ഫോട്ടോ: ട്വിറ്റർ 
Sports

കേരളത്തിന് എതിരെ ഋതുരാജ് ഗയ്ക്‌വാദിന്‌ സെഞ്ചുറി, തുടരെ മൂന്നാമത്തേത്; രാഹുല്‍ ത്രിപദി 99ന് പുറത്ത് 

നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 291 റണ്‍സ് ആണ് മഹാരാഷ്ട്ര കണ്ടെത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

രാജ്‌കോട്ട്: വിജയ് ഹസാരെയില്‍ കേരളത്തിനെതിരെ 291 റണ്‍സ് വിജയ ലക്ഷ്യം വെച്ച് മഹാരാഷ്ട്ര. നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 291 റണ്‍സ് ആണ് മഹാരാഷ്ട്ര കണ്ടെത്തിയത്. ഋതുരാജിന്റേയും രാഹുല്‍ ത്രിപദിയുടേയും ഇന്നിങ്‌സ് ആണ് മഹാരാഷ്ട്രയെ തുണച്ചത്. 

ഋതുരാജ് ഗയ്കവാദ് തുടരെ മൂന്നാമത്തെ സെഞ്ചുറിയിലേക്ക് എത്തിയപ്പോള്‍ രാഹുല്‍ ത്രിപദി 99 റണ്‍സില്‍ നില്‍ക്കെ പുറത്തായി. 129 പന്തില്‍ നിന്ന് 9 ഫോറും മൂന്ന് സിക്‌സും സഹിതമാണ് ഋതുരാജ് 124 റണ്‍സ് നേടിയത്. വിജയ് ഹസാരെയിലെ ഋതുരാജിന്റെ തുടര്‍ച്ചയായ മൂന്നാം സെഞ്ചുറിയാണ് ഇത്. 

മൂന്നാം വിക്കറ്റില്‍ 195 റണ്‍സ് കൂട്ടുകെട്ട് 

രാഹുല്‍ ത്രിപദി 108 പന്തില്‍ നിന്നാണ് 99 റണ്‍സ് നേടിയത്. 11 ഫോറുകളും രാഹുലിന്റെ ബാറ്റില്‍ നിന്ന് വന്നു. ഋതുരാജ് ഗയ്കവാദും രാഹുല്‍ ത്രിപദിയുമല്ലാതെ മറ്റൊരു മഹാരാഷ്ട്ര താരത്തിനും സ്‌കോര്‍ ഉയര്‍ത്താന്‍ കഴിഞ്ഞില്ല. മൂന്നാം വിക്കറ്റില്‍ 195 റണ്‍സ് ആണ് ഋതുരാജും രാഹുല്‍ ത്രിപദിയും ചേര്‍ന്ന് കണ്ടെത്തിയത്. 

നിതീഷ് എംഡി അഞ്ച് വിക്കറ്റ് നേടിയപ്പോള്‍ ബേസില്‍ തമ്പി രണ്ട് വിക്കറ്റ് വീഴ്ത്തി. രണ്ട് കളിയില്‍ നിന്ന് ഒരു ജയവും ഒരു തോല്‍വിയുമായാണ് കേരളത്തിന്റെ നില്‍പ്പ്. ഛണ്ഡീഗഡിനെ തോല്‍പ്പിച്ച കേരളം മധ്യപ്രദേശിനോട് തോറ്റിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'2029ലും കോൺഗ്രസ് തോൽക്കും, സമരം കുടിയേറ്റക്കാരെ സംരക്ഷിക്കാൻ'; അമിത് ഷാ

'ദാദ' വിളിച്ചു... 'യുവരാജ് സിങ്' ഡല്‍ഹി ക്യാപിറ്റല്‍സ് സഹ പരിശീലകന്‍!

ആൾക്കൂട്ട കൊലപാതകം? പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു, 5 പേർ പിടിയിൽ

'അടുത്ത സമരം സർപ്രൈസ്', പിണറായിയുടെ വാദങ്ങളെ പിന്തുണച്ച് സർക്കാർ... ഇന്നത്തെ 5 പ്രധാന വാർത്തകൾ

പൊലീസ് 'തലയ്ക്ക്' അടിക്കില്ല എന്നാണല്ലോ പറഞ്ഞത്, എന്നിട്ടോ?, വിമർശിച്ച് പിണറായി