Sabastian Sawe x
Sports

2 മണിക്കൂറില്‍ താഴെ സമയത്തില്‍ മാരത്തണ്‍ ഓടി തീര്‍ത്തു! ലോക റെക്കോർഡ് സ്ഥാപിച്ച് സബാസ്റ്റ്യന്‍ സാവെ (വിഡിയോ)

ഔദ്യോഗിക പോരാട്ടത്തില്‍ ഇതാദ്യമായാണ് ഇത്തരമൊരു നേട്ടം, രണ്ടാം സ്ഥാനക്കാരനും രണ്ട് മണിക്കൂര്‍ തികയും മുന്‍പ് ഫിനിഷ് ചെയ്തു

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ചരിത്രത്തിലാദ്യമായി ഒരു ഔദ്യോഗിക മാരത്തണ്‍ പോരാട്ടം ഒരു മനുഷ്യന്‍ രണ്ട് മണിക്കൂറില്‍ താഴെ സമയം കൊണ്ട് ഓടിയെത്തിയിരിക്കുന്നു. ലണ്ടന്‍ മാരത്തണ്‍ പോരാട്ടത്തിലാണ് കെനിയയുടെ സബാസ്റ്റ്യൻ സാവെ ചരിത്ര നേട്ടം സ്വന്തമാക്കിയത്. ഒരു മണിക്കൂറും 59 മിനിറ്റും 30 സെക്കന്‍ഡും (1.59.30) എടുത്താണ് സാവെ ലോക റെക്കോർഡ് സ്ഥാപിച്ച് ഫിനിഷിങ് ലൈന്‍ തൊട്ടത്.

2023ല്‍ കെനിയന്‍ താരം തന്നെയായ കെല്‍വി കിപ്റ്റം ചിക്കാഗോയില്‍ സ്ഥാപിച്ച 2 മണിക്കൂര്‍ 35 സെക്കന്‍ഡ് സമയത്തിന്റെ റെക്കോര്‍ഡാണ് സാവെ തിരുത്തിയത്. അതേസമയം 2019ല്‍ ഒരു പ്രദര്‍ശന മാരത്തണ്‍ പോരാട്ടത്തില്‍ കെനിയന്‍ താരം എല്യുഡ് കിപ്‌ചോഗ് രണ്ട് മണിക്കൂറില്‍ താഴെ സമയം കൊണ്ട് ഓടിയെത്തിയിട്ടുണ്ട്. പക്ഷേ മത്സരം ഔദ്യോഗികമല്ലാത്തതിനാല്‍ ഈ സമയം പരിഗണിക്കപ്പെടില്ല. ഒരു മണിക്കൂര്‍ 59 മിനിറ്റ് 41 സെക്കന്‍ഡിലാണ് കിപ്‌ചോഗ് മത്സരം പൂര്‍ത്തിയാക്കിയത്. കിപ്‌ചോഗിന്റെ സമയം കണക്കാക്കിയാലും സബാസ്റ്റ്യൻ സാവെ ആ സമയവും കുറച്ചാണ് ഫിനിഷ് ചെയ്തത് എന്നു കാണാം.

ലണ്ടനില്‍ രണ്ടാം സ്ഥാനത്തെത്തിയ എത്യോപ്യയയുടെ യോമിഫ് കെജെല്‍ചയും രണ്ട് മണിക്കൂറിനുള്ളില്‍ ഓടിയെത്തി. ഒരു മണിക്കൂര്‍ 59 മിനിറ്റ് 41 സെക്കന്‍ഡിലാണ് താരം രണ്ടാം സ്ഥാനത്തെത്തിയത്. ഉഗാണ്ടയുടെ ജേക്കബ് കിപ്ലിമോയാണ് മൂന്നാം സ്ഥാനത്ത്. 2.00.28 സെക്കന്‍ഡിലാണ് താരം ഫിനിഷ് ചെയ്തത്.

Sabastian Sawe shattered the marathon world record in London

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒടുവില്‍ പശ്ചിമേഷ്യ സമാധാനത്തിലേക്ക്, കരടു കരാറിന് അംഗീകാരം; ഹോര്‍മുസ് വെള്ളിയാഴ്ച തുറക്കും

എല്ലാ കുടുംബങ്ങള്‍ക്കും 5 സെന്റ് വീതം, റോഡ്, 1000 ചതുരശ്ര അടി വീട് ; മലയിടംതുരുത്തില്‍ കരാര്‍

'പുരുഷന്‍മാര്‍ കള്ള് കുടിച്ചു കുടുംബം നോക്കാത്ത തെണ്ടികള്‍, ബലേ ഭേഷ്'; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് അഖില്‍ മാരാര്‍

ലോകകപ്പ് ത്രില്ലർ! ഇറാനും ന്യൂസിലൻഡും കട്ടയ്ക്ക് തന്നെ; അടിക്ക് തിരിച്ചടി

'ഓര്‍ഡര്‍ ഓഫ് ദി വൈറ്റ് ഡബിള്‍ ക്രോസ്' സമ്മാനിച്ച് സ്ലോവാക്യ; മോദിക്ക് വീണ്ടും അന്താരാഷ്ട്ര ബഹുമതി

SCROLL FOR NEXT