ഫോട്ടോ: ഐസിസി, ട്വിറ്റര്‍ 
Sports

പതിവ് തെറ്റിക്കാതെ രോഹിത്, ട്രോഫി കൈമാറിയത് ഈ 2 കളിക്കാരുടെ കൈകളിലേക്ക്‌

ട്രോഫികള്‍ ടീമിലെ ജൂനിയര്‍ താരങ്ങള്‍ക്ക് കൈമാറുന്ന പതിവ് തുടര്‍ന്ന് രോഹിത് ശര്‍മ

Author : സമകാലിക മലയാളം ഡെസ്ക്

ബെംഗളൂരു: ട്രോഫികള്‍ ടീമിലെ ജൂനിയര്‍ താരങ്ങള്‍ക്ക് കൈമാറുന്ന പതിവ് തുടര്‍ന്ന് രോഹിത് ശര്‍മ. ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര 2-0ന് സ്വന്തമാക്കിയതിന് ശേഷം രോഹിത് ട്രോഫി കൈമാറിയത് പ്രിയങ്ക് പാഞ്ചലിനും സൗരഭ് കുമാറിനും. 

ശ്രീലങ്കയ്ക്ക് എതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയുടെ റിസര്‍വ് ഓപ്പണറായിരുന്നു പ്രിയങ്ക്. ഇന്ത്യയുടെ കഴിഞ്ഞ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തില്‍ രോഹിത്തിന് പകരം സെലക്ടര്‍മാര്‍ ടീമില്‍ ഉള്‍പ്പെടുത്തിയതും പ്രിയങ്കിനെ ആയിരുന്നു. എന്നാല്‍ പരിക്കിനെ തുടര്‍ന്ന് പര്യടനം നഷ്ടമായി. 

ഇടംകയ്യന്‍ ഓള്‍റൗണ്ടറാണ് സൗരഭ് കുമാര്‍

ഇടംകയ്യന്‍ ഓള്‍റൗണ്ടറാണ് 28കാരനായ സൗരഭ് കുമാര്‍. ഉത്തര്‍പ്രദേശ് നിന്നുള്ള കളിക്കാരനാണ് സൗരഭ്. ഇരുവര്‍ക്കും ശ്രീലങ്കയ്ക്ക് എതിരെ പ്ലേയിങ് ഇലവനിലേക്ക് അവസരം ലഭിച്ചിരുന്നില്ല. പിങ്ക് ബോള്‍ ടെസ്റ്റില്‍ ലങ്കയ്ക്ക് എതിരെ 238 റണ്‍സിനാണ് ഇന്ത്യയുടെ ജയം. 

ബെംഗളൂരുവില്‍ മൂന്നാം ദിനം രണ്ടാമത്തെ സെഷനില്‍ തന്നെ ഇന്ത്യക്ക് ജയം പിടിക്കാനായി. രണ്ടാം ഇന്നിങ്‌സില്‍ 208 റണ്‍സിനാണ് ശ്രീലങ്ക പുറത്തായത്. കരുണരത്‌നെ സെഞ്ചുറിയും കുശാല്‍ മെന്‍ഡിസ് അര്‍ധ ശതകവും നേടി. എന്നാല്‍ മറ്റൊരു ലങ്കന്‍ ബാറ്റ്‌സ്മാനും പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ