ഫോട്ടോ: എഎഫ്പി 
Sports

'സച്ചിന്‍? അല്‍പ്പം ബഹുമാനം കാണിക്കു'; ലാബുഷെയ്‌നിന് എതിരെ ഇന്ത്യന്‍ ആരാധകര്‍ 

'സച്ചിന്‍' എന്ന് ലാബുഷെയ്ന്‍ ഇന്ത്യന്‍ ഇതിഹാസ താരത്തെ വിളിച്ചതാണ് ആരാധകരെ പ്രകോപിപ്പിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിനോട് അനാദരവ് കാണിച്ചെന്നാരോപിച്ച് ഓസ്‌ട്രേലിയന്‍ ബാറ്റര്‍ മാര്‍നസ് ലാബുഷെയ്‌നിന് എതിരെ ആരാധകര്‍. 'സച്ചിന്‍' എന്ന് ലാബുഷെയ്ന്‍ ഇന്ത്യന്‍ ഇതിഹാസ താരത്തെ വിളിച്ചതാണ് ആരാധകരെ പ്രകോപിപ്പിക്കുന്നത്. 

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ട്വന്റി20 പോരിന് ഇറങ്ങുന്ന ഇന്ത്യന്‍ ടീമിന് ആശംസകള്‍ നേര്‍ന്നാണ് സച്ചിന്റെ ട്വീറ്റ് വന്നത്. കോമണ്‍വെല്‍ത്ത് ഗെയിംസിലേക്ക് ക്രിക്കറ്റ് തിരിച്ചെത്തിയെന്നത് വിസ്മയിപ്പിക്കുന്നതാണ്. പുതിയ കാഴ്ചക്കാരിലേക്ക് നമ്മുടെ കളിയെ എത്തിക്കാന്‍ ഇതിനാവും എന്ന് കരുതുന്നു. ഇന്ത്യന്‍ വനിതാ ടീമിന് ആശംസകള്‍, സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചു. 

യോജിക്കുന്നു സച്ചിന്‍, ഇന്ത്യയും ഓസ്‌ട്രേലിയ ഏറ്റുമുട്ടലോടെ മനോഹര തുടക്കവുമാവുന്നു എന്നാണ് സച്ചിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്ത് ലാബുഷെയ്ന്‍ കുറിച്ചത്. എന്നാല്‍ ഇത് ഇന്ത്യന്‍ ആരാധകര്‍ക്ക് ഇഷ്ടപ്പെട്ടില്ല. നീ കുട്ടിയായിരിക്കുമ്പോള്‍ ക്രിക്കറ്റില്‍ നേട്ടങ്ങളുടെ പടവുകള്‍ കയറിയ വ്യക്തിയാണ് സച്ചിന്‍ എന്നെല്ലാമാണ് ലാബുഷെയ്‌നിന്റെ പോസ്റ്റിനടിയിലെ ആരാധകരുടെ കമന്റുകള്‍.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര്‍ലേക്കറെ മാറ്റി; ഓം പ്രകാശ് മാഥൂര്‍ കേരള ഗവര്‍ണര്‍

എൽദോസ് പോളും ട്രീസ ജോളിയും മികച്ച കായികതാരങ്ങൾ; ജി.വി. രാജ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

'വിസ്മയപ്പെട്ടി' തുറന്നപ്പോൾ കോടിശ്വരൻമാർ; വീണ്ടും ബിഗ് ടിക്കറ്റ് ഭാഗ്യം തുണച്ച് മലയാളികൾ

അപ്പീല്‍ നല്‍കി പിണറായി; ഗ്യാനേഷ് കുമാറിനെതിരെ രാഹുല്‍ സുപ്രീം കോടതിയില്‍; ബിജെപി മുന്‍ എംഎല്‍എയെ നാട്ടുകാര്‍ അടിച്ചുകൊന്നു; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

​Jantar Mantar Protest: നേതാക്കള്‍ മടങ്ങി, ഇന്നത്തെ സമരം അവസാനിപ്പിച്ചു