IPL 2025 Final  
Sports

രാജാക്കന്‍മാരാകാന്‍ പഞ്ചാബിന് വേണ്ടത് 191 റണ്‍സ്; കോഹ് ലി ടോപ് സ്‌കോറര്‍

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ റോയല്‍ ചാലഞ്ചേഴ്‌സ് ബംഗളൂരുവിന് ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സ് എടുത്തു. 43 റണ്‍സ് എടുത്ത വിരാട് കോഹ് ലിയാണ് ടോപ്‌സ്‌കോറര്‍

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ കീരീടം നേടാന്‍ പഞ്ചാബ് കിങ്‌സിന് വേണ്ടത് 191 റണ്‍സ്. (IPL 2025 Final )മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ റോയല്‍ ചാലഞ്ചേഴ്‌സ് ബംഗളൂരുവിന് ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സ് എടുത്തു. 43 റണ്‍സ് എടുത്ത വിരാട് കോഹ് ലിയാണ് ടോപ്‌സ്‌കോറര്‍

ഫില്‍ സാള്‍ട്ട് (16), മയങ്ക് അഗര്‍വാള്‍ (24), ക്യാപ്റ്റന്‍ രജത് പടിദാര്‍ (26), ലിവിങ്‌സ്റ്റ (25) എന്നിവരാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. രണ്ടാം ഓവറിലെ കൈല്‍ ജാമീസന്റെ പന്തില്‍ പഞ്ചാബ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ക്യാച്ചെടുത്ത് സാല്‍ട്ടിനെ ഔട്ടാക്കുകയായിരുന്നു. സ്‌കോര്‍ 56 ല്‍ നില്‍ക്കെ സിക്‌സടിക്കാന്‍ ശ്രമിച്ച മയങ്ക് അഗര്‍വാളിനെ ചെഹല്‍ അര്‍ഷ്ദീപ് സിങ്ങിന്റെ കൈകളിലെത്തിച്ചു. പവര്‍പ്ലേയില്‍ 55 റണ്‍സാണ് ആര്‍സിബി നേടിയത്. നിലയുറപ്പിക്കാന്‍ ശ്രമിച്ച പടീദാറും ജാമീസനു മുന്നില്‍ വീണു.

35 പന്ത് നേരിട്ട കോഹ് ലി മൂന്ന് തവണ മാത്രമാണ് പന്ത് അതിര്‍ത്തി കടത്തിയത്. 15ാം ഓവറില്‍ അസ്മത്തുല്ല ഒമര്‍സായി സ്വന്തം പന്തില്‍ ക്യാച്ചെടുത്തു കോഹ്‌ലിയെ മടക്കി. ജാമീസണിന്റെ 17ാം ഓവറില്‍ ആര്‍സിബി മൂന്നു സിക്‌സുകള്‍ പറത്തിയെങ്കിലും, അഞ്ചാം പന്തില്‍ ലിയാം ലിവിങ്സ്റ്റനെ പുറത്താക്കി പഞ്ചാബ് കളിയിലേക്കു തിരിച്ചെത്തി.

അര്‍ഷ്ദീപും ജാമീസണും മൂന്ന വീതം വിക്കറ്റ് വീഴ്ത്തി. ഒമര്‍സായി, വൈശാഖ്, ചാഹല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

മെസിയുടെ '200ാം' അന്താരാഷ്ട്ര മത്സരം; 'കനക കിരീടം' നിലനിർത്താൻ അർജന്റീന; ലോകകപ്പിലെ ആദ്യ പോരിന് നാളെ ഇറങ്ങും

വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന കേസ്: ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി

'എന്നെ വിടൂ, കരഞ്ഞുപറഞ്ഞ് 24-കാരി'; വ്യോമസേനാ ഉദ്യോഗസ്ഥന്റെ ഭാര്യയെ പീഡിപ്പിച്ചു; ഭീഷണിപ്പെടുത്തി നിർബന്ധിത മതപരിവർത്തനം; 2 പേർ പിടിയിൽ

മഴ മുന്നറിയിപ്പില്‍ മാറ്റം; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, നാളെ രണ്ട് ജില്ലകളില്‍ മുന്നറിയിപ്പ്

SCROLL FOR NEXT