റിഷഭ് പന്ത്, രോഹിത് ശർമ്മ/ ഫയൽ ചിത്രം 
Sports

'ഫിറ്റ് ആണെങ്കിൽ രോഹിത് ടെസ്റ്റ് ക്യാപ്റ്റൻ കൂടിയാകട്ടെ, പന്തിനെയും പരി​ഗണിക്കണം': രവി ശാസ്ത്രി 

കളി മനസ്സിലാക്കി എപ്പോഴും കൂട്ടായ പരിശ്രമത്തിന് പ്രാധാന്യം നൽകുന്ന കളിക്കാരനാണ് പന്ത് എന്നും ശാസ്ത്രി

Author : സമകാലിക മലയാളം ഡെസ്ക്

ഫിറ്റ്‌നസ് നിലനിർത്താനായാൽ ടെസ്റ്റ് ടീം ക്യാപ്റ്റൻ സ്ഥാനം രോഹിത് ശർമ്മയെ ഏൽപ്പിക്കാമെന്ന് ഇന്ത്യയുടെ മുൻ പരിശീലകൻ രവി ശാസ്ത്രി. വിരാട് കോഹ്ലി രണ്ട് വർഷം കൂടി ക്യാപ്റ്റനായി തുടരണമായിരുന്നു എന്ന് പറഞ്ഞ അദ്ദേഹം രോഹിത്തിനെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് ഉയർത്തുന്നതിൽ പ്രശ്‌നമില്ലെന്ന് അഭിപ്രായപ്പെട്ടു. 

അജിങ്ക്യ രഹാനയുടെ മോശം ഫോമിനെ തുടർന്ന് കഴിഞ്ഞ വർഷമാണ് രോഹിത്തിനെ ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റനാക്കിയത്. അതേസമയം അടുത്തിടെ നടന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ സീരീസിൽ പരിക്കുമൂലം രോഹിത്തിന് ടീമിനൊപ്പം ചേരാനായില്ല. രണ്ടാം ടെസ്റ്റിൽ കോഹ്ലി കളിക്കാതിരുന്നപ്പോൾ കെ എൽ രാഹുലാണ് ടീമിനെ നയിച്ചത്. 

' രോഹിത് ഫിറ്റ് ആണെങ്കിൽ എന്തുകൊണ്ട് അദ്ദേഹത്തിന് ടെസ്റ്റ് ടീമിന്റെയും ക്യാപ്റ്റനായിക്കൂടാ? വൈസ് ക്യാപ്റ്റനാക്കാമെങ്കിൽ എന്തുകൊണ്ട് ക്യാപ്റ്റനായി സ്ഥാനക്കയറ്റം നൽകിക്കൂടാ? ശാസ്ത്രി ചോദിച്ചു. അതേസമയം മുഴുവൻസമയ വൈസ് ക്യാപ്റ്റനെ നിയമിക്കാതെതന്നെ ടീമിന് മുന്നോട്ടുപോകാമെന്നാണ് ശാസ്ത്രിയുടെ അഭിപ്രായം. ' ഒരാളെ വൈസ് ക്യാപ്റ്റനായി ചുമതലപ്പെടുത്തും. പിന്നീട് പ്ലെയിങ് 11 തീരുമാനിക്കുമ്പോൾ വൈസ് ക്യാപ്റ്റനെ അതിൽ ഉൾപ്പെടുത്താനാവില്ലെന്ന് തിരിച്ചറിയും'.പരമ്പര തീരുമാനിക്കുമ്പോൾ പരിചയസമ്പത്തും പ്രകടനവും വിലയിരുത്തി വൈസ് ക്യാപ്റ്റനെ തീരുമാനിക്കാമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. 

നേതൃത്വത്തിന്റെ കാര്യത്തിൽ പന്തിനെയും പരിഗണിക്കണമെന്ന് ശാസ്ത്രി പറഞ്ഞു. പന്ത് ടീമിന് ഉപരിയായി സ്വന്തം നേട്ടങ്ങൾക്ക് വേണ്ടിയാണ് ശ്രമിക്കുന്നതെന്ന് പലരും അഭിപ്രായപ്പെടുമെങ്കിലും വാസ്തവം അതല്ലെന്നും കളി മനസ്സിലാക്കി എപ്പോഴും കൂട്ടായ പരിശ്രമത്തിന് പ്രാധാന്യം നൽകുന്ന കളിക്കാരനാണ് പന്ത് എന്നും ശാസ്ത്രി പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി