരുത്തരായ പഞ്ചാബ് കിങ്‌സിനോട് 37 റണ്‍സിനാണ് ലക്‌നൗവിന്റെ പരാജയം. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിങ്‌സ് 236/5 എന്ന കൂറ്റന്‍ സ്‌കോര്‍ നേടിയപ്പോള്‍, ലഖ്നൗവിന്റെ മറുപടി 199/7 ല്‍ അവസാനിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'

മംഗലം അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; സ്പില്‍വേ ഷട്ടറുകള്‍ തുറന്നു

പിന്‍മാറാന്‍ തടസമില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടും പിഎം ശ്രീ നടപ്പാക്കാന്‍ എന്താണിത്ര വാശി; പിണറായി വിജയന്‍

'കാഴ്ച പരിമിതി മുതലെടുത്തു, കോമാളിയാക്കി'; പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് വിദ്യാര്‍ഥിയെ തല്ലിയതെന്ന് അധ്യാപകന്‍