ഫോട്ടോ: പിടിഐ 
Sports

ഒരു പേടിയുമില്ല, കടന്നാക്രമണം, പ്രചോദിപ്പിക്കുന്ന ക്യാപ്റ്റൻസി; ഇന്ത്യയുടെ 'റോ- ബോള്‍' ഇഫക്ട്

ക്യാപ്റ്റന്‍ നല്‍കുന്ന മികച്ച തുടക്കമാണ് ഇന്ത്യന്‍ മുന്നേറ്റത്തിന്റെ ആണിക്കല്ലെന്നു ശുഭ്മാന്‍ ഗില്ലും ശ്രേയസ് അയ്യരും വ്യക്തമാക്കുന്നു

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: പത്തില്‍ പത്ത് വിജയങ്ങളുമായി ഇന്ത്യ ലോകകപ്പ് ഫൈനലിലേക്ക് കുതിച്ചെത്തുമ്പോള്‍ ആ മുന്നേറ്റത്തിന്റെ ചാലക ശക്തിയും ഊര്‍ജ്ജവും എന്താണെന്ന ചോദ്യത്തിന്... വിരാട് കോഹ്‌ലി, മുഹമ്മദ് ഷമി, ശ്രേയസ് അയ്യര്‍... ഉത്തരങ്ങള്‍ പലതും പറയാം. എന്നാല്‍ അതിലെല്ലാം ഉപരിയായി ഒരു മനുഷ്യന്‍ നില്‍ക്കുന്നുണ്ട്. അത് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ്. 

നിര്‍ഭയത്വം മുഖമുദ്രയാക്കിയ ക്യാപ്റ്റന്‍ രോഹിതിനെയാണ് ലോകകപ്പില്‍ ഉടനീളം കണ്ടത്. ഹിറ്റ്മാന്‍ നല്‍കുന്ന മിന്നല്‍ തുടക്കമാണ് പിന്നീടെത്തുന്ന ബാറ്റര്‍മാര്‍ക്ക് അതേ താളം നിലനിര്‍ത്തി ബാറ്റ് ചെയ്യാനുള്ള ആവേശവും അടിത്തറയും ഒരുക്കുന്നതെന്നു നിസംശയം പറയാം. പേടിയില്ലായ്മയും പ്രചോദിപ്പിക്കുന്നതുമായി ക്യാപ്റ്റന്‍സിയും രോഹിതിനെ മറ്റ് നായകന്‍മാരില്‍ നിന്നു വേറിട്ടതാക്കുന്നു.

ഇന്നലെ കോഹ്‌ലി ക്രീസിലെത്തിയപ്പോള്‍ കമന്റേറ്റര്‍മാര്‍ പറഞ്ഞതും അതു തന്നെയാണ്. ക്ഷണത്തില്‍ മടങ്ങുന്നുണ്ടെങ്കിലും രോഹിത് അതിവേഗം ഇടുന്ന അടിത്തറ പിന്നീടെത്തുന്ന കോഹ്‌ലി മുതല്‍ക്കുള്ള ബാറ്റര്‍മാര്‍ക്ക് റിലാക്‌സ് ചെയ്ത് സമയമെടുത്തു ഇന്നിങ്‌സ് കെട്ടിപ്പടുക്കാന്‍ അവസരം ഒരുക്കുന്നതാണ് അവര്‍ ചൂണ്ടിക്കാട്ടി.

എതിര്‍ ടീമിലെ ലീഡിങ് ബൗളര്‍മാര്‍ക്ക് മേല്‍ തുടക്കത്തില്‍ നായകന്‍ സ്ഥാപിച്ചെടുക്കുന്ന സര്‍വാധിപത്യമാണ് മറ്റ് ടീമുകളില്‍ നിന്നു ഇന്ത്യയെ പത്ത് മത്സരങ്ങളിലും വേറിട്ടു നിര്‍ത്തിയത്. ഇംഗ്ലണ്ടിന്റെ ടെസ്റ്റ് മത്സരങ്ങളിലെ കടന്നാക്രമണം മക്കല്ലത്തിന്റെ ബാസ് ബോളായപ്പോള്‍ ഇന്ത്യയുടെ ലോകകപ്പ് മുന്നേറ്റം യഥാര്‍ഥത്തില്‍ റോ- ബോളിന്റെ കരുത്തിലാണ്. 

ശുഭ്മാന്‍ ഗില്ലും ശ്രേയസ് അയ്യരും അതു വ്യക്തമാക്കിയിട്ടുണ്ട്. ക്യാപ്റ്റന്‍ നല്‍കുന്ന മികച്ച തുടക്കമാണ് ഇന്ത്യന്‍ മുന്നേറ്റത്തിന്റെ ആണിക്കല്ലെന്നു ഇരുവരും വ്യക്തമാക്കുന്നു. അദ്ദേഹം ഗ്രൗണ്ടില്‍ പ്രകടിപ്പിക്കുന്ന നിര്‍ഭയ സമീപനം ഇന്ത്യന്‍ ടീമിനെ അടിമുടി മാറ്റിയതായും ഇരു താരങ്ങളും പറയുന്നു. ക്യാപ്റ്റന്‍സിയിലെ ചില നിര്‍ണായക തീരുമാനങ്ങളും രോഹിതിനെ ശ്രദ്ധേയനാക്കി. 

രണ്ടാം മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരെ സെഞ്ച്വറി. 131 റണ്‍സ് വെറും 84 പന്തില്‍. പാകിസ്ഥാനെതിരെ 63 പന്തില്‍ 86 റണ്‍സ്. ബംഗ്ലാദേശിനെതിരെ 40 പന്തില്‍ 48. ന്യൂസിലന്‍ഡിനെതിരെ 40 പന്തില്‍ 46. ഇംഗ്ലണ്ടിനെതിരെ 87. ഈ മത്സരത്തില്‍ മാത്രമാണ് റണ്‍സിനേക്കാള്‍ കൂടുതല്‍ പന്തുകള്‍ ഉള്ളത്. നായകന്‍ 101 പന്തിലാണ് ഇത്രയും റണ്‍സെടുത്തത്. ദക്ഷിണാഫ്രിക്കക്കെതിരെ 24 പന്തില്‍ 40 റണ്‍സ്. നെതര്‍ലന്‍ഡ്‌സിനെതിരെ 54 പന്തില്‍ 61 റണ്‍സ്. ഒടുവില്‍ സെമിയില്‍ ന്യൂസിലന്‍ഡിനെതിരെ 29 പന്തില്‍ 47. 

ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരെ പൂജ്യത്തില്‍ പുറത്തായാണ് രോഹിത് തുടങ്ങിയത്. പീന്നീട് ശ്രീലങ്കക്കെതിരെ മാത്രമാണ് നായകന്‍ പരാജയപ്പെട്ടത്. ബാക്കി എട്ട് മത്സരങ്ങളിലും ഇന്ത്യക്ക് മികച്ച തുടക്കം നല്‍കാന്‍ രോഹിതിനു സാധിച്ചു. ശ്രീലങ്കക്കെതിരെ നാല് റണ്‍സിലാണ് നായകന്‍ പുറത്തായത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

'ഇത്തവണ ഇം​ഗ്ലണ്ട് ലോകകപ്പ് നേടും; ഇന്ത്യയും കളിക്കും പക്ഷേ, 2034 വരെ കാത്തിരിക്കണം'; ജോ പോൾ അഞ്ചേരി

'ഇന്ദ്രന്‍സേട്ടന്‍ എന്റെ ചങ്കാണ്; ഈ കഥാപാത്രം ആര്യ ചെയ്യണമെന്നത് എന്റെ ശാഠ്യം'; അനന്തന്‍ കാട് ട്രെയ്‌ലര്‍ ലോഞ്ചില്‍ മുരളി ഗോപി

പൂവമ്പഴത്തിന് പകരമാവില്ല ഓറഞ്ച്! ലൈംഗിക ശേഷി വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ

ആദ്യ കളി ദയനീയമായി തോറ്റു, ലോകകപ്പിൽ ടുണീഷ്യ കോച്ചിന്റെ പണി പോയി! പകരക്കാരൻ അർജന്റീനയെ വീഴ്ത്തിയ ഹെർവ് റെനാർഡ്

SCROLL FOR NEXT