സായ് സുദര്‍ശന്‍ x
Sports

'തട്ടിമുട്ടിയ' കളി; വേഗം കുറഞ്ഞ ഇന്നിങ്‌സുകളില്‍ രണ്ടാമനായി സായ് സുദര്‍ശന്‍

മത്സരത്തിന്റെ അവസാന ദിനമായ ഇന്ന് മുത്തുസാമിയുടെ പന്തിലാണ് താരം പുറത്താകുന്നത്.

സമകാലിക മലയാളം ഡെസ്ക്

ഗുവാഹത്തില്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ രണ്ടാമത്തെ വേഗം കുറഞ്ഞ ഇന്നിങ്‌സ് കളിച്ച് സായ് സുദര്‍ശശന്‍. രണ്ടാം ടെസ്റ്റില്‍ 139 പന്തില്‍ നിന്ന് 14 റണ്‍സ് നേടിയ താരത്തിന്റെ ഇന്നിങ്‌സ് ഇന്ത്യന്‍ താരങ്ങളുടെ വേഗം കുറഞ്ഞ ഇന്നിങ്‌സുകളുടെ പട്ടികയില്‍ രണ്ടാമതാണ്.

1981 ല്‍ ഓസ്ട്രേലിയയ്ക്കെതിരെ യശ്പാല്‍ ശര്‍മ 157 പന്തില്‍ നിന്ന് 13 റണ്‍സ് നേടിയ ഇന്നിങ്‌സാണ് പട്ടികയില്‍ ഒന്നാമത്. രണ്ടാം ടെസ്റ്റിന്റെ നാലാം ഇന്നിങ്സില്‍ സായ് സുദര്‍ശന്റെ ഇന്നിങ്‌സില്‍ ഒരു ബൗണ്ടറി മാത്രമേ ഉണ്ടായിരുന്നുള്ളു.

മത്സരത്തിന്റെ അവസാന ദിനമായ ഇന്ന് മുത്തുസാമിയുടെ പന്തിലാണ് താരം പുറത്താകുന്നത്. ഓഫ് സ്റ്റമ്പിന് പുറത്ത് വന്ന പന്ത് എഡ്‌ജെടുത്ത് ഫസ്റ്റ് സ്ലിപ്പില്‍ മര്‍ക്രത്തിന്റെ കൈകളിലെത്തുകയായിരുന്നു. മത്സരത്തില്‍ എട്ടാമത്തെ ക്യാച്ചെടുത്ത മര്‍ക്രം ക്യാച്ചില്‍ റെക്കോര്‍ഡും ഇട്ടു. ഒരു ടെസ്റ്റ് മത്സരത്തില്‍ കൂടുതല്‍ ക്യാച്ചെടുക്കുന്ന ദക്ഷിണാഫ്രിക്കന്‍ താരം എന്ന റെക്കോര്‍ഡാണ് മര്‍ക്രം നേടിയത്.

Sai Sudharsan records India's second-slowest Test knock

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അഴിമതിക്കേസില്‍ ഷെയ്ഖ് ഹസീനയ്ക്ക് 21 വര്‍ഷം തടവുശിക്ഷ

'തോറ്റപ്പോഴാണോ വിമര്‍ശകരേ കോച്ചിന്റെ കാര്യം ഓര്‍മ വന്നത്'! ഗംഭീറിനെ സംരക്ഷിച്ച് ഗാവസ്‌കര്‍

കരിക്ക് കുടിച്ച് 'വെക്ന' കേരള ടൂറിസം പോസ്റ്ററിൽ; 'എടാ ഹെൽത്തി കുട്ടാ' എന്ന് നെറ്റ്ഫ്ലിക്സ്, ഏറ്റെടുത്ത് സോഷ്യൽ മീ‍ഡിയ

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു | Karunya Plus KN 599 lottery result

തല നനച്ചാൽ അപ്പോൾ തലവേദന, എന്താണ് ഹെയർ വാഷ് മൈ​ഗ്രെയ്ൻ?

SCROLL FOR NEXT