ഫോട്ടോ: ട്വിറ്റർ 
Sports

റാഞ്ചിയില്‍ ഗ്രൗണ്ട് കയ്യടക്കി രോഹിത് ശര്‍മയുടെ ആരാധകന്‍, കാലില്‍ തൊടാന്‍ ശ്രമം(വീഡിയോ)

റാഞ്ചിയില്‍ ന്യൂസിലാന്‍ഡിന്റെ ഇന്നിങ്‌സിന്റെ സമയം ഗ്രൗണ്ടില്‍ രോഹിത് ശര്‍മ നില്‍ക്കുന്നിടത്തേക്കാണ് ആരാധകന്‍ ഓടിയെത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

റാഞ്ചി: ന്യൂസിലാന്‍ഡിന് എതിരായ രണ്ടാം ട്വന്റി20യില്‍ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ന്യൂസിലാന്‍ഡിനെ ഇന്ത്യ വരിഞ്ഞ് മുറുക്കുന്നതിന് ഇടയില്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വെട്ടിച്ച് രോഹിത് ശര്‍മയുടെ കടുത്ത ആരാധകരില്‍ ഒരാളും ഗ്രൗണ്ട് കയ്യടക്കി...

റാഞ്ചിയില്‍ ന്യൂസിലാന്‍ഡിന്റെ ഇന്നിങ്‌സിന്റെ സമയം ഗ്രൗണ്ടില്‍ രോഹിത് ശര്‍മ നില്‍ക്കുന്നിടത്തേക്കാണ് ആരാധകന്‍ ഓടിയെത്തിയത്. രോഹിത്തിന്റെ കാലില്‍ തൊടാനായിരുന്നു ആരാധകന്റെ ശ്രമം. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. 

റാഞ്ചിയില്‍ ഇന്ത്യയുടെ ആധികാരിക ജയം

കളിയിലേക്ക് വരുമ്പോള്‍ റാഞ്ചിയില്‍ ഏഴ് വിക്കറ്റ് ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യന്‍ ഫുള്‍ ടൈം ടി20 ക്യാപ്റ്റനായതിന് ശേഷം രോഹിത്തിന്റെ ആദ്യ പരമ്പര ജയമാണ് ഇത്. കെ എല്‍ രാഹുലിനൊപ്പം നിന്ന് 117 റണ്‍സിന്റെ ഓപ്പണിങ് കൂട്ടൂകെട്ടും രോഹിത് കണ്ടെത്തി. 

നേരത്തെ ടോസ് നഷ്ട്‌പ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലാന്‍ഡിന് മിന്നും തുടക്കമാണ് ലഭിച്ചത്. എന്നാല്‍ 15 പന്തില്‍ നിന്ന് 31 റണ്‍സ് എടുത്ത് ബാറ്റിങ് വെടിക്കെട്ട് നടത്തിയ ഗപ്റ്റില്‍ മടങ്ങിയതോടെ അവരുടെ സ്‌കോറിങ്ങിന്റെ വേഗം കുറഞ്ഞു. ഡാരില്‍ മിച്ചല്‍ 31 റണ്‍സും മാര്‍ക് ചാപ്മാന്‍ 21 റണ്‍സും ഗ്ലെന്‍ ഫിലിപ്‌സ് 34 റണ്‍സും എടുത്തു. 

ഇന്ത്യക്ക് വേണ്ടി അരങ്ങേറ്റം കുറിച്ച ഹര്‍ഷല്‍ പട്ടേല്‍ 25 റണ്‍സ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തി. ഹര്‍ഷല്‍ പട്ടേലാണ് കളിയിലെ താരം. പരമ്പരയിലെ മൂന്നാമത്തെ ട്വന്റി20 ഞായറാഴ്ച നടക്കും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം