മുംബൈ: 37 വര്‍ഷങ്ങള്‍ക്ക് മുന്‍പ്, കൃത്യം പറഞ്ഞാല്‍1989 നവംബര്‍ 15നാണ് ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തന്റെ ഐതിഹാസിക ക്രിക്കറ്റ് യാത്ര തുടങ്ങുന്നത്. 16 വയസും 205 ദിവസവും പ്രായമുള്ളപ്പോള്‍ പാകിസ്ഥാനെതിരായ പോരാട്ടത്തിലാണ് സച്ചിന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. അരങ്ങേറ്റത്തിന്റെ 37ാം വാര്‍ഷികമാണ് നവംബര്‍ 15. സച്ചിന്‍ വ്യത്യസ്തമായാണ് ഈ ദിനം ആഘോഷിച്ചത്. ലോക ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് 37 കൊല്ലമായി സച്ചിന്റെ പേരിലായിരുന്നു. ഈയടുത്ത് ഇംഗ്ലണ്ടിനെതിരായ ടി20 പോരാട്ടത്തിൽ 15 വയസുള്ളപ്പോൾ അരങ്ങേറി വണ്ടർ കിഡ് വൈഭവ് സൂര്യവംശി ഈ റെക്കോർഡ് തകർത്തു.
സച്ചിന്റെ ക്രിക്കറ്റ് കരിയറിനെ കുറിച്ച് സംസാരിക്കുമ്പോള്‍ ആരാധകര്‍ ആദ്യം ഓര്‍ക്കുക അദ്ദേഹത്തിന്റെ കുട്ടികാലത്തെ ഒരു ചിത്രമാണ്. നീണ്ട മുടിയുള്ള കൊച്ചു പയ്യന്‍ ഒരു ബാറ്റ് മുറുകെ പിടിച്ച് നില്‍ക്കുന്ന പ്രസിദ്ധമായ ആ ചിത്രം ഒരു ക്രിക്കറ്റ് പ്രതിഭയില്‍ നിന്നു കായിക ലോകത്തെ തന്നെ ഇതിഹാസമായി വളര്‍ന്നതിന്റെ അയാളപ്പെടുത്തല്‍ കൂടിയാണ്. സച്ചിന് 4 വയസുള്ളപ്പോഴാണ് ഈ ചിത്രത്തിന്റെ പിറവി.
പതിറ്റാണ്ടുകള്‍ക്ക് ശേഷം അന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്ത അതേ ബാറ്റുമായി സച്ചിന്‍ 53ാം വയസില്‍ സമാന പോസ് പുനരാവിഷ്‌കരിച്ചിരിക്കുകയാണ്. രണ്ട് ചിത്രങ്ങളും സച്ചിന്‍ എക്‌സ് പേജില്‍ പങ്കിടുകയും ചെയ്തു. മനോഹരമായൊരു കുറിപ്പുമായാണ് സച്ചിന്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
'ആദ്യ ബാറ്റിന്റെ കാര്യമാണ്, 49 കൊല്ലത്തിന് ശേഷവും അത് എന്റെ കൂടെയുണ്ട് എന്നതാണ്'- കുട്ടിക്കാലത്തെ ചിത്രം പുനരാവിഷ്‌കരിച്ച് സച്ചിന്‍ കുറിച്ചു.
ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തേയും മികച്ച താരമെന്നാണ് സച്ചിന്‍ വിലയിരുത്തപ്പെടുന്നത്. ടെസ്റ്റിലും ഏകദിനത്തിലും ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍, ക്രിക്കറ്റ് ചരിത്രത്തില്‍ 100 സെഞ്ച്വറികള്‍ നേടുന്ന ആദ്യ താരം, ഏകദിനത്തില്‍ ആദ്യമായി ഡബിള്‍ സെഞ്ച്വറി നേടുന്ന താരം, ഏറ്റവും കൂടുതല്‍ ടെസ്റ്റ്, ഏകദിന റണ്‍സുകള്‍ തുടങ്ങി ഇന്നും തകരാതെ നില്‍ക്കുന്ന റെക്കോര്‍ഡുകള്‍ വേറെയും. 34,357 റണ്‍സുകളുമായി ചരിത്രത്തിലെ ഏറ്റവും മികച്ച റണ്‍ വേട്ടക്കരനായി അദ്ദേഹം ഇപ്പോഴും നിലകൊള്ളുന്നു.
ടെസ്റ്റില്‍ 200 മത്സരങ്ങള്‍ കളിച്ച ഏക താരവും സച്ചിനാണ്. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് (15,921), ഏറ്റവും കൂടുതല്‍ സെഞ്ച്വറി (51) തുടങ്ങിയ നേട്ടങ്ങളും ടെസ്റ്റില്‍ 2,058 ഫോറുകളും അദ്ദേഹത്തിനുണ്ട്. 300 ഇന്നിങ്‌സ് കളിച്ച് അതിവേഗം 15,000 ടെസ്റ്റ് റണ്‍സ് നേടിയ താരവും സച്ചിനാണ്.
ഏകദിനത്തില്‍ 49 സെഞ്ച്വറികളും 96 അര്‍ധ സെഞ്ച്വറികളും. ഇതില്‍ സെഞ്ച്വറി റെക്കോര്‍ഡ് വിരാട് കോഹ്‌ലി തകര്‍ത്തെങ്കിലും അര്‍ധ സെഞ്ച്വറികളുടെ എണ്ണം ഇപ്പോഴും റെക്കോര്‍ഡാണ്. 463 ഏകദിനങ്ങള്‍ കളിച്ച് റെക്കോര്‍ഡ് സ്ഥാപിച്ച സച്ചിന്‍ 18,426 റണ്‍സും ഫോര്‍മാറ്റില്‍ നേടി.
2011ലെ ലോകകപ്പ്, 2002ലെ ഐസിസിസി ചാംപ്യന്‍സ് ട്രോഫി കിരീടങ്ങള്‍ നേടിയ ടീമില്‍ സച്ചിന്‍ അംഗമായിരുന്നു. ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന റെക്കോര്‍ഡും ഇന്നും സച്ചിന്റെ പേരിലാണ്. 45 ലോകകപ്പ് മത്സരങ്ങളില്‍ നിന്നു 6 സെഞ്ച്വറികളും 15 അര്‍ധ സെഞ്ച്വറികളും ഉള്‍പ്പെടെ 2,278 റണ്‍സാണ് അദ്ദേഹം നേടിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates