ഋതുരാജ് /ഫയല്‍ ചിത്രം 
Sports

ഋതുരാജ് ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റനാവും; വീരേന്ദർ സെവാ​ഗിന്റെ പ്രവചനം

ഋതുരാജ് ​ഗയ്കവാദ് ചെന്നൈ സൂപ്പർ കിങ്സിന്റെ നായക സ്ഥാനത്തേക്ക് എത്തിയേക്കുമെന്ന പ്രവചനവുമായി ഇന്ത്യൻ മുൻ താരം വീരേന്ദർ സെവാ​ഗ്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ഋതുരാജ് ​ഗയ്കവാദ് ചെന്നൈ സൂപ്പർ കിങ്സിന്റെ നായക സ്ഥാനത്തേക്ക് എത്തിയേക്കുമെന്ന പ്രവചനവുമായി ഇന്ത്യൻ മുൻ താരം വീരേന്ദർ സെവാ​ഗ്. ഡൊമസ്റ്റിക് ടൂർണമെന്റുകളിൽ നായക സ്ഥാനം ഋതുരാജിന് ലഭിച്ചാൽ അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ നായക സ്ഥാനത്തേക്കും എത്തുമെന്നാണ് സെവാ​ഗ് പറയുന്നത്. 

നായകത്വത്തിലേക്ക് എത്താനുള്ള പ്രാപ്തി ഋതുരാജിനുണ്ട്. ശാന്തമായി നിന്നാണ് ബാറ്റ് ചെയ്യുന്നത്. എന്നാൽ റിസ്ക് എടുത്ത് കളിക്കേണ്ട സമയം എപ്പോഴെന്ന് വ്യക്തമായി അറിയാം. ഞാൻ ഋതുരാജിന്റെ കളി നേരിട്ട് കണ്ടിട്ടില്ല. വ്യക്തിപരമായി സംസാരിച്ചിട്ടും ഇല്ല. എന്നാൽ ഋതുരാജ് ചെന്നൈ സൂപ്പർ കിങ്സിന്റെ നായക സ്ഥാനത്തേക്ക് എത്തുമെന്നാണ് കരുതുന്നത്, സെവാ​ഗ് പറഞ്ഞു. 

ഉത്തരവാദിത്വങ്ങളിൽ നിന്ന് ​ഗയ്കവാദ് ഒളിച്ചോടുന്നില്ല. തന്റെ വിക്കറ്റ് വലിച്ചെറിയുന്നുമില്ല. ഈ യോ​ഗ്യതകളെല്ലാം നോക്കുമ്പോൾ ഋതുരാജ് ചെന്നൈ സൂപ്പർ കിങ്സിനൊപ്പം തന്നെ തുടരുമെന്നാണ് എനിക്ക് തോന്നുന്നത്. ഡൊമസ്റ്റിക് ക്രിക്കറ്റിൽ സംസ്ഥാനത്തെ നയിച്ചാൽ ചെന്നൈ സൂപ്പർ കിങ്സിന്റെ നായക സ്ഥാനത്തേക്ക് എത്താനുള്ള ഋതുരാജിന്റെ സാധ്യതകൾ വർധിക്കും എന്നും സെവാ​ഗ് ചൂണ്ടിക്കാണിച്ചു. 

സീസണിലെ ആദ്യ മൂന്ന് കളിയിലും ഋതുരാജ് പരാജയപ്പെട്ടിരുന്നു. എന്നാൽ ഡുപ്ലസിസിനൊപ്പം താളം വീണ്ടെടുത്ത ഋതുരാജ് ഇപ്പോൾ ചെന്നൈ നിരയിലെ രണ്ടാമത്തെ ടോപ് സ്കോററാണ്. 32 എന്ന ബാറ്റിങ് ശരാശരിയിൽ 192 റൺസ് ആണ് ഋതുരാജ് നേടിയത്. സ്ട്രൈക്ക്റേറ്റ് 129.മെയ് 1ന് മുംബൈ ഇന്ത്യൻസിന് എതിരെയാണ് ഋതുരാജിന്റേയും ചെന്നൈയുടേയും അടുത്ത കളി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുന്നറിയിപ്പില്‍ മാറ്റം, വടക്കന്‍ കേരളത്തില്‍ തീവ്രമഴ; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

കുടുംബശ്രീ പദ്ധതിയിൽ ജോലി നേടാം; നാബ്കോൺസ് വഴി നിയമനം, മികച്ച ശമ്പളം

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു| Karunya Plus KN 631 lottery result

കലാമണ്ഡലത്തിൽ താല്ക്കാലിക നിയമനത്തെച്ചൊല്ലി കോൺഗ്രസ് പ്രതിഷേധം; പ്രവർത്തകർക്ക് നേരെ കൂക്കിവിളിയുമായി വിദ്യാർഥികൾ

2014 ലോകകപ്പിന് ശേഷം ഡയറ്റ് മാറ്റി, മെസിയുടെ ഫിറ്റ്നസിന് പിന്നിൽ ഈ 5 ഭക്ഷണങ്ങൾ