യശസ്വി ജയ്സ്വാൾ എക്സ്
Sports

യശസ്വി ജയ്സ്വാൾ ടീം ബസിൽ കയറിയില്ല; യാത്ര കാറിൽ, രോഹിത് ശർമ കലിപ്പിൽ

വിമാനത്താവളത്തിലേക്ക് പോകാൻ കൃത്യ സമയത്ത് എത്തിയില്ല

സമകാലിക മലയാളം ഡെസ്ക്

അ‍‍ഡ്‍ലെ‍യ്ഡ്: മൂന്നാം ടെസ്റ്റിനായി ബ്രിസ്ബെയ്നിലേക്കു യാത്ര തിരിച്ച ഇന്ത്യൻ ടീമിനൊപ്പം കൃത്യ സമയത്ത് എത്താതെ ഓപ്പണർ യശസ്വി ജയ്സ്വാൾ. അ‍‍ഡ്‍ലെയ്‍ഡിലെ ടീം താമസിക്കുന്ന ഹോട്ടലിൽ നിന്നു വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യാനുള്ള ബസിലാണ് താരം കൃത്യസമയത്ത് കയറാതിരുന്നത്. ഇതോടെ ജയ്സ്വാളില്ലാതെയാണ് ടീം ബസ് യാത്ര തിരിച്ചത്.

ടീം ഹോട്ടൽ ലോബിയിൽ എത്തേണ്ട സമയം കഴിഞ്ഞ് 20 മിനിറ്റുകൾക്ക് ശേഷമാണ് യശസ്വി എത്തിയത്. അപ്പോഴേക്കും ബസ് വിമാനത്താവളത്തിലേക്ക് പോകുകയും ചെയ്തു. പിന്നാലെ ഹോട്ടലിലെ കാറിൽ കയറിയാണ് യശസ്വി വിമാനത്താവളത്തിലേക്ക് പോയത്.

10 മണിക്കുള്ള വിമാനത്തിലാണ് ടീമിനു പോകേണ്ടിയിരുന്നത്. ഇതിനായി ടീം അം​ഗങ്ങൾ 8.30ഓടെയാണ് ഹോട്ടൽ വിട്ടത്. താരങ്ങൾക്കും സപ്പോർട്ടിങ് സ്റ്റാഫുകൾക്കുമായി രണ്ട് ബസുകാളായിരുന്നു. എന്നാൽ കൃത്യ സമയം പാലിക്കാതെ വന്നതോടെ ഇന്ത്യൻ യുവ ഓപ്പണർക്ക് രണ്ട് ബസിലും കയറാൻ സാധിച്ചില്ല.

യശസ്വി ജയ്സ്വാൾ വൈകിയതിൽ ക്യാപ്റ്റൻ രോഹിത് ശർമ അതൃപ്തി പ്രകടിപ്പിച്ചതായി റിപ്പോർട്ടുകളുണ്ട്. ഹോട്ടലിനു പുറത്തു കാത്തു നിന്ന കാറിൽ ഒരു സുരക്ഷാ ഉദ്യോ​ഗസ്ഥനുമുണ്ടായിരുന്നു. ഹോട്ടൽ ലോബിയിൽ എത്തിയപ്പോഴാണ് ബസ് പോയ കാര്യം താരം അറിഞ്ഞത്.

ഇന്ത്യ- ഓസ്ട്രേലിയ മൂന്നാം ടെസ്റ്റ് പോരാട്ടം ഈ മാസം 14 മുതൽ ബ്രിസ്ബെയ്നിലാണ്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇരു ടീമുകളും ഓരോ വിജയങ്ങളുമായി ഒപ്പത്തിനൊപ്പം നിൽക്കുന്നു. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലുറപ്പിക്കാൻ ശേഷിക്കുന്ന മത്സരങ്ങളിൽ ഇന്ത്യക്ക് ജയം അനിവാര്യമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT