ബാസ്റ്റെയർ: വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടി20 പോരാട്ടത്തിന് ഇന്നിറങ്ങുന്ന ഇന്ത്യയെ കാത്ത് ഒരു അപൂർവ റെക്കോർഡ്. ഇന്ന് വിജയിച്ചാൽ വിൻഡീസിനെതിരെ ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടുന്ന ടീമെന്ന നേട്ടത്തിൽ ഇന്ത്യയും എത്തും. നിലവിൽ ബദ്ധവൈരികളായ പാകിസ്ഥാനാണ് റെക്കോർഡ് കൈയടക്കിയിരിക്കുന്നത്. ഇന്ന് ജയിച്ചാൽ പാകിസ്ഥാനൊപ്പം ഇന്ത്യയും എത്തും.
21 രാജ്യാന്തര മത്സരങ്ങളിൽ 14 എണ്ണത്തിൽ ഇന്ത്യ ജയിച്ചു. വിൻഡീസിനെതിരായ വിജയത്തിൽ ഏറ്റവും മുന്നിലുള്ള പാകിസ്ഥാന് 15 ജയമാണുള്ളത്. 2017 ജൂലൈയിലാണ് ഇന്ത്യ അവസാനമായി വിൻഡീസിനോടു തോറ്റത്. പരമ്പര തൂത്തുവാരിയാൽ പാകിസ്ഥാനേയും മറികടന്ന് റെക്കോർഡ് ഇന്ത്യക്ക് സ്വന്തമാകും.
ഇന്ന് സെന്റ് കിറ്റ്സ് ആൻഡ് നെവിസിലാണ് ഇന്ത്യ– വിൻഡീസ് രണ്ടാം ടി20 മത്സരം. ഇന്ത്യ ആദ്യമായാണ് സെന്റ് കിറ്റ്സ് ആൻഡ് നെവിസില്‍ കളിക്കാനിറങ്ങുന്നത്. ഈ ഗ്രൗണ്ടിൽ കളിച്ച എട്ട് മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ മാത്രമാണ് വിൻഡീസ് തോറ്റിട്ടുള്ളത്. അഞ്ചു മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ മത്സരം ടീം ഇന്ത്യ 68 റൺസിനു ജയിച്ചിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates