ഫോട്ടോ: ട്വിറ്റർ 
Sports

തിളങ്ങിയത് ലൂയീസ് മാത്രം; ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ 144 റണ്‍സ് വിജയ ലക്ഷ്യം വച്ച് വിന്‍ഡീസ്

തിളങ്ങിയത് ലൂയീസ് മാത്രം; ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ 144 റണ്‍സ് വിജയ ലക്ഷ്യം വച്ച് വിന്‍ഡീസ്

Author : സമകാലിക മലയാളം ഡെസ്ക്

ദുബായ്: ടി20 ലോകകപ്പ് സൂപ്പര്‍ 12 പോരാട്ടത്തില്‍ വെസ്റ്റിന്‍ഡീസിനെതിരേ ദക്ഷിണാഫ്രിക്കയ്ക്ക് 144 റണ്‍സ് വിജയ ലക്ഷ്യം. ആദ്യം ബാറ്റു ചെയ്ത വെസ്റ്റിന്‍ഡീസ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സാണ് കണ്ടെത്തിയത്. ടോസ് നേടി ദക്ഷിണാഫ്രിക്ക ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. 

ആദ്യ ബാറ്റ് ചെയ്ത വിന്‍ഡീസിന് വേണ്ടി തകര്‍പ്പന്‍ തുടക്കമാണ് ഓപ്പണറായ എവിന്‍ ലൂയിസ് നല്‍കിയത്. റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടിയ ലെന്‍ഡല്‍ സിമ്മണ്‍സിനെ കൂട്ടുപിടിച്ച് ലൂയിസ് ഓപ്പണിങ് വിക്കറ്റില്‍ 73 റണ്‍സ് കൂട്ടിച്ചേര്‍ത്തു. സിമ്മണ്‍സ് തപ്പിത്തടഞ്ഞപ്പോള്‍ ലൂയിസ് അടിച്ചു തകര്‍ക്കുകയായിരുന്നു. സ്പിന്നര്‍ കേശവ് മഹാരാജ് ഈ കൂട്ടുകെട്ട് പൊളിച്ചത്. മികച്ച ഫോമില്‍ കളിച്ച എവിന്‍ ലൂയിസിനെ കേശവ് മഹാരാജ് കാഗിസോ റബാഡയുടെ കൈയിലെത്തിച്ചു. 35 പന്തില്‍ മൂന്ന് ഫോറിന്റേയും ആറ് സിക്‌സും സഹിതം ലൂയിസ് 56 റണ്‍സ് അടിച്ചെടുത്തു. 

ബാറ്റിങ് തകർച്ച

പിന്നാലെ വന്ന നിക്കോളാസ് പൂരന്‍ ഏഴ് പന്തില്‍ 12 റണ്‍സുമായി മടങ്ങി. പൂരനെയും കേശവ് മഹാരാജാണ് മടക്കിയത്. പൂരന്‍ മടങ്ങിയ ശേഷം റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടിയ സിമ്മണ്‍സും പുറത്തായി. 35 പന്തുകളില്‍ നിന്ന് വെറും 16 റണ്‍സ് മാത്രമാണ് താരത്തിന് നേടായായത്. ഇതോടെ വിക്കറ്റ് നഷ്ടമില്ലാതെ 73 റണ്‍സ് എന്ന നിലയില്‍ നിന്ന് വിന്‍ഡീസ് മൂന്നിന്
89 എന്ന നിലയിലേക്ക് വീണു.  

പിന്നീട് ക്രീസിലൊന്നിച്ച നായകന്‍ കെയ്‌റോണ്‍ പൊള്ളാര്‍ഡും ക്രിസ് ഗെയ്ലും ചേര്‍ന്ന് വിന്‍ഡീസിനെ രക്ഷിച്ചു. ഇരുവരും ചേര്‍ന്ന് ടീം സ്‌കോര്‍ 100 കടത്തി. അതിനിടെ ബൗളിങ്ങില്‍ നിര്‍ണായക മാറ്റം കൊണ്ടുവന്ന ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ബാവുമയുടെ തന്ത്രം ഫലിച്ചു. ആദ്യ പന്തില്‍ തന്നെ പ്രിട്ടോറിയസ് ക്രിസ് ഗെയ്ലിനെ മടക്കി.

12 റണ്‍സെടുത്ത ഗെയ്ല്‍ വിക്കറ്റ് കീപ്പര്‍ ക്ലാസന് ക്യാച്ച് നല്‍കി മടങ്ങി. ഗെയ്ലിന് പകമെത്തിയ ആന്ദ്രെ  റസ്സലിന് പിടിച്ചുനില്‍ക്കാനായില്ല. വെറും അഞ്ചു റണ്‍സ് മാത്രമെടുത്ത താരത്തെ ഹെന്റിച്ച് നോര്‍ക്യെ ക്ലീന്‍ ബൗള്‍ഡാക്കി. പിന്നാലെ വന്ന ഷിംറോണ്‍ ഹെറ്റ്മെയര്‍ വന്നതിനേക്കാള്‍ വേഗത്തില്‍ മടങ്ങി. ഒരു റണ്‍സ് മാത്രമെടുത്ത താരത്തെ ഡേവിഡ് മില്ലര്‍ റണ്‍ ഔട്ടാക്കി.

അവസാന ഓവറില്‍ നന്നായി കളിച്ച പൊള്ളാര്‍ഡിനെ മടക്കി പ്രിട്ടോറിയസ് മത്സരം ദക്ഷിണാഫ്രിക്കയ്ക്ക് അനുകൂലമാക്കി. 20 പന്തുകളില്‍ നിന്ന് 26 റണ്‍സെടുത്ത താരത്തെ വാന്‍ ഡെര്‍ ഡ്യൂസ്സന്‍ തകര്‍പ്പന്‍ ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു. തൊട്ടടുത്ത പന്തില്‍ ഹെയ്ഡന്‍ വാല്‍ഷിനെയും മടക്കി പ്രിട്ടോറിയസ് വിന്‍ഡീസിനെ തകര്‍ത്തു. ഡ്വെയ്ന്‍ ബ്രാവോയാണ് ടീം സ്‌കോര്‍ 144 റണ്‍സിലെത്തിച്ചത്. ബ്രാവോ എട്ട് റണ്‍സെടുത്ത് പുറത്താവാതെ നിന്നു.

ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഡ്വെയ്ന്‍ പ്രിട്ടോറിയസ് മൂന്ന് വിക്കറ്റ് സ്വന്തമാക്കി. കേശവ് മഹാരാജ് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ കഗിസോ റബാഡ, ആന്റിച്ച് നോര്‍ക്യെ എന്നിവര്‍ ഒരോ വിക്കറ്റ് സ്വന്തമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

​Jantar Mantar Protest: രാഹുൽ​ഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാ​ഗ്നിയിൽ ഡൽഹി

'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്‌ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്‌ക്ക് ഒരുങ്ങി അമേരിക്ക