ഫോട്ടോ: ഫെയ്സ്ബുക്ക് 
Sports

വീണ്ടും സെഞ്ചുറിയുമായി രോഹന്‍ കുന്നുമ്മല്‍; വിജയ് ഹസാരെയില്‍ ഗോവയെ വീഴ്ത്തി കേരളം

101 പന്തില്‍ നിന്നാണ് കേരള ഓപ്പണറായ രോഹന്‍ 134 റണ്‍സ് അടിച്ചെടുത്തത്. 17 ഫോറും നാല് സിക്‌സും താരത്തിന്റെ ബാറ്റില്‍ നിന്ന് വന്നു

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: വിജയ് ഹസാരെ ട്രോഫിയില്‍ രോഹന്‍ കുന്നുമ്മലിന്റെ സെഞ്ചുറി ബലത്തില്‍ ജയവുമായി കേരളം. ഗോവ മുന്‍പില്‍ വെച്ച 242 റണ്‍സ് ചെയ്‌സ് ചെയ്ത കേരളം 38.1 ഓവറില്‍ 5 വിക്കറ്റ് മാത്രം നഷ്ടത്തില്‍ മറികടന്നു. 

101 പന്തില്‍ നിന്നാണ് കേരള ഓപ്പണറായ രോഹന്‍ 134 റണ്‍സ് അടിച്ചെടുത്തത്. 17 ഫോറും നാല് സിക്‌സും താരത്തിന്റെ ബാറ്റില്‍ നിന്ന് വന്നു. ക്യാപ്റ്റന്‍ സച്ചിന്‍ ബേബി 54 പന്തില്‍ നിന്ന് 51 റണ്‍സ് നേടി. വത്സല്‍ ഗോവിന്ദ് 22 റണ്‍സിനും പി രാഹുല്‍ 14 റണ്‍സിനും വിനൂപ് മനോഹരന്‍ ആറ് റണ്‍സിനും പുറത്തായി. കേരളം 39-1 എന്ന ഘട്ടത്തിലേക്ക് വീണപ്പോള്‍ ഗോവിന്ദിനൊപ്പവും പിന്നാലെ സച്ചിന്‍ ബേബിക്കൊപ്പവും കൂട്ടുകെട്ട് തീര്‍ത്ത് രോഹന്‍ കേരളത്തെ സുരക്ഷിതമായ നിലയിലേക്ക് എത്തിക്കുകയായിരുന്നു. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഗോവയെ ദര്‍ശല്‍ മിസലിന്റെ അര്‍ധ ശതകമാണ് തുണച്ചത്. 69 റണ്‍സ് ആണ് ദര്‍ശന്‍ സ്‌കോര്‍ ചെയ്തത്. കേരളത്തിനായി അഖില്‍ സ്‌കറിയ മൂന്ന് വിക്കറ്റും ബേസില്‍ രണ്ട് വിക്കറ്റും വീഴ്ത്തി. 

വിജയ് ഹസാരെ ട്രോഫിയിലെ കേരളത്തിന്റെ രണ്ടാം ജയമാണ് ഇത്. നേരത്തെ അരുണാചല്‍ പ്രദേശിനെ കേരളം തോല്‍പ്പിച്ചിരുന്നു. ഇനി ചത്തീസ്ഗഡിന് എതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT