Rohit Sharma x
Sports

'ക്യാപ്റ്റൻ രോഹിത് ശർമ'!!! മുംബൈ ഇന്ത്യൻസിൽ വീണ്ടും 'ഹിറ്റ്മാൻ' കാലം!

പൊള്ളാര്‍ഡിന്റെ പരിശീലക സംഘത്തില്‍ റോബിന്‍ ഉത്തപ്പയും ധവാല്‍ കുല്‍ക്കര്‍ണിയും മക്ലനാഗനും ടി ദിലീപും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

മുംബൈ: ആരാധകരെ ആവേശത്തിലാക്കി മുംബൈ ഇന്ത്യന്‍സിന്റെ ചരിത്ര തീരുമാനം. മുന്‍ ക്യാപ്റ്റനും ഇതിഹാസ ബാറ്ററുമായ രോഹിത് ശര്‍മ വീണ്ടും മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ സ്ഥാനത്ത് തിരിച്ചെത്തമെന്നു ഉറപ്പായി. ഹര്‍ദിക് പാണ്ഡ്യയെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നു മാറ്റുമെന്നു നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. രോഹിത് ശര്‍മയുടെ നായകത്വത്തിനു കീഴില്‍ കളിക്കാന്‍ ഹര്‍ദിക് സമ്മതം അറിയിച്ചതായും വിവരമുണ്ട്.

ഹര്‍ദികിന്റെ പിന്‍ഗാമിയായി രോഹിത് ശര്‍മയടക്കം നിര്‍ദ്ദേശിച്ചത് തിലക് വര്‍മയുടെ പേരായിരുന്നു. എന്നാല്‍ ഫ്രാഞ്ചൈസി രോഹിതിനോട് ക്യാപ്റ്റന്‍ സ്ഥാനം വീണ്ടും ഏറ്റെടുക്കാന്‍ അഭ്യര്‍ഥിച്ചതോടെയാണ് അദ്ദേഹം നായക സ്ഥാനത്തേക്ക് തിരിച്ചെത്തുന്നത്.

മുംബൈ ഇന്ത്യന്‍സിന് 5 തവണ കിരീടം സമ്മാനിച്ച നായകനാണ് രോഹിത്. ചാംപ്യന്‍സ് ട്രോഫി കിരീടവും രോഹിതിന്റെ നായകത്വത്തില്‍ മുംബൈ സ്വന്തമാക്കിയിട്ടുണ്ട്. തങ്ങളുടെ പഴയ പ്രതാപത്തിലേക്ക് മടങ്ങിയെത്താനുള്ള ശ്രമത്തിന്റെ ഭാഗമായി ടീം ഉടച്ചു വാര്‍ത്താണ് മുംബൈ 2027ലെ ഐപിഎല്‍ സീസണിനായി ഒരുങ്ങുന്നത്.

മഹേല ജയവര്‍ധനെ സ്ഥാനമൊഴിഞ്ഞതിനു പിന്നാലെ മുന്‍ താരവും വിന്‍ഡീസ് ഇതിഹാസവുമായ കിറോണ്‍ പൊള്ളാര്‍ഡിനെ മുംബൈ ഇന്ത്യന്‍സ് ഇത്തവണ മുഖ്യപരിശീലകനായി നിയമിച്ചിരുന്നു. പുതിയ കോച്ചിങ് സംഘമാണ് മുംബൈ അവതരിപ്പിക്കുന്നത്. മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പയാണ് ടീമിന്റെ ബാറ്റിങ് കോച്ച്, മിച്ചല്‍ മക്ലനാഗന്‍ ബൗളിങ് കോച്ച്, മുന്‍ ഇന്ത്യന്‍ ഫീല്‍ഡിങ് കോച്ച് ടി ദിലീപാണ് മുംബൈയുടെ പുതിയ ഫീല്‍ഡിങ് പരിശീലകന്‍. മുന്‍ ഇന്ത്യന്‍ താരം തന്നെയായ ധവാല്‍ കുല്‍ക്കര്‍ണിയാണ് ടീമിന്റെ ഡെവലപ്‌മെന്റ് ബൗളിങ് കോച്ച്. പുതിയ സഹ പരിശീലകരുടെ പേരുകള്‍ മുംബൈ ഇന്ത്യന്‍സ് ഒദ്യോഗികമായി പുറത്തുവിട്ടു.

Rohit Sharma initially had suggested Tilak Varma’s name but the franchise has requested him to take over captaincy which he has now agreed

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അവസാന ശ്വാസം വരെ ജനങ്ങളെ സേവിക്കും'; രാജ്യം പ്രതിസന്ധിയിലാകുമ്പോൾ പ്രതിപക്ഷം സന്തോഷിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

'എനിക്കത്ര വലിയ കഴിവൊന്നുമില്ല, എന്റെ ഡാൻസിനെക്കുറിച്ച് മാത്രമേ ആളുകൾക്ക് അറിയൂ; അതാണ് പ്രശ്നം'

മീനങ്ങാടി സ്‌കൂള്‍ വിനോദയാത്ര വിവാദം: പ്രിന്‍സിപ്പല്‍ മദ്യപിച്ചിട്ടില്ല, രക്തപരിശോധന ഫലം നെഗറ്റീവ്

'20' സിക്‌സുകള്‍... '259 റണ്‍സ്'... ന്യൂസിലന്‍ഡിന് റെക്കോര്‍ഡ്!

ആരാധന മൂത്ത് മോഹന്‍ലാലിന്റെ മുടി സൂക്ഷിച്ചു വച്ചു; പ്രാര്‍ത്ഥിച്ചത് പോലെ വന്ന അദ്ദേഹത്തിന്റെ ഫോണ്‍ കോള്‍: ചാലി പാല