ഫോട്ടോ: പിടിഐ 
Sports

സച്ചിന്റെ കായിക ഇനം ഏത്? ഹോക്കി, കബഡി, ഫുട്‌ബോള്‍, ചെസ്?; വിവാദം 

ഗുജറാത്തിലെ മൂന്നാം ക്ലാസ് വിദ്യാർഥികൾക്കായി തയ്യാറാക്കിയ ചോദ്യപ്പേപ്പറിലാണ് ഈ വിചിത്ര സംഭവം

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഹോക്കി, കബഡി, ഫുട്ബോൾ, ചെസ് എന്നിവയിൽ സച്ചിൻ ടെൻഡുൽക്കറുടെ കായിക ഇനം ഏതാണ്? ചോദ്യം കണ്ട കുട്ടികൾ ആകെ ആശയക്കുഴപ്പത്തിലായി. ഗുജറാത്തിലെ മൂന്നാം ക്ലാസ് വിദ്യാർഥികൾക്കായി തയ്യാറാക്കിയ ചോദ്യപ്പേപ്പറിലാണ് ഈ വിചിത്ര സംഭവം

ഗുജറാത്ത് പ്രദേശ് കോൺഗ്രസ് സേവാദൾ ഈ ചോദ്യപ്പേപ്പർ ട്വിറ്ററിൽ പോസ്റ്റ് ചെയ്‌തതോടെ സംഭവം വൈറലായി. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറിനെ അറിയാത്തവർ ആരാണ് ഉള്ളത്.  സച്ചിൻ ടെൻഡുൽക്കർ ആരാണെന്ന് ചോദിച്ചിട്ട് ഓപ്‌ഷൻ നൽകിയതിൽ ക്രിക്കറ്റ് ഇല്ലാതെ പെട്ടിരിക്കുകയാണ് ​ഗുജറാത്ത് വിദ്യാഭ്യാസ വകുപ്പ്.

സച്ചിൻ ടെൻഡുൽക്കറിനെ സംബന്ധിച്ചുള്ള ചോദ്യത്തിന് ഇത്തരത്തിൽ വിചിത്ര ഓപ്‌ഷൻ തയ്യാറാക്കിയ അധികൃതരെ പരിഹസിച്ച് നിരവധി ആളുകളാണ് രം​ഗത്തെത്തിയത്.

അതേസമയം ബിജെപി ഭരിക്കുന്ന ​ഗുജറാത്തിൽ ഇങ്ങനെയൊക്കെ സംഭവിച്ചതിൽ അത്ഭുതപ്പെടാൻ ഒന്നുമില്ലെന്ന് ഗുജറാത്ത് പ്രദേശ് കോൺഗ്രസ് സേവാദൾ പ്രതികരിച്ചു. ഗുജറാത്ത് ബിജെപി ഘടകത്തേയും ക്രിക്കറ്റ് താരം സച്ചിൻ‌ ടെൻഡുൽക്കറെയും പോസ്റ്റിൽ ടാ​ഗ് ചെയ്‌തിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മാസപ്പടി: പിണറായിക്കെതിരെ കേസെടുക്കാത്തത് ചോദ്യം ചെയ്യുന്ന ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്

'പോരും ഇല്ലാ.. പോരാത്തതിനു മത്സരവും ഇല്ലാ...'; ഉദ്യോഗസ്ഥ പോര് ആക്ഷേപത്തില്‍ ദിവ്യ എസ് അയ്യര്‍

പിണറായിക്കെതിരെ കേസ് എടുക്കമോ?; നാനാ പടേക്കറുടെ മരണത്തില്‍ കേസ്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

മത്സരയോട്ടത്തിന് കടിഞ്ഞാണ്‍; സ്വകാര്യ ബസുകള്‍ക്ക് സമയം കുറിക്കാന്‍ 'ഡൈനാമിക്' ആപ്പ്

നാനാ പടേക്കറുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസ്; ബന്ധുക്കളുടെ മൊഴിയെടുക്കും