വിക്കറ്റ് നേട്ടമാഘോഷിക്കുന്ന ബുംറ, അക്ഷര്‍ പിടിഐ
Sports

'ആ രണ്ട് നിര്‍ണായക നിമിഷങ്ങള്‍ ജയം നിര്‍വചിച്ചു'- ഇന്ത്യന്‍ മുന്നേറ്റത്തെ അഭിനന്ദിച്ച് സച്ചിന്‍

ഓസ്ട്രേലിയക്കെതിരായ ടി20 ലോകകപ്പ് സൂപ്പര്‍ 8 പോരില്‍ ഇന്ത്യക്ക് 24 റണ്‍സ് ജയം

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ടി20 ലോകകപ്പ് സൂപ്പര്‍ 8ല്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യ തകര്‍പ്പന്‍ ജയം സ്വന്തമാക്കി സെമി ഉറപ്പിച്ചിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ 92 റണ്‍സ് ബലത്തില്‍ 200നു മുകളില്‍ സ്‌കോര്‍ അടിച്ചുകൂട്ടി മിന്നും ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തില്‍ ഇന്ത്യയെ ജയത്തിലേക്ക് നയിച്ച നിര്‍ണായകമായ രണ്ട് കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുകയാണ് ഇതിഹാസ ഇന്ത്യന്‍ ബാറ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍.

അക്ഷര്‍ പട്ടേല്‍ ഓസീസ് ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷിനെ പുറത്താക്കാന്‍ ബൗണ്ടറി ലൈനിനു അരികില്‍ വച്ചെടുത്ത ക്യാച്ചാണ് ഒന്നാമത്തെ കാരണമായി സച്ചിന്‍ ചൂണ്ടിക്കാട്ടുന്നത്. തകര്‍ത്തടിച്ച് ക്രീസില്‍ നിന്ന ട്രാവിസ് ഹെഡിനെ പുറത്താക്കിയ ജസ്പ്രിത് ബുംറയുടെ മികവാണ് രണ്ടാമത്തെ കാരണം. എക്‌സ് പേജിലാണ് സച്ചിന്‍ ഇന്ത്യയെ അഭിനന്ദിച്ച് തന്റെ നിരീക്ഷണം പങ്കിട്ടത്.

'ഇന്ത്യ നന്നായി കളിച്ചു. ഇന്നത്തെ രണ്ട് നിര്‍ണായക നിമിഷങ്ങള്‍ നമ്മുടെ വിജയത്തെ നിര്‍വചിച്ചു. അക്ഷര്‍ പട്ടേലിന്റെ ഉജ്ജ്വലമായ ക്യാച്ചും ട്രാവിസ് ഹെഡിനെ പുറത്താക്കി ജസ്പ്രിത് ബുംറ സ്വന്തമാക്കിയ വിക്കറ്റും. സെമി ഫൈനലിനായി ഇങ്ങനെ കാത്തിരിക്കാന്‍ വയ്യ'- സച്ചിന്‍ കുറിച്ചു.

മത്സരത്തില്‍ ഇന്ത്യ 24 റണ്‍സ് വിജയമാണ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സ് അടിച്ചുകൂട്ടി. ക്യാപ്റ്റന്‍ രോഹിത് ശര്‍മ 41 പന്തില്‍ എട്ട് സിക്‌സും ഏഴ് ഫോറും സഹിതം അടിച്ചുകൂട്ടിയ 92 റണ്‍സാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വിജയത്തിലേക്ക് ബാറ്റേന്തിയ ഓസ്‌ട്രേലിയ ഒരുവേള കളി സ്വന്തമാക്കുമെന്നു തോന്നിപ്പിച്ചിരുന്നു. തുടക്കത്തില്‍ ഡേവിഡ് വാര്‍ണറെ പുറത്താക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞു. എന്നാല്‍ പിന്നീട് രണ്ടാം വിക്കറ്റില്‍ ഒന്നിച്ച ഹെഡ്ഡ്- മാര്‍ഷ് സഖ്യം ഇന്ത്യക്ക് വേവലാതി ഉണ്ടാക്കി.

ഒടുവില്‍ സ്‌കോര്‍ 87ല്‍ നില്‍ക്കെ കുല്‍ദീപ് യാദവിന്റെ പന്തില്‍ സിക്‌സിനു ശ്രമിച്ച മാര്‍ഷിനെ അക്ഷര്‍ ബൗണ്ടറിക്കരികെ ക്യാച്ചെടുത്തു മടക്കുകയായിരുന്നു. മാര്‍ഷ് രണ്ട് സിക്‌സും മൂന്ന് ഫോറും സഹിതം 28 പന്തില്‍ 37 റണ്‍സെടുത്തു.

മറുഭാഗത്ത് വിക്കറ്റ് വീഴുമ്പോഴും ഒരു വശത്ത് ഹെഡ് തകര്‍ത്തടിക്കുന്നതു തുടര്‍ന്നു. ഒടുവില്‍ 17ാം ഓവറിന്റെ മൂന്നാം പന്തില്‍ ഹെഡിനെ ബുംറ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ കൈകളിലേക്ക് എത്തിച്ചു പുറത്താക്കി ഇന്ത്യയ്ക്ക് ആശ്വാസം നല്‍കുകയായിരുന്നു. ഹെഡ് നാല് സിക്‌സും 9 ഫോറും സഹിതം 43 പന്തില്‍ 76 റണ്‍സെടുത്തു ടീമിന്റെ ടോപ് സ്‌കോററായി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയില്‍ പൊലീസ് രാജ്; പിണറായി, അഭിജീത് ദീപ്‌കെ...നേതാക്കള്‍ കൂട്ടത്തോടെ കസ്റ്റഡിയില്‍; സംഘര്‍ഷഭരിതം രാജ്യതലസ്ഥാനം

​Jantar Mantar Protest: ബലം പ്രയോഗിച്ച് സിജെപി സമരം തടഞ്ഞ് സര്‍ക്കാര്‍, നേതാക്കള്‍ കൂട്ടത്തോടെ കസ്റ്റഡിയില്‍

അഭിജീത് ദിപ്‌കെയുടെ മുത്തശ്ശി മരിച്ചു; കസ്റ്റഡിയില്‍ നിന്ന് വിട്ടേക്കും

പ്രതിരോധശേഷി മെച്ചപ്പെടാൻ, ഡയറ്റിൽ ചേർക്കാം ഈ 5 പഴങ്ങൾ

'ഇതൊക്കെ എന്ത്'...! 42ാം വയസിലും 'മിസ്റ്റർ 360' കത്തും ഫോമിൽ, '37 പന്തിൽ 100' (വിഡിയോ)