Rishabh Pant pti
Sports

സെവാഗിന്റെ റെക്കോര്‍ഡ് തിരുത്തി; ടെസ്റ്റില്‍ ഋഷഭ് പന്തിന് അനുപമ നേട്ടം

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 24 പന്തില്‍ 27 റണ്‍സ്

രഞ്ജിത്ത് കാർത്തിക

കൊല്‍ക്കത്ത: ടെസ്റ്റ് ക്രിക്കറ്റില്‍ ശ്രദ്ധേയ റെക്കോര്‍ഡുമായി ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്ത്. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡാണ് പന്ത് സ്വന്തം പേരിലാക്കിയത്.

ഇതിഹാസ ഓപ്പണിങ് ബാറ്റര്‍ വീരേന്ദര്‍ സെവാഗിന്റെ പേരിലുണ്ടായിരുന്ന റെക്കോര്‍ഡാണ് പന്ത് പഴങ്കഥയാക്കിയത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ രണ്ട് സിക്‌സുകള്‍ പറത്തിയാണ് പന്ത് നേട്ടം തൊട്ടത്. ഇതോടെ ടെസ്റ്റിലെ താരത്തിന്റെ സിക്‌സുകളുടെ എണ്ണം 92ല്‍ എത്തി. സെവാഗ് 91 സിക്‌സുകളാണ് ടെസ്റ്റില്‍ അടിച്ചത്.

83 ഇന്നിങ്‌സില്‍ നിന്നാണ് പന്ത് 92 സിക്‌സുകള്‍ തൂക്കിയത്. 180 ഇന്നിങ്‌സുകളില്‍ നിന്നാണ് സെവാഗ് 91 സിക്‌സിലെത്തിയത്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പോരാട്ടത്തില്‍ പന്ത് 24 പന്തില്‍ 27 റണ്‍സെടുത്തു മടങ്ങി. താരം 2 വീതം സിക്‌സും ഫോറും അടിച്ചാണ് 27ല്‍ എത്തിയത്.

ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സടിച്ച ഇന്ത്യന്‍ താരങ്ങള്‍

ഋഷഭ് പന്ത്: 83 ഇന്നിങ്‌സ്, 92 സിക്‌സ്

വീരേന്ദര്‍ സെവാഗ്: 180 ഇന്നിങ്‌സ്, 91 സിക്‌സ്

രോഹിത് ശര്‍മ: 116 ഇന്നിങ്‌സ്, 88 സിക്‌സ്

രവീന്ദ്ര ജഡേജ: 130 ഇന്നിങ്‌സ്, 80 സിക്‌സ്

എംഎസ് ധോനി: 144 ഇന്നിങ്‌സ്, 78 സിക്‌സ്

Rishabh Pant has etched his name in Test cricket history, surpassing Virender Sehwag to become India's leading six-hitter.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എവിടെ കുഴിച്ചിട്ടാലും ആര്‍എസ്എസുകാരെയും ബിജെപിക്കാരെയും കാണിക്കരുത്‌'; സീറ്റ് ലഭിക്കാത്തതില്‍ മനംനൊന്ത് തിരുവനന്തപുരത്ത് ബിജെപി നേതാവ് ആത്മഹത്യ ചെയ്തു

ഇങ്ങനെയൊരു പ്രവര്‍ത്തകനെ കുറിച്ച് കേട്ടിട്ടില്ലെന്ന് വിവി രാജേഷ്; ബിജെപിയും ആര്‍എസ്എസ്എയും ഭീകര സംഘടനകളെ പോലെയെന്ന് സിപിഎം; ആനന്ദിന്റെ ആത്മഹത്യയില്‍ രാഷ്ട്രീയ പോര്

ശിശുദിനത്തില്‍ വൈകിയെത്തി; അധ്യാപിക നൂറ് സിറ്റ് അപ്പ് എടുപ്പിച്ചു; ആറാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു

കൗൺസിലിംഗ് സൈക്കോളജി ഡിപ്ലോമ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു

ആന്ദ്രെ റസ്സലിനെ കൈവിട്ടു! ഞെട്ടിച്ച് കെകെആര്‍; മാക്‌സ്‌വെല്ലിനെ ഒഴിവാക്കി പഞ്ചാബ്

SCROLL FOR NEXT