ചിത്രം: ഫേയ്സ്ബുക്ക് 
Sports

ഇരട്ട ഗോളുമായി സഹൽ; നോര്‍ത്ത് ഈസ്റ്റിനെ മൂന്ന് ഗോളിന് തകർത്ത് ബ്ലാസ്റ്റേഴ്സ് 

ജയത്തോടെ ബ്ലാസ്‌റ്റേഴ്‌സ് ഏഴാം സ്ഥാനത്തേക്ക് കയറി

സമകാലിക മലയാളം ഡെസ്ക്

ഗുവാഹത്തി: ഐഎസ്എല്ലിൽ ഇന്ന് നടന്ന മത്സരത്തിൽ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ പരാജയപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്‌സ്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് മഞ്ഞപ്പടയുടെ ജയം. ഈ സീസണിലെ മഞ്ഞപ്പടയുടെ രണ്ടാം വിജയമാണിത്. 

ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ കുതിപ്പ്. സഹല്‍ അബ്ദുസമദിന്റെ ഇരട്ട ഗോളാണ് ബ്ലാസ്‌റ്റേഴ്‌സിന് വിജയമൊരുക്കിയത്.ദിമിത്രിയോസ് ദിയമന്റകോസാണ് ഒരു ഗോള്‍ നേടിയത്. ജയത്തോടെ ബ്ലാസ്‌റ്റേഴ്‌സ് ഏഴാം സ്ഥാനത്തേക്ക് കയറി. തുടര്‍ച്ചയായ അഞ്ചാം മത്സരവും തോറ്റ നോര്‍ത്ത് ഈസ്റ്റ് അവസാന സ്ഥാനത്താണ്. 

13ന് കൊച്ചിയില്‍ പോയിന്റ് പട്ടികയിൽ രണ്ടാമതുള്ള എഫ് സി ഗോവയ്ക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്‍റെ അവസാന അടുത്ത മത്സരം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'മതി ഇവിടെ വച്ച് നിർത്തിക്കോ, നടിമാർ നിങ്ങളുടെ സ്വത്തല്ല'; എഐഎഡിഎംകെ നേതാവിനെതിരെ ഖുശ്ബു

യുഎഇയിലും ഖത്തറിലും ഈദ് ഗാഹുകൾ ഒഴിവാക്കി, പെരുന്നാൾ നമസ്കാരം പള്ളികളിൽ മാത്രം

'ഇന്നലത്തെ മഴയിൽ പൊട്ടിമുളച്ച തകരയല്ല'; ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ അതൃപ്തിയുമായി നൂർബിന റഷീദ്

'കോൺ​ഗ്രസ് കുട്ടനാടിനെ വിറ്റു, ഇത് ജനങ്ങൾ പൊറുക്കില്ല'

SCROLL FOR NEXT