ടിപി രഹ്നേഷിന്റെ തലയ്ക്ക് മുകളിലൂടെ പന്ത് ചിപ്പ് ചെയ്യുന്ന സഹൽ/ ഫോട്ടോ: ട്വിറ്റർ 
Sports

'മനോഹരം സഹൽ!'- ജംഷഡ്പുരിനെ തകർത്ത് കേരള ബ്ലാസ്റ്റേഴ്സ്; സ്വപ്ന ഫൈനലിന് അരികെ...

മാർച്ച് 16നാണ് രണ്ടാം പാദം. ഒരു സമനില മാത്രം മതി കേരള ബ്ലാസ്റ്റേഴ്സിന് ഫൈനൽ ഉറപ്പിക്കാൻ

സമകാലിക മലയാളം ഡെസ്ക്

പനാജി: മലയാളി താരം സഹൽ അബ്ദുൽ സമ​ദിന്റെ മനോഹര ​ഗോളിന്റെ പിൻബലത്തിൽ ഐഎസ്എൽ സെമി പോരാട്ടത്തിന്റെ ആദ്യ പാദം ജയിച്ചു കയറി കേരള ബ്ലാസ്റ്റേഴ്സ്. ഒന്നാം പാദ സെമിയിൽ ജംഷ്ഡ്പുർ എഫ്സിയെ മറുപടിയില്ലാത്ത ഒറ്റ ​ഗോളിന് വീഴ്ത്തിയാണ് കലാശ പോരിന് അരികിലെത്തിയത്.  

മാർച്ച് 16നാണ് രണ്ടാം പാദം. അന്ന് ഒരു സമനില മാത്രം മതി കേരള ബ്ലാസ്റ്റേഴ്സിന് ഫൈനൽ ഉറപ്പിക്കാൻ.

കേരള ബ്ലാസ്റ്റേഴ്സിന് അത്ര എളുപ്പമായിരുന്നില്ല ആദ്യ പകുതി. മികച്ച അവസരങ്ങൾ സൃഷ്ടിച്ചു ജംഷഡ്പുർ തുടക്കത്തിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സിന് സമ്മർദ്ദം നൽകി. 

കേരള ബ്ലാസ്റ്റേഴ്സിന് അധികം അവസരങ്ങൾ സൃഷ്ടിക്കാൻ ആയില്ല. ലൂണയുടെ ഒരു കോർണറിൽ നിന്നായിരുന്നു ആദ്യ മികച്ച അവസരം വന്നത്. പക്ഷെ ഹാർട്ലിയുടെ ഹെഡ്ഡർ ആ അവസരം ബ്ലാസ്റ്റേഴ്സിൽ നിന്ന് അകറ്റി. 34ാം മിനിറ്റിൽ ഒരു ഫ്രീകിക്കിൽ നിന്ന് മുബഷിറിലൂടെ മറ്റൊരു സുവർണ്ണാവസ ജംഷഡ്പുരിന് ലഭിച്ചു. ഇത്തവണയും അവർക്ക് ലക്ഷ്യം നേടാനായില്ല. 

38ാം മിനിറ്റിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ സുവർണ്ണാവസരം വന്നു. വാസ്ക്വസ് സഹലിന് നൽകിയ പാസ് രക്ഷപ്പെടുത്തുന്നതിൽ ജംഷഡ്പുർ ഡിഫൻസിന് പിഴച്ചു. ലൈൻ വിട്ട് കയറി വന്ന രഹ്നേഷിന്റെ തലയ്ക്ക് മുകളിലൂടെ ചിപ്പ് ചെയ്ത് സഹൽ അബ്ദുൽ സമദ് കേരള ബ്ലാസ്റ്റേഴ്സിന് ലീഡ് നൽകി. സഹലിന്റെ സീസണിലെ ആറാം ഗോളായിരുന്നു ഇത്.

രണ്ടാം പകുതിയിൽ കേരള ബ്ലാസ്റ്റേഴ്സ് മെച്ചപ്പെട്ട പ്രകടനം പുറത്തെടുത്തു. 59ാം മിനിറ്റിൽ ലൂണയുടെ ഒരു ഷോട്ട് ഇൻസൈഡ് പോസ്റ്റിൽ തട്ടി മടങ്ങിയത് നിർഭാഗ്യകരമായി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വൈദേകം വിവാദത്തില്‍ വ്യക്തത വരുത്തിയില്ല'; ഇപിയുടെ ആത്മകഥയില്‍ പാര്‍ട്ടി നേതൃത്വത്തിന് പരോക്ഷ വിമര്‍ശനം

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

കോഴിക്കോട് ഭൂചലനം: അസാധാരണമായ ശബ്ദം ഉണ്ടായതായി പ്രദേശവാസികള്‍

SCROLL FOR NEXT