Russia x
Sports

വിലക്ക് തീര്‍ന്നു; റഷ്യന്‍ പതാകയും ദേശീയ ഗാനവും ഒളിംപിക് വേദിയില്‍!

ഡാകര്‍ 2026 യൂത്ത് ഒളിംപിക്‌സ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ഡാകര്‍: ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഒളിംപിക് വേദിയില്‍ റഷ്യന്‍ പതാക പാറി. റഷ്യയുടെ ദേശീയ ഗാനവും ഉയര്‍ന്നു. സെനഗലില്‍ നടക്കുന്ന 'ഡാകര്‍ 2026 യൂത്ത് ഒളിംപിക്' ഗെയിംസില്‍ 13 റഷ്യന്‍ താരങ്ങളാണ് മത്സരിക്കുന്നത്.

ഉത്തേജക മരുന്ന് വിവാദങ്ങളേയും യുക്രെയ്ന്‍ അധിനിവേശത്തേയും തുടര്‍ന്നാണ് കഴിഞ്ഞ ആറ് വര്‍ഷമായി റഷ്യയ്ക്ക് വിലക്ക് കിട്ടിയത്. 2020ലെ ടോക്യോ, 2024ലെ പാരിസ് ഒളിംപിക്‌സുകളില്‍ റഷ്യന്‍ താരങ്ങള്‍ ഒളിംപിക് പതാകയ്ക്ക് കീഴിലാണ് മത്സരിച്ചത്. രാജ്യത്തെ പ്രതിനിധീകരിക്കുന്ന പതാകയോ, ദേശീയ ഗാനമോ, ദേശീയ ചിഹ്നങ്ങളോ ഉപയോഗിക്കാന്‍ അവര്‍ക്ക് അനുവാദമുണ്ടായിരുന്നില്ല.

ഈ വര്‍ഷം അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി (ഐഒസി) വിലക്കുകളില്‍ ഘട്ടം ഘട്ടമായി വരുത്തിയ ഇളവുകളാണ് റഷ്യയുടെ ഒളിംപിക് വേദിയിലേക്കുള്ള തിരിച്ചു വരവിന് വഴിയൊരുക്കിയത്. റഷ്യന്‍ ഒളിംപിക് കമ്മിറ്റിക്ക് ഏര്‍പ്പെടുത്തിയ സസ്‌പെന്‍ഷന്‍ ജൂലൈയില്‍ ഐഒസി താത്കാലികമായി പിന്‍വലിച്ചിരുന്നു. റഷ്യന്‍, ബെലറൂസ് താരങ്ങളുടെ പങ്കാളിത്തം വിലക്കിക്കൊണ്ടുള്ള ശുപാര്‍ശകള്‍ റദ്ദാക്കുകയും ചെയ്തിരുന്നു.

ശനിയാഴ്ചയാണ് സെനഗലില്‍ യൂത്ത് ഒളിംപിക്‌സിനു തുടക്കമായത്. സെനഗല്‍ തലസ്ഥാനമായ ഡാകറാണ് വേദി. ഡാകറിലെ ദിയാംനിയാഡിയോ ഒളിംപിക് സ്റ്റേഡിയമാണ് വേദി. ഇതാദ്യമായാണ് ഒരു ആഫ്രിക്കന്‍ രാജ്യത്ത് ഒളിംപിക് പോരാട്ടങ്ങള്‍ അരങ്ങേറുന്നത്.

വിവിധ രാജ്യങ്ങളില്‍ നിന്നായി 14 മുതല്‍ 17 വയസ് വരെ പ്രായമുള്ള 27,000 യുവ താരങ്ങളാണ് യൂത്ത് ഒളിംപിക്‌സില്‍ മാറ്റുരയ്ക്കുന്നത്. 25 കായിക ഇനങ്ങളിലായി 153 പോരാട്ടങ്ങളാണ് അരങ്ങേറുന്നത്. 2022ല്‍ നടക്കേണ്ട ഒളിംപിക്‌സ് പോരാട്ടമാണ് ഇപ്പോള്‍ നടക്കുന്നത്. കോവിഡ് 19നെ തുടര്‍ന്നാണ് അന്ന് പോരാട്ടം മാറ്റിവച്ചത്.Russia has returned to the Olympic stage with its national flag and anthem for the first time since 2020, with 13 athletes competing at the Dakar 2026 Youth Olympic Games in Senegal. The return comes after six years of restrictions linked to the country's doping scandal and Ukraine war.

Russia has returned to the Olympic stage with its national flag and anthem for the first time since 2020, with 13 athletes competing at the Dakar 2026 Youth Olympic Games in Senegal

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഐഎഎസ് തലപ്പത്ത് വന്‍ മാറ്റം; രാജമാണിക്യത്തെ മാറ്റി എന്‍ പ്രശാന്ത് കെഎസ്ഇബി ചെയര്‍മാന്‍; കെആര്‍ ജ്യോതിലാല്‍ ആഭ്യന്തര സെക്രട്ടറി

'നവംബറിലാണ് കല്യാണം, അധികം ദിവസങ്ങളില്ല; വരൻ ബോഡി ബിൽഡർ', വിവാഹത്തെക്കുറിച്ച് റിമി ടോമി

വന്യജീവി ബോർഡ് പുനഃസംഘടനയിൽ വിവാദം പുകയുന്നു: ഐസി ബാലകൃഷ്ണനെയും പരിസ്ഥിതി പ്രവർത്തകരെയും വെട്ടിനിരത്തി; സമിതിയിൽ ഇടത് സഹയാത്രികരും

'ഇങ്കെ നാൻ താൻ കിങ്': തമിഴകം തൂക്കി തലൈവർ; ബോക്സ് ഓഫീസിൽ '2.0' യെ വെട്ടി 'ജയിലർ 2'

കൊച്ചി നേവി ചിൽഡ്രൻസ് സ്കൂളിൽ അധ്യാപകർക്ക് വൻ അവസരം; 26 ഒഴിവുകൾ, അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ...