ട്വന്റി20യിലെ റണ്‍വേട്ട; രോഹിത് വീണ്ടും ഒന്നാമത്; അര്‍ധ ശതങ്ങളില്‍ കോഹ്‌ലിയെ മറികടന്ന് റെക്കോര്‍ഡ്‌

3399 റണ്‍സോടെയാണ് മാര്‍ട്ടിന്‍ ഗപ്റ്റില്‍ രണ്ടാം സ്ഥാനത്ത് തുടരുന്നത്. മൂന്നാമതാണ് ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി
രോഹിത് ശര്‍മ/ഫോട്ടോ: എഎഫ്പി
രോഹിത് ശര്‍മ/ഫോട്ടോ: എഎഫ്പി

ട്രിനിഡാഡ്: ട്വന്റി20യിലെ റണ്‍വേട്ടയില്‍ വീണ്ടും ഒന്നാം സ്ഥാനം പിടിച്ച് രോഹിത് ശര്‍മ. ന്യൂസിലന്‍ഡിന്റെ മാര്‍ട്ടിന്‍ ഗപ്റ്റിലിനെയാണ് വിന്‍ഡിസിന് എതിരായ അര്‍ധ ശതകത്തോടെ രോഹിത് മറികടന്നത്. 

വെസ്റ്റ് ഇന്‍ഡീസിന് എതിരായ ആദ്യ ട്വന്റി20ക്ക് ഇറങ്ങുമ്പോള്‍ ട്വന്റി20യിലെ റണ്‍വേട്ടയില്‍ ഗപ്റ്റിലിനെ മറികടക്കാന്‍ 20 റണ്‍സ് കൂടിയാണ് രോഹിത്തിന് വേണ്ടിയിരുന്നത്. വിന്‍ഡിസിന് എതിരെ 44 പന്തില്‍ നിന്ന് 64 റണ്‍സ് അടിച്ചെടുത്താണ് രോഹിത് മടങ്ങിയത്. 129 ട്വന്റി20 മത്സരങ്ങളില്‍ നിന്ന് 3443 റണ്‍സ് ആണ് രോഹിത് അടിച്ചു കൂട്ടിയത്. 

50ന് മുകളില്‍ രോഹിത് സ്‌കോര്‍ ഉയര്‍ത്തിയത് 31 വട്ടം

3399 റണ്‍സോടെയാണ് മാര്‍ട്ടിന്‍ ഗപ്റ്റില്‍ രണ്ടാം സ്ഥാനത്ത് തുടരുന്നത്. മൂന്നാമതാണ് ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. 3308 റണ്‍സ് ആണ് കോഹ് ലി ട്വന്റി20യില്‍ ഇതുവരെ നേടിയത്. ട്വന്റി20യില്‍ ഏറ്റവും കൂടുതല്‍ അര്‍ധ ശതകങ്ങള്‍ എന്ന റെക്കോര്‍ഡിലും കോഹ് ലിയെ രോഹിത് പിന്നിലാക്കി. 

30 വട്ടമാണ് കോഹ് ലി ട്വന്റി20യില്‍ 50 റണ്‍സ് പിന്നിട്ടത്. എന്നാല്‍ രോഹിത് ശര്‍മ 31ാം വട്ടമാണ് ട്വന്റി20യില്‍ 50ന് മുകളില്‍ സ്‌കോര്‍ ഉയര്‍ത്തുന്നത്. 27 വട്ടം 50ന് മുകളില്‍ സ്‌കോര്‍ കണ്ടെത്തി പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം ആണ് കോഹ് ലിക്ക് പിന്നിലുള്ളത്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com