Ruturaj Gaikwad x
Sports

കാത്തിരുന്ന്... കാത്തിരുന്ന്.... ഋതുരാജ് ഫോമിലെത്തി! ക്യാപ്റ്റന്റെ ചിറകിലേറി ചെന്നൈ 158ലും

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ അര്‍ധ സെഞ്ച്വറി നേടി സിഎസ്‌കെ ക്യാപ്റ്റന്‍

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഈ സീസണില്‍ ആദ്യമായി ഫോമിലേക്കുയര്‍ന്ന ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്‌വാദിന്റെ ചിറകിലേറി ചെന്നൈ സൂപ്പര്‍ കിങ്‌സ്. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ പോരാട്ടത്തില്‍ പൊരുതി നോക്കാവുന്ന ടോട്ടലുയര്‍ത്തി ചെന്നൈ. ടോസ് നേടി ഗുജറാത്ത് ടൈറ്റന്‍സ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെടുത്തു.

ഫോമിലേക്ക് മടങ്ങിയെത്തിയ ചെന്നൈ ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്‌വാദ് 60 പന്തില്‍ 4 സിക്‌സും 6 ഫോറും സഹിതം 74 റണ്‍സെടുത്തു. സീസണിലെ ആദ്യ അര്‍ധ സെഞ്ച്വറി നേടി ഋതുരാജ് പുറത്താകാതെ നിന്നു.

ബാറ്റിങിനു ഇറങ്ങിയ ചെന്നൈ പതിയെയാണ് ട്രാക്കിലായത്. മിന്നും ഫോമില്‍ കളിയ്ക്കുന്ന സഞ്ജു സാംസണെ തുടക്കത്തില്‍ തന്നെ ചെന്നൈയ്ക്കു നഷ്ടമായി. താരത്തെ 11 റണ്‍സില്‍ നില്‍ക്കെ കഗിസോ റബാഡ വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലറുടെ കൈകളിലെത്തിച്ചു.

പിന്നാലെ ചെന്നൈയ്ക്ക് ഒരറ്റത്ത് തുടരെ വിക്കറ്റുകള്‍ നഷ്ടമായി. എന്നാല്‍ മറുഭാഗത്ത് ഋതുരാജ് പൊരുതി നിന്നു. താരം അര്‍ധ സെഞ്ച്വറി നേടി ഏതാണ്ട് ഒറ്റയ്ക്കാണ് ഈ നിലയിലേക്ക് സ്‌കോര്‍ എത്തിച്ചത്.

ഉര്‍വില്‍ പട്ടേല്‍ (4), സര്‍ഫറാസ് ഖാന്‍ (0), ഡെവാള്‍ഡ് ബ്രവിസ് (2) എന്നിവര്‍ അതിവേഗം മടങ്ങി. 37 റണ്‍സിനിടെ 4 മുന്‍നിര വിക്കറ്റുകള്‍ സിഎസ്‌കെയ്ക്കു നഷ്ടമായി.

പിന്നീട് ഋതുരാജ് ശിവം ദുബെയെ കൂട്ടുപിടിച്ച് ഇന്നിങ്‌സ് നേരെയാക്കാന്‍ ശ്രമം നടത്തി. അതിനിടെ ശിവം ദുബെയും മടങ്ങി. താരം 17 പന്തില്‍ 1 സിക്‌സും 3 ഫോറും സഹിതം 22 റണ്‍സെടുത്തു. കാര്‍ത്തിക് ശര്‍മ 15 റണ്‍സുമായി മടങ്ങി. താരം പുറത്താകുമ്പോള്‍ ചെന്നൈ 100 കടന്നിരുന്നു.

ജാമി ഓവര്‍ടന്‍ വെറും ആറ് പന്തില്‍ 3 ഫോറും ഒരു സിക്‌സും സഹിതം 18 റണ്‍സ് വാരി സ്‌കോര്‍ 140 കടത്തിയതും ചെന്നൈ ഇന്നിങ്‌സില്‍ നിര്‍ണായകമായി.

ഗുജറാത്തിനായി റബാഡ 3 വിക്കറ്റുകള്‍ വീഴ്ത്തി. അര്‍ഷാദ് ഖാന്‍ രണ്ട് വിക്കറ്റ് സ്വന്തമാക്കി. മുഹമ്മദ് സിറാജ്, മാനവ് സുതര്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

Ruturaj Gaikwad is fighting in the middle hoping to take chennai super kings to a fighting total

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

16 ഇനം സാധനങ്ങൾ, ഓണക്കിറ്റ് വിതരണം ഓ​ഗസ്റ്റ് 10 മുതൽ; ഓണച്ചന്ത 8 മുതൽ ആരംഭിക്കുമെന്ന് മന്ത്രി

കാസർകോട്ടെ ഇവിഎം തിരിമറി ആരോപണം: യുഡിഎഫ് ചർച്ച ചെയ്തിട്ടില്ലെന്ന് രമേശ് ചെന്നിത്തല; പരാതി നൽകി രാജ്‌മോഹൻ ഉണ്ണിത്താൻ

'മിന്നല്‍ മുരളി തിയേറ്ററില്‍ റിലീസ് ചെയ്യാനാകാത്തത് വലിയ ട്രോമയായി'; തുറന്നു പറഞ്ഞ് ബേസില്‍ ജോസഫ്

തീവ്ര ന്യൂനമര്‍ദ്ദം: മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് ഏഴ് ജില്ലകളില്‍ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്

നിറം മാറും, 170 അടി ഉയരം, സൗദി അറേബ്യയിലെ 'അത്ഭുത കാഴ്ച', ആനപ്പാറയെ അറിയാം, വിഡിയോ