RR Face In-Form SRH in Crucial IPL 2026 Playoff Battle Today  FILE
Sports

എല്ലാ കണ്ണുകളും വൈഭവിലേക്ക്; ലക്ഷ്യം പ്ലേ ഓഫ് മാത്രം, രാജസ്ഥാൻ ഇന്ന് ഹൈദരാബാദിനെതിരെ

തുടർ തോൽവികൾക്ക് ശേഷം അവസാന മത്സരത്തിൽ ലഖ്‌നൗവിനെതിരെ വിജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് രാജസ്ഥാൻ ഇന്നിറങ്ങുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

ജയ്പുർ: ഐപിഎല്ലിൽ ഇന്ന് നടക്കുന്ന രണ്ടാമത്തെ മത്സരത്തിൽ രാജസ്ഥാൻ റോയൽസ് സൺറൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. പ്ലേ ഓഫ് പ്രതീക്ഷകൾ കൂടുതൽ സജീവമാക്കാൻ ഇരു ടീമുകൾക്കും വിജയം നേടിയേ മതിയാകൂ.

പോയിന്റ് ടേബിളിൽ മൂന്നും നാലും സ്ഥാനത്താണ് ഇരു ടീമുകളും. തുടർ തോൽവികൾക്ക് ശേഷം അവസാന മത്സരത്തിൽ ലഖ്‌നൗവിനെതിരെ വിജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് രാജസ്ഥാൻ ഇന്നിറങ്ങുന്നത്.

മികച്ച ഫോമിലാണ് രാജസ്ഥാന്റെ ടോപ് ഓർഡർ ബാറ്റിങ് നിര. യുവതാരം വൈഭവ് സൂര്യവംശിയും യശസ്വി ജയ്‌സ്വാളും മികച്ച തുടക്കമാണ് ടീമിന് നൽകുന്നത്. മധ്യ നിരയിൽ ധ്രുവ് ജുറേൽ തിളങ്ങുന്നതും ടീമിന് കരുത്താണ്.

ക്യാപ്റ്റന്‍ റിയാന്‍ പരാഗ്, ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍ എന്നിവർ കൂടി ഫോമിലേക്ക് ഉയർന്നാൽ രാജസ്ഥാന് മികച്ച സ്കോർ കണ്ടെത്താൻ കഴിയും. ആര്‍ച്ചര്‍ നയിക്കുന്ന ബൗളിങ് യൂണിറ്റും മികച്ച പ്രകടനമാണ് ഇതുവരെ പുറത്തെടുത്തിട്ടുള്ളത്. ഇതും ടീമിന്റെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്.

മറുവശത്ത്, ടൂർണമെന്റിലെ ഏറ്റവും മികച്ച ഫോമിലുള്ള ടീമുകളിലൊന്നായി സൺറൈസേഴ്‌സ് ഹൈദരാബാദ് ഇപ്പോൾ മാറിയിട്ടുണ്ട്. ഓപ്പണർ അഭിഷേക് ശർമ മികച്ച രീതിയിലാണ് ബാറ്റ് വീശുന്നത്. ബൗളർമാരെ തുടക്കം മുതൽ ആക്രമിച്ച് കളിക്കുകയും പവർപ്ലേയിൽ തന്നെ മത്സരത്തിന്റെ ഗതി മാറ്റാൻ താരത്തിന് കഴിയുന്നുണ്ട്.

മധ്യനിരയിൽ ഹെൻറിച്ച് ക്ലാസൻ, ട്രാവിസ് ഹെഡ്,ഇഷാൻ കിഷൻ നിതീഷ് കുമാർ റെഡ്ഡി എന്നിവരും ഫോമിലെത്തിയത് ടീമിന് ഗുണകരമാണ്. ബൗളിങിൽ ഇഷാന്‍ മലിംഗ, പ്രഫുല്‍ ഹിങ്കെ എന്നിവരാണ് ടീമിന്റെ തുറുപ്പ് ചീട്ട്.

RR Face In-Form SRH in Crucial IPL 2026 Playoff Battle Today.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എല്‍ നിനോ' ബാധിക്കില്ല; സംസ്ഥാനത്ത് ഇത്തവണ കാലവര്‍ഷം നേരത്തെയെത്തിയേക്കും

വീണ്ടും ദുരന്തം; കമ്പത്ത് പടക്കനിര്‍മ്മാണശാലയില്‍ സ്‌ഫോടനം, രണ്ടു മരണം

ഈ ഭക്ഷണങ്ങൾ വീണ്ടും ചൂടാക്കി കഴിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

പാമ്പ് കടിച്ചത് പാന്റ്‌സില്‍; 11 കാരന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

രണ്ടാം വിവാഹം അറിഞ്ഞുവെന്ന കാരണത്താല്‍ ബന്ധുക്കള്‍ കുറ്റക്കാരല്ല: സുപ്രീംകോടതി

SCROLL FOR NEXT